പേരാവൂർ പഞ്ചായത്തിനും പി.ഡബ്ല്യു.ഡിക്കുമെതിരെ ലീഗിന്റെ ധർണ സമരം

പേരാവൂർ : പേരാവൂർ പഞ്ചായത്തിന്റേയും പി.ഡബ്ല്യു.ഡിയുടേയും അനാസ്ഥക്കെതിരെ മുസ്ലിം ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മറ്റി ധർണ്ണ സമരം നടത്തി. റോഡുകളുടെ ശോചനീയാവസ്ഥക്കെതിരേയും റോഡുകൾക്കിരുവശവുമുള്ള അപകട ഭീഷണിയായ മരങ്ങൾ മുറിച്ചു മാറ്റാത്തതിലും പ്രതിഷേധിച്ചാണ് സമരം.
ലീഗ് ജില്ലാ വർക്കിംഗ് കമ്മിറ്റിയംഗം അരിപ്പയിൽ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പൂക്കോത്ത് സിറാജ് അധ്യക്ഷത വഹിച്ചു. സക്കരിയ ബാണത്തും കണ്ടി , സി.പി. ഷഫീഖ്, പഞ്ചായത്ത് മെമ്പർ റജീന സിറാജ്, സമദ് താഴ്മടം , മുഹമ്മദ് കാവുംപടി, തറാൽ ഹംസ ഹാജി , സലാം പാണമ്പ്രോൻ, സി.കെ. ഷംസീർ, കെ.സി. ഷബീർ, ഫൈസൽ ഇരിക്കൂർ, സാദിക്ക് ചെക്ക്യാട്ട്, സജീർ യാക്കൂബ്, യാക്കുബ് തുണ്ടിയിൽ, കെ.ടി. അബ്ദുൽ റഹ്മാൻ ഹാജി എന്നിവർ സംസാരിച്ചു.