Connect with us

Kerala

കൾച്ചറൽ ആൻഡ്‌ റിക്രിയേഷൻ സെന്റർ; സ്‌ത്രീകൾക്ക്‌ ഒത്തുകൂടാൻ വാർഡുകളിൽ ‘എന്നിടം’ വരുന്നു

Published

on

Share our post

കോഴിക്കോട്‌: വായിച്ചും പറഞ്ഞും പാടിയും സ്‌ത്രീകൾക്ക്‌ ഒത്തുകൂടാനായി വാർഡുകൾതോറും ‘എന്നിടം’ കൾച്ചറൽ ആൻഡ്‌ റിക്രിയേഷൻ സെന്റർ ഒരുങ്ങുന്നു. കുടുംബശ്രീ 26ാം വാർഷികത്തിന്റെ ഭാഗമായാണ്‌ ‘എന്നിടം’ സജ്ജമാക്കുന്നത്‌. സ്‌ത്രീകളുടെ സാമൂഹിക –- സാംസ്‌കാരിക ഉന്നമനത്തിനും മാനസികാരോഗ്യം ഉറപ്പാക്കാനും അയൽക്കൂട്ടങ്ങളെ ചലനാത്മകമാക്കാനുമുള്ള വേദിയായാണ്‌ ഓരോ ഐ.സി.ഡി.എസുകൾക്ക്‌ കീഴിലും 17 മുതൽ പ്രവർത്തിക്കുക. ജില്ലയിൽ 1066 വാർഡുകളിലും ഇത്‌ സജ്ജമാക്കാനുള്ള തയ്യാറെടുപ്പിലാണ്‌ അധികൃതർ.

അങ്കണവാടി, വായനശാല, ക്ലബ്ബുകൾ തുടങ്ങിയ പൊതുകേന്ദ്രങ്ങളോട്‌ ചേർന്നാണ്‌ ‘എന്നിടം’ ഒരുക്കുക. എല്ലായിടത്തും ലൈബ്രറികളുണ്ടാവും. ഇത്‌ സ്‌പോൺസർഷിപ്പിലൂടെയാണ്‌ കണ്ടെത്തുക. യോഗങ്ങൾ, കലാപരിപാടികൾ, മറ്റു കൂട്ടായ്‌മകൾ തുടങ്ങിയവ ഇവിടെയാണ്‌ നടത്തുക. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തിലാണ്‌ കേന്ദ്രം സജ്ജമാക്കുക. മാസം അരദിവസമെങ്കിലും സാംസ്‌കാരിക–-സാമൂഹിക പ്രവർത്തനങ്ങൾ നടത്തണം. എ.ഡി.എസ്‌ ചെയർപേഴ്‌സൺ, കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ ഉത്തരവാദിത്വത്തിലാവും പ്രവർത്തനം. ഒളവണ്ണ പഞ്ചായത്തിൽ എല്ലാ വാർഡിലും സമാനകേന്ദ്രങ്ങളുണ്ട്‌.


Share our post

Kerala

ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.


Share our post
Continue Reading

Kerala

നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

Published

on

Share our post

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.


Share our post
Continue Reading

Kerala

കേരള-കർണാടക അതിർത്തിയിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി, ഒരാന ചരിഞ്ഞു

Published

on

Share our post

ബെംഗളൂരു: കേരള-കർണാടക അതിർത്തിയിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി ഒരു കട്ടാന ചരിഞ്ഞു. പുൽപ്പള്ളിക്ക് അടുത്തുള്ള കന്നാരം പുഴയിലാണ് ആനകൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ചരിഞ്ഞ ആനയുടെ മൃതശരീരം കണ്ടെത്തിയിട്ടുണ്ട്. ഏറ്റുമുട്ടലിനെ തുടർന്ന് ചരിഞ്ഞ ആനയുടെ ശരീരത്തിൽ മുറിപ്പാടുകളുണ്ട്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നത്. ആനകൾ തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ ശബ്ദം കേട്ടെന്ന് നാട്ടുകാർ പറഞ്ഞു. കേരള കർണാടക വനപാലകർ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.


Share our post
Continue Reading

Trending

error: Content is protected !!