Connect with us

Kerala

ഗ്രാമങ്ങളിലേക്ക്‌ കുട്ടിബസുമായി കെ.എസ്‌.ആർ.ടി.സി

Published

on

Share our post

തിരുവനന്തപുരം : ഗ്രാമീണ, മലയോര മേഖലകളിൽ കുട്ടിബസുമായി കെ.എസ്‌.ആർ.ടി.സി. 28–32 സീറ്റുള്ള ബസുകളാണ്‌ പുറത്തിറക്കുന്നത്‌. ഡീസൽ ചെലവ്‌ കുറയ്‌ക്കാൻ കഴിയുമെന്നതാണ്‌ നേട്ടമായി മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പറയുന്നത്‌. ടാറ്റയുടെ 32 സീറ്റുള്ള ബസിന്റെ ട്രയൽ റൺ അദ്ദേഹം വ്യാഴാഴ്‌ച നടത്തി. കെ.എസ്‌.ആർ.ടി.സി സി.എം.ഡി.യും വിവിധ ഉദ്യോഗസ്ഥരും പങ്കെടുത്തു. ചാക്ക മുതൽ ശംഖുംമുഖം വരെ മന്ത്രി ബസ്‌ ഓടിച്ചു. 8.63 മീറ്റർ നീളവും 2.3 മീറ്റർ വീതിയുമുള്ള ബസ്‌ ടാറ്റയുടെ മാർക്കപോളോ സീരീസിൽപ്പെടുന്നതാണ്‌. ഇടുങ്ങിയ റോഡിലും ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളിലൂടെയുമാണ്‌ കുട്ടിബസ്‌ ഓടിക്കുക. കൂടുതൽ വാഹന നിർമാതാക്കൾ ബസ്‌ നൽകാൻ താൽപ്പര്യം അറിയിച്ചിട്ടുണ്ട്‌. പഴയ കെ.എസ്‌.ആർ.ടി.സി മാറ്റി പകരം കുട്ടിബസുകൾ അനുവദിക്കും. പുതിയ റൂട്ടുകളിലും സർവീസ്‌ നടത്തും.


Share our post

Kerala

വിദ്യാർത്ഥികൾ മറക്കല്ലേ..ഗ്രേസ് മാർക്ക് ലഭിക്കാനുള്ള അവസരം 22ന് അവസാനിക്കും

Published

on

Share our post

തിരുവനന്തപുരം:എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എസ്.എസ്.എൽ.സി (എച്ച്.ഐ), ടിഎച്ച്എസ്എൽസി (എച്ച്.ഐ) പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹത നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ നൽകുന്നതിനുള്ള സമയം ഏപ്രിൽ 22ന് അവസാനിക്കും. ഗ്രേസ് മാർക്കിന് അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനായി അ‌പ് ലോഡ് ചെയ്യുന്നതിനായുള്ള സമയപരിധി 22/04/2025 വരെയാണ് നീട്ടി നൽകിയിട്ടുള്ളത്. എല്ലാ വിദ്യാഭ്യാസ ഉപഡയറക്‌ടർമാരും ഏപ്രിൽ 25ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഗ്രേസ് മാർക്ക് നടപടികൾ പൂർത്തീകരിക്കണം എന്നാണ് നിർദേശം.

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളുടെ ഗ്രേസ് മാർക്ക് ഈ വർഷം ഉയർത്തിയിട്ടുണ്ട്. ദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷയിൽ ലഭിക്കുന്ന ഗ്രേസ് മാർക്കാണ് ഉയർത്തിയത്. സംസ്‌ഥാന സ്‌കൂൾ കായികമേളയിൽ 8-ാം സ്ഥാനം വരെ നേടുന്നവർക്കും ഇനി ഗ്രേസ് മാർക്ക് ലഭിക്കും. സ്‌കൂൾ സോഷ്യൽ സർവീസ് സ്കീമിനും ഗ്രേസ് മാർക്ക് ലഭിക്കും. സ്കൂൾ സോഷ്യൽ സർവീസ് സ്‌കീമിനും ഗ്രേസ് മാർക്ക് ഏർപ്പെടുത്തി. ദേശീയ കായിക മത്സരങ്ങളിൽ ഒന്നാം സ്‌ഥാനം നേടുന്നവർക്ക് ഗ്രേസ് മാർക്ക് 50 ആയി തുടരും. രണ്ടാം സ്ഥാനക്കാർക്ക് 45 (കഴിഞ്ഞ വർഷം 40), മൂന്നാം സ്ഥാനക്കാർക്ക് 40 (30), പങ്കെടുക്കുന്നവർക്ക് 35 (25) എന്നിങ്ങനെയാണ് വർധന.

സംസ്ഥ‌ാന തലത്തിൽ വിദ്യാഭ്യാസ വകുപ്പും സ്പോർട്‌സ് കൗൺസിൽ അംഗീകരിച്ച അസോസിയേഷനുകളും നടത്തുന്ന കായിക മത്സരങ്ങളിൽ ആദ്യ നാലു സ്ഥാനക്കാർക്ക് 20, 17, 14, 7 മാർക്ക് വീതമായിരുന്നു കഴിഞ്ഞ തവണ. ഇതിൽ നാലാം സ്ഥാനക്കാർക്ക് 10 മാർക്കായി വർധിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മത്സരങ്ങളിലെ 5 മുതൽ 8 വരെ സ്ഥാനക്കാർക്ക് യഥാക്രമം 8, 6, 4, 2 മാർക്ക് വീതം ഏർപ്പെടുത്തി. സ്‌കൂൾ സോഷ്യൽ സർവീസ് സ്കീമിൽ എ ഗ്രേഡിന് 25, ബി ഗ്രേഡിന് 15, സി ഗ്രേഡിന് 10 എന്നിങ്ങനെയാണ് ഗ്രേസ് മാർക്ക്. മറ്റു വിഭാഗങ്ങളിലെല്ലാം നിലവിലുള്ളത് തുടരും. പരീക്ഷയിൽ 90% മാർക്കോ അതിനു മുകളിലോ ലഭിച്ചവർക്ക് ഗ്രേസ് മാർക്കിന്റെ ആനുകൂല്യം ലഭിക്കില്ല.


Share our post
Continue Reading

Kerala

കേരളത്തിൽ കോഴിക്കോട് ഉൾപ്പെടെ മൂന്ന് നഗരങ്ങളിൽ വെെദ്യുതലെെനിന് പകരം ഭൂഗർഭ കേബിൾ വരുന്നു

Published

on

Share our post

തിരുവനന്തപുരം: വൈദ്യുതലൈൻ നൂലാമാല ഒഴിവാക്കി നഗരവീഥി സുന്ദരമാക്കാൻ കെഎസ്ഇബി. മൂന്നുനഗരങ്ങളിലെ തിരഞ്ഞെടുത്ത റോഡുകൾക്ക് ഇരുവശത്തെയും വൈദ്യുതലൈനുകൾ മാറ്റി ഭൂമിക്കടിയിലൂടെ കേബിളിടാൻ 176 കോടിയുടെ പദ്ധതിക്ക്‌ കെഎസ്ഇബി അനുമതിനൽകി. കേന്ദ്രസർക്കാർ സഹായത്തോടെയുള്ള വിതരണശൃംഖലാ നവീകരണ പദ്ധതിയുടെ ഭാഗമാണിത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലാണ് വൈദ്യുതി വിതരണം ഭൂഗർഭ കേബിളുകളിലേക്ക്‌ മാറ്റുന്നത്. നടപ്പാത സുഗമമാക്കുക, നഗരാന്തരീക്ഷം മനോഹരമാക്കുക, വൈദ്യുതിവിതരണത്തിലെ ചോർച്ച കുറയ്ക്കുക എന്നിവയാണ് ലക്ഷ്യം.

സ്മാർട്ട്‌സിറ്റിപോലെയുള്ള നഗരവികസനപദ്ധതികളുടെ ഭാഗമായി ഈ നഗരങ്ങളിൽ ചിലപ്രദേശങ്ങളിൽ വിതരണശൃംഖല ഇതിനകം ഭൂമിക്കടിയിലേക്ക്‌ മാറ്റിയിട്ടുണ്ട്. ഇത്തരം പദ്ധതികളിൽപ്പെടാത്ത പ്രധാന പാതകളാണ് കെഎസ്ഇബി തിരഞ്ഞെടുത്തത്. ഇതോടൊപ്പം ആധുനിക ട്രാൻസ്ഫോർമറുകളും തെരുവുവിളക്ക് നിയന്ത്രിക്കുന്നതിനുള്ള ഓട്ടോമാറ്റിക് സംവിധാനവും സ്ഥാപിക്കും.

ഭൂഗർഭ കേബിൾ വരുന്ന നഗരപ്രദേശങ്ങൾ-

തിരുവനന്തപുരം- ചെലവ് 76 കോടി: എം.ജി. റോഡിൽ അട്ടക്കുളങ്ങരമുതൽ കവടിയർവരെ. ഓവർ ബ്രിഡ്ജ്-തമ്പാനൂർ, സെക്രട്ടേറിയറ്റ് ചുറ്റി സ്റ്റാച്യൂവരെ, പാളയത്തുനിന്ന് മസ്കറ്റ് ഹോട്ടൽവഴി എൽഎംഎസ് ഹോസ്റ്റൽ, വെള്ളയമ്പലംമുതൽ ആൽത്തറക്ഷേത്രംവരെ, വെള്ളയമ്പലം-ശാസ്തമംഗലം റോഡ്.

എറണാകുളം -ചെലവ് 74 കോടി: എംജി റോഡിൽ മാധവഫാർമസി ജങ്‌ഷൻമുതൽ രാജാജി റോഡുവരെ, സെൻട്രൽ സ്ക്വയർ മാൾ -അറ്റ്‌ലാന്റിസ് ജങ്‌ഷൻ, അറ്റ്‌ലാന്റിസ് ജങ്‌ഷൻ -തേവര പാലം. കോഴിക്കോട് -ചെലവ് 26 കോടി: മുതലക്കുളം-ജിഎച്ച് റോഡ്-എംഎം അലി റോഡ്‌-രാംമോഹൻ റോഡ്-പാവമണി റോഡ്.


Share our post
Continue Reading

Kerala

ഫാസ്റ്റാഗ് കൂടുതല്‍ ഫാസ്റ്റാകും; ജി.പി.എസ് അല്ല, മെയ് ഒന്ന് മുതല്‍ പുതിയ ടോള്‍ പിരിവെന്ന് കേന്ദ്ര സര്‍ക്കാര്‍

Published

on

Share our post

ഉപയോഗിക്കുന്ന ഫാസ്റ്റാഗ് സംവിധാനത്തില്‍ മാറ്റം വരുന്നുവെന്ന വാർത്തകള്‍ നിഷേധിച്ച്‌ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്. ഫാസ്റ്റാഗ് സംവിധാനത്തിന് പകരം മെയ് ഒന്ന് മുതല്‍ ജിപിഎസ് അധിഷ്ഠിതമായ ടോള്‍ സംവിധാനം നടപ്പാക്കുമെന്ന വാർത്തകളാണ് കേന്ദ്ര സർക്കാർ നിഷേധിച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ പുതിയ ടോള്‍ നയം നടപ്പാക്കുമെന്ന ഗഡ്കരിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ഈ വാർത്ത പ്രചരിച്ചത്. എന്നാല്‍, ജിപിഎസ് അധിഷ്ഠിതമായ ടോള്‍ സംവിധാനമല്ല, മറിച്ച്‌ തടസ്സരഹിതമായ യാത്രകള്‍ ഉറപ്പാക്കുന്നതിനായി എഎൻപിആർ- ഫാസ്റ്റാഗ് സംവിധാനമായിരിക്കിക്കും രാജ്യത്തുടനീളമുള്ള ടോള്‍ പ്ലാസകളില്‍ നടപ്പാക്കുകയെന്നാണ് ദേശിയപാത അധികൃതർ നല്‍കുന്ന വിശദീകരണം. നിലവിലെ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സംവിധാനത്തോടെയുള്ള ഫാസ്റ്റാഗിനൊപ്പം ഓട്ടോമാറ്റിക് നമ്ബർ പ്ലേറ്റ് റെക്കഗനീഷൻ (എഎൻപിആർ) സാങ്കേതികവിദ്യയും ടോള്‍ പിരിവിന് ഉപയോഗിക്കുന്നതാണ് പുതിയ സംവിധാനം.

ഇതിനായി ഉയർന്ന പ്രവർത്തനശേഷിയുള്ള എഎൻപിആർ ക്യാമറകളും ഫാസ്റ്റാഗ് റീഡറുകളും ഉപയോഗിച്ച്‌ ടോള്‍ പ്ലാസകളില്‍ വാഹനം നിർത്താതെ തന്നെ ടോള്‍ തുക ഈടാക്കാൻ സാധിക്കുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. എന്നാല്‍, ഈ സംവിധാനത്തില്‍ ടോള്‍ നല്‍കാത്ത വാഹന ഉടമകള്‍ക്ക് നിയമലംഘനം ചൂണ്ടിക്കാട്ടിയുള്ള ഇ-ചെല്ലാനുകളും നല്‍കും. പിഴയൊടുക്കാത്ത നിയമലംഘകരുടെ ഫാസ്റ്റാഗ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കുമെന്നാണ് ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്. രാജ്യത്തെ തിരഞ്ഞെടുത്ത ഏതാനും ടോള്‍ പ്ലാസകളില്‍ എഎൻപിആർ-ഫാസ്റ്റാഗ് സംവിധാനം ഒരുക്കുന്നതിനായി ഗതാഗത മന്ത്രാലയം ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഇവിടെ സ്ഥാപിക്കുന്ന ടോള്‍ സംവിധാനത്തിന്റെ പ്രവർത്തനവും കാര്യക്ഷമതയും വിലയിരുത്തിയ ശേഷം രാജ്യത്തെ മുഴുവൻ ടോള്‍ പ്ലാസകളിലും ഈ സംവിധാനം നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ തിരുമാനിച്ചിരിക്കുന്നത്.

ഏതൊക്കെ ടോള്‍ പ്ലാസകളിലാണ് ആദ്യം ഈ സംവിധാനം ഒരുക്കുന്നതെന്ന് വ്യക്തമല്ല. ജി.പി.എസ് അധിഷ്ഠിത ടോള്‍ സംവിധാനം നടപ്പാക്കുമെന്ന് മുമ്ബുതന്നെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനുള്ള സമയമായിട്ടില്ലെന്നാണ് വിലയിരുത്തലുകള്‍. സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോള്‍ നല്‍കിയാല്‍ മതിയെന്നതാണ് ജിപിഎസ് ടോള്‍ സംവിധാനത്തിലൂടെ വാഹന ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന പ്രധാന നേട്ടം. വാഹനത്തിനുള്ളില്‍ ഘടിപ്പിക്കുന്ന ഓണ്‍ ബോർഡ് ജിപിഎസ് ഡിവൈസിനെ ഗ്ലോബല്‍ നാവിഗേഷൻ സാറ്റ്ലൈറ്റ് സിസ്റ്റത്തിലൂടെ (ജിഎൻഎസ്‌എസ്) നിരീക്ഷിച്ചായിരിക്കും വാഹനം എത്ര ദൂരം ടോള്‍ നല്‍കേണ്ട റോഡ് ഉപയോഗിച്ചുവെന്ന് കണ്ടെത്തുക.


Share our post
Continue Reading

Trending

error: Content is protected !!