മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സുമനസുകളുടെ സഹായം തേടി ഡിൻസി

Share our post

എറണാകുളം : മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ സഹായം തേടി മൂവാറ്റുപുഴ വാഴക്കുളം സ്വദേശിനി ഡിൻസി. ഭർത്താവ് മരിച്ച ശേഷം നാട്ടുകാർ നിർമ്മിച്ചു നൽകിയ വീട്ടിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന മകനൊപ്പം ഒറ്റക്ക് ജീവിക്കുകയാണ് ഡിൻസി. അപ്രതീക്ഷിതമായ ഭർത്താവിന്റെ മരണം, ജീവിതത്തിൽ വെല്ലുവിളികൾ മാത്രമാണ് നൽകിയത്. മൈലോഡിസ്പ്ലാസ്റ്റിക് സിന്‍ഡ്രോംസ് എന്ന അപൂര്‍വ രോഗം ഡിൻസിയെ വീണ്ടും തോൽപ്പിച്ചു. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ അടിയന്തരമായി നടത്തിയില്ലെങ്കില്‍ ഡിൻസിയുടെ ജീവന്‍ തന്നെ അപകടത്തിലാവും. പക്ഷേ ഇവിടെയും നാട്ടുകാർ ഡിൻസിയെ കൈവിട്ടില്ല. ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കുമായി 40 ലക്ഷത്തോളം രൂപ കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.

ഭര്‍ത്താവ് മരിച്ച ശേഷം വാടക വീട്ടിലായിരുന്നു ഇരുവരുടെയും താമസം. സി.എം.സി സിസ്റ്റേഴ്‌സ് സൗജന്യമായി നല്‍കിയ സ്ഥലത്ത് വാഴക്കുളം പി.ഒ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ചു നല്‍കിയ വീട്ടിലാണ് ഡിൻസിയും മകനും ഇപ്പോൾ താമസിക്കുന്നത്. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നതോടെ ജീവിതത്തിലേക്ക് തിരികെ വരാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഡിൻസി. ഇതിനായി സുമനസ്സുകളുടെ സഹായം തേടുകയാണ്.

BANK ACCOUNT DETAILS: 

FEDERAL BANK
A/C NO : 99980101833890
IFSC CODE : FDRL0001430
PH : 98476 63656 (Gpay Number)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!