Connect with us

MATTANNOOR

ഹജ്: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഇതുവരെ പുറപ്പെട്ടത് 1083 പേർ

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ ഹജ് എംബാർക്കേഷൻ പോയിന്റിൽ നിന്ന് ഇതുവരെ 3 സർവീസുകളിലായി ഹജ് തീർഥാടനത്തിന് പുറപ്പെട്ടത് 1083 പേർ. സ്ത്രീകൾ മാത്രം യാത്രക്കാരായ ആദ്യ വിമാനം ഇന്നലെ ഉച്ചയ്ക്ക് 1.10ന് പുറപ്പെട്ടു. ഹജ് തീർഥാടകരെ ക്യാംപിൽ നിന്ന് വിമാനത്താവളത്തിലേക്ക് എത്തിക്കുന്നതിന്റെ ബസിന്റെ ഫ്ലാഗ് ഓഫ് കെ.കെ.ഷൈലജ എം.എൽ.എ നിർവഹിച്ചു. യാത്രാ രേഖകളുടെ കൈമാറ്റച്ചടങ്ങ് കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.മിനി ഉദ്ഘാടനം ചെയ്തു. അധ്യാപികയായ നൂർജഹാൻ ആണ് സ്ത്രീകൾ മാത്രമുള്ള വിമാനത്തിലെ വൊളന്റിയർ ആയി അനുഗമിച്ചത്. ഇന്നലെ 2 സർവീസുകളാണ് ഉണ്ടായിരുന്നത്. ആദ്യ വിമാനത്തിൽ 184 പുരുഷൻമാരും 177 സ്ത്രീകളുമാണ് യാത്രയായത്. ഫ്ലാഗ് ഓഫ് ചടങ്ങിൽ കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാൻ എ.പി.അബ്ദുല്ലക്കുട്ടി, പി.പുരുഷോത്തമൻ, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.മിനി, അബ്ദുൽ കാദർ സഖാഫി, ഹജ് കമ്മിറ്റി അംഗങ്ങളായ പി.പി.മുഹമ്മദ്റാഫി. പി.ടി.അക്ബർ, ക്യാംപ് കൺവീനർമാരായ സി.കെ.സുബൈർ ഹാജി, നിസാർ അതിരകം, ഹെൽപ് ഡെസ്ക് ഇൻ ചാർജ് എം.സി.കെ.അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു. കണ്ണൂരിൽ നിന്നുള്ള നാലാമത്തെ ഹജ് വിമാനം നാളെ വെളുപ്പിന് 5.15ന് പുറപ്പെടും.


Share our post

MATTANNOOR

കളറോഡ് പാലത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി

Published

on

Share our post

മട്ടന്നൂർ : കളറോഡ് പാലത്തിലും പരിസരത്തുമുള്ള വെള്ളക്കെട്ടിന് താത്കാലിക പരിഹാരമായി. മട്ടന്നൂർ നഗരസഭാ അധികൃതരുടെ നേതൃത്വത്തിൽ വെള്ളവും ചെളിയും നീക്കം ചെയ്തു. തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി നാലുവർഷം മുൻപ്‌ നിർമിച്ച പാലത്തിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. പാലത്തിന്റെ അശാസ്ത്രീയ നിർമാണമാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നതെന്ന് ആക്ഷേപമുയർന്നിരുന്നു. നഗരസഭാ സെക്രട്ടറി എസ്.വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി നടത്തിയത്.

കളറോഡ് റോഡരികിൽ അനധികൃതമായി സ്ഥാപിച്ച ഷെഡ്ഡുകൾ ഇരിട്ടി നഗരസഭാ അധികൃതരുടെ നേതൃത്വത്തിൽ നീക്കി. വെള്ളം കെട്ടിക്കിടന്ന് കൊതുക്‌ പെരുകുന്ന സാഹചര്യത്തിലാണ് ഇവ നീക്കം ചെയ്തത്. നഗരസഭാധ്യക്ഷ കെ. ശ്രീലത, സ്ഥിരം സമിതി ചെയർമാൻ കെ.സുരേഷ്, സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ, ക്ലീൻസിറ്റി മാനേജർ കെ.വി. രാജീവൻ, കൗൺസിലർ ബഷീർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.


Share our post
Continue Reading

MATTANNOOR

യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം: കരിപ്പൂർ-ജിദ്ദ വിമാനം കണ്ണൂരിലിറക്കി

Published

on

Share our post

മട്ടന്നൂർ : യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കരിപ്പൂർ വിമാന താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി കണ്ണൂരിൽ ഇറക്കി. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരിയായ മലപ്പുറത്തെ 28 വയസുകാരിക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. 

രാത്രി 9.45ന് വിമാനം പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷം 11.05 ഓടെ കണ്ണൂർ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. വിമാനം ഇറങ്ങുന്നതായി അറിഞ്ഞതോടെ യാത്രക്കാരിക്ക് ശുശ്രൂഷ നല്‍കാൻ കണ്ണൂർ വിമാനത്താവളത്തില്‍ സംവിധാനം ഒരുക്കിയിരുന്നു. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം യുവതിയെ ആദ്യം മട്ടന്നൂരിലെ സ്വകാര്യ ആസ്പത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യാസ്പത്രിയിലും പ്രവേശിപ്പിച്ചു. രക്തസമ്മർദം വർധിച്ചതാണ് യുവതിക്ക് ദേഹാസ്വാസ്ഥ്യമുണ്ടാകാൻ കാരണം. വിമാന ജീവനക്കാരുടെ ഇടപെടല്‍ കാരണമാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായത്. യാത്രക്കാരിയെ ഇറക്കിയ ശേഷം വിമാനം ജിദ്ദയിലേക്ക് പുറപ്പെട്ടു.


Share our post
Continue Reading

MATTANNOOR

മട്ടന്നൂർ പി.ആർ.എൻ.എസ്.എസ് കോളേജിൽ കമ്യൂണിറ്റി, സ്പോർട്‌സ് ക്വാട്ട പ്രവേശനം

Published

on

Share our post

മട്ടന്നൂർ : പഴശ്ശിരാജ എൻ.എസ്.എസ് കോളേജിൽ ബിരുദാനന്തര ബിരുദ തലത്തിൽ (കൊമേഴ്‌സ്, കണക്ക്) കമ്യൂണിറ്റി, സ്പോർട്‌സ് ക്വാട്ട എന്നിവയിൽ പ്രവേശനം നടത്തുന്നു. യോഗ്യരായവർ കണ്ണൂർ സർവകലാശാല ഓൺലൈൻ അപേക്ഷ നൽകിയ ശേഷം 30-ന് വൈകിട്ട് അഞ്ചിന് മുൻപ് കോളേജിൽ അപേക്ഷ നൽകണം. ഫോൺ: 0490 2471747.


Share our post
Continue Reading

IRITTY2 mins ago

മണ്ണിടിച്ചിൽ ഭീഷണി: മാക്കൂട്ടം ചുരം പാതയിൽ ഭാരവാഹനങ്ങൾക്ക് നിരോധനം

Kerala33 mins ago

സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുന്നു

Kerala1 hour ago

മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇ-ചലാനില്‍ ചുമത്തപ്പെടുന്ന പെറ്റി കേസിലെ പിഴ ഇനി ഓണ്‍ലൈനായി അടക്കാം

Kerala1 hour ago

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്: ഇന്ന് പത്ത് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

PERAVOOR2 hours ago

അർച്ചന ആസ്പത്രിയിലെ സീനിയർ ഡോക്ടറെ ആദരിച്ചു

PERAVOOR9 hours ago

നിടുംപൊയിലിൽ ചൊവ്വാഴ്ച ഹർത്താൽ

Kerala12 hours ago

രക്തസ്രാവം കാര്യമാക്കിയില്ല,’സ്ത്രീകളെ സംബന്ധിച്ച് രക്തം കാണുന്നത് ആദ്യമായല്ലല്ലോ’ എന്ന മറുപടിയും

Kannur13 hours ago

പറശ്ശിനിക്കടവില്‍ ഭക്‌തജന തിരക്കേറുന്നു

Kerala13 hours ago

സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളു​ടെ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ചു

Kerala13 hours ago

കേരള ഹൈക്കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ് ഒഴിവുകള്‍ ; ശമ്പളം അരലക്ഷം വരെ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur10 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News3 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR7 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!