Connect with us

KELAKAM

ചെട്ടിയാംപറമ്പ് ജി.യു.പി. സ്കൂളിൽ വിജയികളെ അനുമോദിച്ചു

Published

on

Share our post

കേളകം : ചെട്ടിയാംപറമ്പ് ജി.യു.പി സ്കൂളിൽ നിന്ന് ഈ വർഷം എൽ.എസ്.എസ്, യു.എസ്. എസ് വിജയയികളായവരേയും അബാക്കസ് ജില്ലാതല പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു. പ്രഥമാധ്യാപകൻ ടി.ബാബു, പി.ടി. എ.പ്രസിഡന്റ് ഷാജി പാസ്റ്റർ, അധ്യാപകരായ പി. വി.വിജയശ്രീ , കെ. ടി.ഷാജി , കെ. ആർ.വിനു , ഓ. പി.ജയ, കെ. എസ്. ബബിത, പി.ടി.എ അംഗങ്ങളായ ജെറീഷ് ദേവസ്യ, ആൻ്റോ, ശാരി മോൾ, പൈലി , നിത്യ ,രാജേഷ്, അനൂപ് തുടങ്ങിയവരും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.


Share our post

KELAKAM

കേളകം ടൗൺ സൗന്ദര്യവൽക്കരണം ; ആദ്യഘട്ട ശുചീകരണ പ്രവർത്തനങ്ങൾ നടന്നു

Published

on

Share our post

കേളകം: ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ആദ്യഘട്ട ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. കേളകം പോലീസ് സ്റ്റേഷൻ പരിസരം, വെള്ളൂന്നി റോഡ്, കേളകം ജംഗ്ഷൻ, അടയ്ക്കാത്തോട് റോഡ്, വ്യാപാരി ഭവനു മുൻവശം, ബസ്റ്റാൻ്റ് പരിസരം എന്നിവിടങ്ങൾ ആണ് സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി ശുചീകരിച്ചത്. വിവിധ വ്യാപാര സംഘടനകൾ, തൊഴിലാളികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, ജനപ്രതിനിധികൾ, കേളകം സെൻറ് തോമസ് ഹൈസ്കൂളിലെ എസ്.പി.സി കേഡറ്റുകൾ, റസിഡൻസ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. ശുചീകരണ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് സി ടി അനീഷ് നിർവഹിച്ചു. പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻമാരായ ടോമി പുളിക്കക്കണ്ടത്തിൽ, സജീവൻ പാലുമ്മി, പഞ്ചായത്ത് അംഗങ്ങളായ സുനിത രാജു വാത്യാട്ട്, ഷിജി സുരേന്ദ്രൻ, ജോണി പാമ്പാടി,വ്യാപാരി നേതാക്കളായ കൊച്ചിൻ രാജൻ,രവീന്ദ്രൻ,രജീഷ് ബൂൺ വൈ.എം.സി.എ കേളകം യൂണിറ്റ് പ്രസിഡൻ്റ് ജോസ് ആവണംകോട്ട് തുടങ്ങിയവർ സംസാരിച്ചു.


Share our post
Continue Reading

KELAKAM

ഗതാഗതക്കുരുക്കിൽ വലഞ്ഞ് ബോയ്സ് ടൗൺ ചുരം റോഡ്-യാത്രക്കാർ മടുത്തു വലയുന്നു

Published

on

Share our post

കേളകം : പാൽ ചുരം വാഹന ബാഹുല്യവും അസൗകര്യങ്ങളും കാരണം കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ഗതാഗത തടസ്സം പതിവാകുന്നു. കഴിഞ്ഞ രണ്ടാഴ്‌ചയായി പ്രതിദിനം ചുരത്തിൽ അഞ്ച് മണിക്കൂറോളം വാഹന കുരുക്ക് ഉണ്ടാകുന്നതായി നാട്ടുകാരും പൊലീസും പറയുന്നു.ഇന്നലെ രാവിലെ 9.30 മുതൽ രണ്ട് മണിക്കൂർ ചുരത്തിൽ വാഹന കുരുക്ക് രൂപപ്പെട്ടു. ഉച്ചയ്ക്കും വൈകുന്നേരവും സമാനമായ രീതിയിൽ ഗതാഗതം തടസ്സപ്പെട്ടു.കണ്ണൂർ ജില്ലയിൽ നിന്നും വയനാട്ടിലേക്ക് തിരിച്ചും ജോലിക്കു പോകുന്നവരും വിദ്യാർഥികളും രോഗികളും വിവിധ ആവശ്യങ്ങൾക്കായി പോകുന്നവരും ഈ വാഹന നിരയിൽ പെടുന്നു.

കണ്ണൂർ വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ തലശ്ശേരി നെടുംപൊയിൽ – പേര്യ മാനന്തവാടി – ബാവലി അന്തർ സംസ്‌ഥാന റോഡിൽ ജൂലൈ 30 ന് രാത്രി ഉണ്ടായ പ്രകൃതി ദുരന്തത്തിൽ വിള്ളൽ രൂപപ്പെടുകയും മണ്ണിടിച്ചിൽ ഉണ്ടായി ഗതാഗതം നിർത്തി വയ്ക്കേണ്ടതായി വരികയും ചെയ്തിരുന്നു.ഇതിനെ തുടർന്ന് ആ റോഡിലൂടെ കടന്നു പോകേണ്ട വാഹനങ്ങൾ കൊട്ടിയൂർ ബോയ്‌സ് ടൗൺ ചുരം റോഡ് വഴി തിരിച്ചു വിട്ടിരിക്കുകയാണ്.ബോയ്‌സ് ടൗൺ ചുരം റോഡിൽ മാത്രം മുപ്പതോളം കെ.എസ്ആർ.ടി.സി ബസ് സർവീസുകളാണ് ഉള്ളത്.നെടുംപൊയിൽ മാനന്തവാടി റോഡിലൂടെ ഉണ്ടായിരുന്ന എൺപതോളം സർവീസുകൾ കൂടി ബോയ്സ് ടൗൺ ചുരം റോഡിലൂടെ തിരിച്ചു വിട്ടത് ഗതാഗത കുരുക്ക് വർധിപ്പിക്കുന്നു.

കൂടാതെ വയനാടിന് പുറമേ കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്ക് കടന്നു പോകുന്ന ചരക്ക് വാഹനങ്ങൾ, കൂടാതെ വയനാടിന് പുറമേ കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്ക് കടന്നു പോകുന്ന ചരക്ക് വാഹനങ്ങൾ, ടൂറിസ്റ്റ‌് ബസുകൾ, ചെറു വാഹനങ്ങൾ എന്നിവയെല്ലാം കൂടി ആകുമ്പോൾ വീതി കുറഞ്ഞ റോഡിൽ ഗതാഗത പ്രശ്‌നങ്ങൾ വർധിക്കുന്നു. ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ റോഡിന്റെ വീതി 3.8 മീറ്റർ മാത്രമുള്ള ഭാഗങ്ങളും ഉണ്ട്.വലിയ യാത്രാ വാഹനങ്ങളും ചരക്കു വാഹനങ്ങളും ഈ ഭാഗങ്ങളിൽ കുരുങ്ങുന്നതാണ് ഗതാഗത തടസ്സത്തിനു പ്രധാന കാരണം. കൂടാതെ എല്ലാ തരം വാഹനങ്ങളും കയറ്റത്തിൽ വച്ച് പലപ്പോഴും എൻജിൻ ഓഫായി പോകുന്നതും സാധാരണമാണ്. ഇതും കുരുക്കിന് കാരണമാണ്.മാത്രമല്ല മണ്ണിടിച്ചിലിനും പാറ വീഴുന്നതിനും സാധ്യതയുള്ള മേഖലയിൽ വാഹന കുരുക്ക് രൂപപ്പെടുന്നത് ആശങ്കയും വർധിപ്പിക്കുന്നു.മുൻപ് പൊതുമരാമത്ത് വകുപ്പ് ചുരം ഡിവിഷന്റെ കീഴിൽ ആയിരുന്ന റോഡ് ഇപ്പോൾ റോഡ് ഫണ്ട് ബോർഡിന് കൈമാറിയിരിക്കുകയാണ്. കണ്ണൂർ വിമാന താവളത്തിലേക്ക് ഉള്ള മുൻപ് പൊതുമരാമത്ത് വകുപ്പ് ചുരം ഡിവിഷന്റെ കീഴിൽ ആയിരുന്ന റോഡ് ഇപ്പോൾ റോഡ് ഫണ്ട് ബോർഡിന് കൈമാറിയിരിക്കുകയാണ്.കണ്ണൂർ വിമാന താവളത്തിലേക്ക് ഉള്ള റോഡിന്റെ ഭാഗമായി ചുരമൊഴികെ ഉള്ള ഭാഗം രണ്ട് വരി പാതയാക്കാനാണ് നീക്കം.ചുരത്തിൽ പരമാവധി വീതിയിൽ നിർമിക്കും എന്നല്ലാതെ വീതി എത്രയെന്ന് വ്യക്തമായി തിട്ടപ്പെടുത്താൻ കഴിയാത്ത അവസ്‌ഥയും ഉണ്ട്.


Share our post
Continue Reading

KELAKAM

കേളകത്ത് യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

Published

on

Share our post

കേളകം : മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ചയാളെ കേളകം പോലീസ് അറസ്റ്റ് ചെയ്തു. അടക്കാത്തോട് കരിയംകാപ്പിലെ വലിയ പുതുപ്പറമ്പില്‍ രാജീവനനാണ് (46) അറസ്റ്റിലായത്. തിരുവോണ ദിനത്തിലാണ് കേസിനാസ്പദമായ സംഭവം. ഒളിവില്‍ പോയ ഇയാളെ കര്‍ണാടകയിലെ പുത്തൂരില്‍ നിന്നുമാണ് കേളകം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി.വി. ശ്രീജേഷ് പിടികുടിയത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രശോഭ്, ലിതോഷ്, സിവില്‍ പോലീസ് ഓഫീസര്‍ രാകേഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


Share our post
Continue Reading

Kannur19 mins ago

‘മാലിന്യമുക്തം നവ കേരളം’ ക്യാമ്പയിനിൽ പങ്കാളിത്തം ഉറപ്പാക്കും

MATTANNOOR20 mins ago

മൾട്ടി പർപ്പസ് ജോബ് ക്ലബ്ബ് സ്വയം തൊഴിൽ പദ്ധതി: അപേക്ഷ ക്ഷണിച്ചു

Social23 mins ago

ഇനി വിശദമായിട്ടാവാം; യൂട്യൂബ് ഷോർട്സ് മൂന്ന് മിനിറ്റ് വരെ

Kerala1 hour ago

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം.രാമചന്ദ്രന്‍ അന്തരിച്ചു

IRITTY3 hours ago

മാലിന്യത്തിൽ നിന്ന്‌ ജൈവാമൃതം

Kerala3 hours ago

അഞ്ചുകോടിയിലേറെ വരുമാനം; കെ.എസ്‌.ആർ.ടി.സി കൊറിയർ സർവീസ്‌ കുതിക്കുന്നു

Social3 hours ago

‘മൂന്നു കുത്താ’യി ‘ടൈപ്പിങ്…’ താഴേക്കിറങ്ങുന്നു; വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ വമ്പന്‍മാറ്റം

Kerala4 hours ago

പോക്സോ കേസിലെ പ്രതിക്ക് ഒൻപതുവർഷം തടവും പിഴയും

Kerala4 hours ago

ബി.എസ്‌.സി. നഴ്‌സിങ് പ്രവേശനം; കട്ട്ഓഫ് മാര്‍ക്കില്‍ കുതിച്ചുകയറ്റം

India4 hours ago

ഉയര്‍ന്ന പി.എഫ്. പെന്‍ഷന്‍: 2014നുമുന്‍പ് വിരമിച്ചവര്‍ക്കും ഓപ്ഷന്‍ നല്‍കാം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!