Connect with us

Kerala

പനി പടര്‍ത്തുന്നതില്‍ അലങ്കാരച്ചെടികള്‍ക്കും പങ്ക്; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Published

on

Share our post

തൃശ്ശൂര്‍: ഡെങ്കിപ്പനിപോലുള്ള പകര്‍ച്ചവ്യാധികളുടെ ഉറവിടമായി അലങ്കാരച്ചെടികളും. കടുത്ത വേനലില്‍പോലും ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യമുണ്ടായത് ഇതുകൊണ്ടുകൂടിയാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. പകര്‍ച്ചവ്യാധിയായ വെസ്റ്റ് നൈല്‍ പനിയും പകരുന്നത് കൊതുകുവഴിയാണ്. വീട്ടിനുള്ളില്‍ത്തന്നെ പകര്‍ച്ചവ്യാധികള്‍ പകരാനുള്ള സാഹചര്യമൊരുക്കുകയാണ് ആളുകള്‍ അറിയാതെ ചെയ്യുന്നതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

ഒരു സ്ഥാപനത്തിലെ അഞ്ച് റിസപ്ഷനിസ്റ്റുകള്‍ക്ക് ഒന്നിച്ച് ഡെങ്കിപ്പനി വരുന്ന സാഹചര്യം തൃശ്ശൂർ ജില്ലയിലുണ്ടായി. സ്ഥാപനത്തിനുള്ളില്‍ വെച്ചിരുന്ന ചെടികളാണ് ഇതിനു കാരണമായത്. ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെടാത്ത നിരവധി അനുകൂല സാഹചര്യങ്ങള്‍ വീടുകള്‍ക്കുള്ളില്‍ത്തന്നെ പകര്‍ച്ചവ്യാധിവ്യാപനത്തിന് സഹായകമാകുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍.

കഴിഞ്ഞ വര്‍ഷം ആകെ 1990 ഡെങ്കിപ്പനിയാണ് തൃശ്ശൂർ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഈ വര്‍ഷം ഇതുവരെതന്നെ 550നു മുകളില്‍ ഡെങ്കി റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. മഴതുടങ്ങുംമുമ്പാണ് ഇത്രയും ഡെങ്കി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഴ തുടങ്ങുന്നതോടെ ഇത് വന്‍തോതില്‍ വര്‍ധിക്കുമെന്ന ഭയവുമുണ്ട്.

കോവിഡിനുശേഷം വീട്ടിനുള്ളില്‍ അലങ്കാരച്ചെടികള്‍ വളര്‍ത്തുന്നത് കൂടിയിട്ടുണ്ട്. കുപ്പികളില്‍ വെള്ളം നിറച്ചാണ് മണി പ്ലാന്റ് പോലുള്ളവ വളര്‍ത്തുന്നത്. ഇതാണ് ഉറവിടമാകുന്നതും. ഇതു കൂടാതെ ചെടിച്ചട്ടികള്‍ക്കടിയില്‍ വെക്കുന്ന ട്രേകളും കൊതുക് വളരാന്‍ സാഹചര്യമൊരുക്കുന്നു.

ചെടി വളര്‍ത്താന്‍ ഉപയോഗിക്കുന്ന കുപ്പികളുടെ വായ്ഭാഗം തുണികൊണ്ട് മൂടണമെന്നാണ് പ്രതിവിധിയായി ആരോഗ്യവിഭാഗം പറയുന്നത്. ഫ്രിഡ്ജിനടിയിലെ ട്രേയും പകര്‍ച്ചവ്യാധികള്‍ക്ക് അനുകൂലസാഹചര്യം ഉണ്ടാക്കുന്നു.

വീട്ടുകാരെ കൂടാതെ ആരോഗ്യപ്രവര്‍ത്തകരും വീട്ടിനുള്ളിലെ ഇത്തരം സാഹചര്യങ്ങള്‍ പരിശോധിക്കുന്നതില്‍ പരാജയപ്പെടുന്നുവെന്നാണ് ആരോഗ്യവകുപ്പിലുള്ളവര്‍ പറയുന്നത്. വീടിനു ചുറ്റുമുള്ളവ മാത്രമാണ് പലപ്പോഴും ഇവര്‍ ശ്രദ്ധിക്കുന്നത്. ഇവ വീട്ടുകാരെക്കൊണ്ടുതന്നെ നശിപ്പിക്കണമെന്നാണ് നിര്‍ദേശം. ആവര്‍ത്തിക്കാതിരിക്കാനാണിത്. എന്നാല്‍, മിക്കപ്പോഴും ജീവനക്കാര്‍ത്തന്നെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ഇതു വീട്ടുകാര്‍ അറിയുന്നുപോലുമില്ല.

ഡെങ്കി രണ്ടാംതവണ വരുമ്പോള്‍ അതു കൂടുതല്‍ ശക്തി പ്രാപിക്കുന്നുവെന്നതും ആരോഗ്യമേഖലയെ ആശങ്കയിലാക്കുന്നുണ്ട്. അതുപോലെ മഞ്ഞപ്പിത്തവും വ്യാപിക്കുന്നുണ്ട്.


Share our post

Kerala

തിരുവനന്തപുരത്ത് യുവ സംവിധായകൻ മൂന്ന് കിലോഗ്രാം കഞ്ചാവുമായി പിടിയിൽ

Published

on

Share our post

തിരുവനന്തപുരം: യുവ സംവിധായകൻ കഞ്ചാവുമായി പിടിയിൽ. തിരുവനന്തപുരം നേമം സ്വദേശി അനീഷാണ് പിടിയിലായത്. മൂന്ന് കിലോഗ്രാം കഞ്ചാവ് എക്സൈസ് ഉദ്യോഗസ്ഥർ അനീഷിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്തു. നേമത്തെ വീട്ടിൽ നടത്തിയ പൊലീസ് പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ‘ഗോഡ്സ് ട്രാവൽ’ എന്ന റിലീസാകാനിരിക്കുന്ന സിനിമയുടെ സംവിധായകനാണ് പിടിയിലായ അനീഷ്.

അതേസമയം കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്


Share our post
Continue Reading

Kerala

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിന് പൂട്ട് വീഴും; നടപടിക്കൊരുങ്ങി ​ഗതാ​ഗത വകുപ്പ്

Published

on

Share our post

തിരുവനന്തപുരം: സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നടപടിയുമായി ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യ ബസ്സുകൾ തമ്മിൽ പത്തു മിനിറ്റ് ഇടവേള ഉണ്ടെങ്കിൽ മാത്രമേ പെർമിറ്റ്‌ അനുവദിക്കൂ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ​ഗണേഷ് കുമാർ വ്യക്തമാക്കി. ഇതു സംബന്ധിച്ച ഉത്തരവ് ​ഗതാഗത വകുപ്പ് പുറത്തിറക്കും. പുതിയ നടപടിയിൽ ബസ് ഉടമകൾ എതിർപ്പ് ഉയർത്തിയാൽ നിയമപരമായി നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെയും റോഡ് സേഫ്റ്റി കമ്മീഷണറുടെയും റിപ്പോർട്ട് കിട്ടിയാൽ ഉടൻ ഉത്തരവിറക്കും.


Share our post
Continue Reading

Kerala

വൻ ലഹരി വേട്ട; തൃശൂർ പൂരത്തിനായി കൊണ്ടുവന്ന 900 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Published

on

Share our post

പാലക്കാട്: വീണ്ടും വൻ ലഹരിമരുന്ന് വേട്ട.തൃശൂർ പൂരത്തിന് വിൽപ്പന നടത്താൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന ഒരു കിലോയിൽ അധികം വരുന്ന എംഡി എം എ എക്സൈസ് സംഘം വാളയാറിൽ നിന്ന് പിടികൂടി.പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് 900 ഗ്രാം എം.ഡി.എം.എ യുമായി ഇരിഞ്ഞാലക്കുട സ്വദേശി ദീക്ഷിത് ആണ് പിടിയിലായത് പരിശോധനകൾ ഒരുഭാഗത്ത് ശക്തമാകുമ്പോഴും സംസ്ഥാനത്തേക്ക് ലഹരി മരുന്ന ഒഴുകുകയാണ് . ബാംഗ്ലൂരിൽ നിന്ന് ടൂറിസ്റ്റ് ബസ്സിൽ കോയമ്പത്തൂരിൽ വന്നിറങ്ങി കെഎസ്ആർടിസി ബസ്സിൽ തൃശൂരിലേക്ക് പോകവേയാണ് ദീക്ഷിതിനെ എക്സൈസ് സംഘം പരിശോധിക്കുന്നത്. ബാഗിൽ എന്താണെന്ന ചോദ്യത്തിന് അരിയാണെന്നാണ് നൽകിയ മറുപടി. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ഒരു കിലോ 40 ഗ്രാം എംഡി എംഎയാണ് കണ്ടെടുത്തത്.ബാംഗ്ലൂരിൽ നിന്ന് രണ്ട് ലക്ഷം രൂപയ്ക്കാണ് എംഡി എം എ വാങ്ങിച്ചതെന്ന് ഇയാൾ മൊഴി നൽകി.


Share our post
Continue Reading

Trending

error: Content is protected !!