കാട്ടാന ആക്രമണത്തിൽ 52കാരന് ദാരുണാന്ത്യം

കേരള അതിർത്തിയോട് ചേർന്ന വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വാൽപ്പാറ അയ്യൻപ്പാടി നെടുങ്കുന്ത്ര ആദിവാസി കോളനിയിലെ രവി (52) ആണ് മരിച്ചത്. ബുധനാഴ്‌ച രാത്രിയാണ് അദ്ദേഹത്തെ കാട്ടാന ആക്രമിച്ചത്.
സുഹൃത്തുക്കൾക്കപ്പം ബൈക്കിൽ കോളനിലിലേക്ക് വരുംവഴി കാട്ടാന ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ രവി മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. രവിയുടെ മൃതദേഹം വൽപ്പാറ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.