ചിന്നക്കനാൽ ഭൂമി ഇടപാട്: മാത്യു കുഴൽനാടനെതിരെ എഫ്.ഐ.ആർ

കട്ടപ്പന: ചിന്നക്കനാൽ ഭൂമി ഇടപാട് കേസിൽ മാത്യു കുഴൽനാടനെതിരെ എഫ്.ഐ.ആർ. കേസിൽ 21 പ്രതികളാണുള്ളത്. ഇതിൽ 16-ാം പ്രതി ആണ് കുഴൽനാടൻ. ഇടുക്കി വിജിലൻസ് യൂണിറ്റ് ആണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ക്രമക്കേട് ഉണ്ടെന്ന് അറിഞ്ഞിട്ട് കുഴൽനാടൻ ഭൂമി വാങ്ങിയെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
എഫ്.ഐ.ആർ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിക്കും.കഴിഞ്ഞ ദിവസം വൈകിട്ടാണ് എഫ്.ആർ രജിസ്റ്റർ ചെയ്തത്. 2012 മുതൽ ഭൂമിയുമായി ബന്ധപ്പെട്ട ഇടപാട് നടത്തിയവരാണ് പ്രതികൾ. 2012ലെ ദേവികുളം തഹസിൽദാർ ആയിരുന്ന ഷാജി ആണ് ഒന്നാംപ്രതി.