കേളകത്ത് ദമ്പതികളെ അക്രമിച്ച മൂന്ന് പേർക്കെതിരെ കേസ്

കേളകം: ദമ്പതികളെയും ഒരു വയസുള്ള കുട്ടിയെയും അക്രമിച്ച കേസിൽ മൂന്ന് പേർക്കെതിരെ കേളകം പോലീസ് കേസെടുത്തു. കേളകം സ്വദേശിനി ലിസ്‌നയുടെ പരാതിയിൽ സുരേഷ് ഭാസി, എം.പി.ഷിനോജ്, ജിൽസൺ പാണ്ടഞ്ചേരി എന്നിവർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി കേളകം സബ് ഇൻസ്‌പെക്ടർ ടി.കെ.മിനിമോൾ കേസെടുത്തത്. കേളകം ഹൈസ്‌കൂളിനു സമീപം രണ്ടാഴ്ച മുൻപാണ് സംഭവം.ദമ്പതികളെയും ഒരു വയസുള്ള കുഞ്ഞിനെയും അടിക്കുകയും മാനഹാനി വരുത്തുകയും ചെയ്തുവെന്നാണ് പരാതി.