പേരാവൂരിൽ പാക്കിങ്ങ് തീയ്യതി പതിക്കാതെ സ്വദേശി പാൽ വില്പന

പേരാവൂർ: ആരോഗ്യവകുപ്പിന്റെ ഉത്തരവുകൾ ലംഘിച്ച് പേരാവൂരിൽ പാൽ വില്പന. പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം പ്രാദേശികമായി വിപണിയിലെത്തിക്കുന്ന സ്വദേശിഫ്രഷ് മില്ക്ക് പാക്കറ്റിലാണ് പാക്ക് ചെയ്ത തീയതി രേഖപ്പെടുത്താത്തത്.
ഉപഭോക്താക്കൾ ഇതിനെതിരെ പരാതിപ്പെട്ടിട്ടും നിർമാതാക്കൾ നടപടി സീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. സംഭവത്തിൽ ആരോഗ്യവകുപ്പിനും ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗത്തിനും പരാതി നല്കുമെന്ന് ഉപഭോക്താക്കൾ പറഞ്ഞു.