യു.ജി.സി-നെറ്റ് പരീക്ഷ` `പരിശീലനം

കണ്ണൂർ:യു.ജി.സിയുടെ ജൂണിലെ നെറ്റ് പരീക്ഷക്ക് തയ്യാർ എടുക്കുന്നവർക്ക് കണ്ണൂർ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു.
ജനറൽ പേപ്പറിനായി മേയ് മാസം തുടങ്ങുന്ന 15 ദിവസത്തെ പരിശീലനത്തിന് ആദ്യം രജിസ്റ്റർ ചെയ്യുന്ന 35 പേർക്ക് പ്രവേശനം.
സർവകലാശാലയുടെ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 04972 703130.