കെ- ടെറ്റ്, സെറ്റ്; അപേക്ഷാ തീയതി നീട്ടി

Share our post

ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിമനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ്, കെ- ടെറ്റ് പരീക്ഷകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. സ്‌കൂളുകളിലെ അധ്യാപകരാകാന്‍ യോഗ്യത നിര്‍ണയിക്കുന്ന കെ- ടെറ്റ് പരീക്ഷയ്ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് രണ്ടു വരെയാണ് നീട്ടിയത്.

അപേക്ഷ സമര്‍പ്പിച്ചരില്‍ തെറ്റ് സംഭവിച്ചിട്ടുള്ളവര്‍ക്ക് തിരുത്തുവാനുള്ള അവസരം മേയ് നാലു മുതല്‍ ഏഴു വരെ https://ktet. kerala.gov.in എന്ന വെബ്‌സൈറ്റിലെ CANDIDATE LOGIN -ല്‍ ലഭ്യമാകും. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള ഫോട്ടോ ഉള്‍പ്പെടുത്തുന്നതിന് കൂടാതെ അപേക്ഷയില്‍ നല്‍കിയിട്ടുള്ള ലാംഗ്വേജ്, ഓപ്ഷണല്‍ സബ്ജക്ടുകള്‍, വിദ്യാഭ്യാസ ജില്ല, അപേക്ഷാര്‍ഥിയുടെ പേര്, രക്ഷകര്‍ത്താവിന്റെ പേര്, ജെന്‍ഡര്‍, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയും തിരുത്താവുന്നതാണെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.

സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഏപ്രില്‍ 30 വരെയാണ് നീട്ടിയത്. വിവരങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ മേയ് 3, 4, 5 തീയതികളില്‍ മാറ്റം വരുത്താം. പരീക്ഷ ജൂലൈ 28-ന് നടത്തും.

നോണ്‍ ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ (2023 മാര്‍ച്ച് 17 നും 2024 മെയ് 5 നും ഇടയില്‍ ലഭിച്ചതായിരിക്കണം.) സെറ്റ് പാസാകുന്ന പക്ഷം ഹാജരാക്കണമെന്നു ഡയറക്ടര്‍ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!