Connect with us

KANICHAR

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിലക്ക്; പൂളക്കുറ്റി ഹെൽത്ത് സബ് സെന്റർ പുനർ നിർമ്മാണം പ്രതിസന്ധിയിൽ

Published

on

Share our post

കണിച്ചാർ: നെടുംപുറംചാലിൽ പ്രവർത്തിച്ചിരുന്നതും, ഉരുൾപൊട്ടലിൽ തകർന്നു പോയതുമായ പൂളക്കുറ്റി ഹെൽത്ത് സബ് സെന്ററിന്റെ പുനർ നിർമ്മാണം പ്രതിസന്ധിയിലായി. സംസ്ഥാന ജിയോളജി വകുപ്പ് സെന്റർ നിർമ്മാണത്തിന് ഉപാധികളോടെ അനുമതി നൽകിയെങ്കിലും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുനർനിർമ്മാണം പാടില്ല എന്ന തരത്തിലുള്ള ഉത്തരവാണ് നൽകിയിരിക്കുന്നത്. ഇതാണ് ഉരുൾപൊട്ടലിൽ തകർന്ന ഹെൽത്ത് സബ് സെന്ററിന്റെ നിർമ്മാണം പ്രതിസന്ധിയിലാക്കിയത്.

കലുങ്കിനോട് ചേർന്ന് സുരക്ഷാ ഭിത്തികൾ നിർമ്മിക്കുക, പി.എച്ച്.സി കെട്ടിടത്തിന്റെ തറനിരപ്പ് ഉയർത്തി പണിയുക, പരിസരത്തിന് ചുറ്റും മതിൽ പണിയുക തുടങ്ങിയ ഉപാധികളോടെ സബ് സെന്ററിന്റെ പുനർനിർമ്മാണം നടത്താം എന്നാണ് ജിയോളജി വകുപ്പ് ശുപാർശ ചെയ്തത്. എന്നാൽ ഇതിനെ മറികടന്ന് മേൽപ്പറഞ്ഞ ശുപാർശകളോടെ നിർമ്മാണം പൂർത്തിയായാലും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യമിപ്പോഴുമുണ്ടെന്നും അത്തരം പ്രദേശങ്ങളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതലായവ നിർമിമിക്കാൻ അനുമതി ഇല്ല എന്നുമാണ് സംസ്ഥാന ദുരന്തനിവാരണ അറിയിച്ചത്. ഉരുൾപൊട്ടലിൽ സബ് സെന്റർ തകർന്നപ്പോൾ തന്നെ ഇത് പൂളക്കുറ്റിയിലേക്ക് മാറ്റണമെന്ന് ചിലർ ആവശ്യപ്പെട്ടിരുന്നതായി ആരോപണമുണ്ട്. 2022 ആഗസ്റ്റ് രണ്ടിനാണ് പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായത്.

 

ഉരുൾപൊട്ടലിൽ സബ് സെന്റർ തകർന്നതോടെ ഭരണപക്ഷത്തെ രാഷ്ട്രീയ പാർട്ടികളുടെ താത്പര്യ പ്രകാരം പൂളക്കുറ്റിയിൽ വാടക കെട്ടിടത്തിലേക്ക് ഹെൽത്ത് സെന്റർ മാറ്റിയിരുന്നു. എന്നാൽ പൂളക്കുറ്റിയിൽ ഇത്തരം സബ് സെന്റർ പ്രവർത്തിച്ചാൽ പ്രദേശവാസികൾക്ക് ഉപകാരപ്രദമാകില്ല എന്നാണ് നാട്ടുകാരുടെ പ്രധാന പരാതി.

 

കണിച്ചാർ പഞ്ചായത്തിലെ ഏറ്റവും അറ്റത്താണ് ഇപ്പോൾ താൽക്കാലികമായി സെന്റർ പ്രവർത്തിക്കുന്നത്. ധാരാളം ആളുകൾക്ക് പ്രയോജനപ്പെടുന്ന നെടുംപുറംചാൽ മേഖലയിലാണ് വേണ്ടത് എന്നാണ് നാട്ടുകാരുടെ ആവശ്യം.

 

വിവിധ ഭാഗങ്ങളിൽ നിന്ന് നെടുംപുറംചാലിലേക്ക് ആളുകൾക്ക് എത്താൻ കഴിയും. എന്നാൽ പൂളക്കുറ്റിയിലേക്ക് വാഹനസൗകര്യവും കുറവായതിനാൽ ആദിവാസികൾ ഉൾപ്പെടെയുള്ള ആളുകൾക്ക് എത്താൻ വളരെ പ്രയാസമാകും.

 

നിലവിലെ സ്ഥലത്ത് സബ് സെന്റർ പുനർനിർമ്മിക്കാൻ കഴിയുന്നില്ലെങ്കിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി അവിടെ പുനർ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സബ് സെന്റർ പൂളക്കുറ്റിയിലേക്ക് മാറ്റുന്നതിനുള്ള ഗൂഢനീക്കമാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ഈ റിപ്പോർട്ടെന്നും ആരോപണമുണ്ട്.


Share our post

KANICHAR

മാടായി, കണിച്ചാർ ഉപതിരഞ്ഞെടുപ്പ് ഡിസംബർ പത്തിന്

Published

on

Share our post

കണിച്ചാർ: മാടായി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് മാടായി-സ്ത്രീ സംവരണം, കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ചെങ്ങോം-പട്ടികവർഗ സംവരണം എന്നിവിടങ്ങളിൽ ഡിസംബർ പത്തിന് ഉപതിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നവംബർ 14ന് നിലവിൽ വന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി നവംബർ 22. സൂക്ഷ്മ പരിശോധന നവംബർ 23. പിൻവലിക്കാനുള്ള അവസാന തീയ്യതി നവംബർ 25. വോട്ടെണ്ണൽ ഡിസംബർ 11നാണ്.ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച യോഗം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ അധ്യക്ഷതയിൽ ചേർന്നു. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ.കെ. ബിനി, വരണാധികാരികൾ, ഉപവരണാധികാരികൾ തുടങ്ങിയവർ പങ്കെടുത്തു.


Share our post
Continue Reading

KANICHAR

കണിച്ചാറിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം; നിലവിലെ സെക്രട്ടറി തോറ്റു

Published

on

Share our post

എം. വിശ്വനാഥൻ
കണിച്ചാർ: സി.പി.എം ബ്രാഞ്ച് സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച നിലവിലെ സെക്രട്ടറിക്ക് പരാജയം . കണിച്ചാർ ലോക്കലിലെ കണിച്ചാർ ബ്രാഞ്ച് സമ്മേളനത്തിലാണ് നിലവിലെ സെക്രട്ടറിയും ഔദ്യോഗിക പാനലിലെ അംഗവുമായ കെ.കെ.ഗോപി പരാജയം രുചിച്ചത്. ഗോപിക്കെതിരെ മത്സരിച്ച മുൻ ലോക്കൽ കമ്മിറ്റി അംഗവും മണത്തണയിലെ കള്ള്ഷാപ്പ് തൊഴിലാളിയുമായ കെ .എസ് .മോഹനൻ നറുക്കെടുപ്പിലൂടെയാണ് വിജയിച്ചത്. 12 അംഗങ്ങളിൽ ഇരുവർക്കും ആറു വീതം വോട്ടുകൾ ലഭിച്ചതോടെ നറുക്കെടുപ്പിലൂടെ കെ.എസ്. മോഹനനെ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു.


Share our post
Continue Reading

Breaking News

കണിച്ചാർ ചാണപ്പാറയിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട നിലയിൽ ; പ്രതി അറസ്റ്റിൽ

Published

on

Share our post

കണിച്ചാർ: ചാണപ്പാറയിൽ മധ്യവയസ്കനെ കടമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചാണപ്പാറയിൽ താമസിക്കുന്ന പാനികുളം ബാബുവിനെ(50)യാണ് ചൊവ്വാഴ്ച വൈകിട്ടോടെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിളക്കാട് സ്വദേശി പുത്തൻ വീട്ടിൽ പ്രേംജിത്തിനെ കേളകം പോലീസ് അറസ്റ്റ് ചെയ്തു. വ്യക്തി വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്.


Share our post
Continue Reading

Breaking News2 hours ago

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Kerala2 hours ago

ചികിത്സയ്ക്ക് എത്തിയ യുവതിയെ പീഡിപ്പിച്ചു ; അക്യൂപങ്ചര്‍ തെറാപ്പിസ്റ്റ് അറസ്റ്റില്‍

PERAVOOR3 hours ago

പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി

Kerala3 hours ago

മനുഷ്യ-വന്യജീവി സംഘർഷം: സ്ഥിര പരിഹാരത്തിനായി സമഗ്ര കർമപദ്ധതി

Kannur3 hours ago

പോലീസ് കോൺസ്റ്റബിൾ വൈദ്യപരിശോധന നവംബർ 27ന്

KANICHAR4 hours ago

മാടായി, കണിച്ചാർ ഉപതിരഞ്ഞെടുപ്പ് ഡിസംബർ പത്തിന്

Kerala4 hours ago

ഒടുവിൽ ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; ഇനി മുതല്‍ പുതിയ നിരക്ക്

Kerala4 hours ago

ച​ക്ര​വാ​ത​ച്ചു​ഴി തീ​വ്ര​ന്യൂ​ന​മ​ർ​ദ​മാ​കും; അ​ഞ്ചു​ദി​വ​സം ഇ​ടി​വെ​ട്ടി മ​ഴ​പെ​യ്യും

Kerala4 hours ago

വിളിക്കാത്ത കല്യാണത്തിന്‌ പോകല്ലേ പണി പാളും; സൈബർ പൊലീസ്‌ മുന്നറിയിപ്പ്‌

Kerala4 hours ago

കേരളത്തിൽ കോളേജ് വിദ്യാർഥികൾക്കായി സ്‌പോർട്സ് ലീഗ്; രാജ്യത്ത് ആദ്യം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!