ആഡംബര നികുതി ഇനി അധിക നികുതി

Share our post

വലിയ വീടുകൾക്കും കെട്ടിടങ്ങൾക്കും ഈടാക്കുന്ന ആഡംബര നികുതി ഇനി അധിക നികുതി എന്ന പേരിലായിരിക്കും പിരിക്കുക. 3000 ചതുരശ്ര അടിക്കു മുകളിലുള്ള കെട്ടിടങ്ങൾക്ക് ഈടാക്കുന്ന നികുതിയുടെ പേരിലാണു മാറ്റം. ഇതുസംബന്ധിച്ച് നിയമസഭ പാസാക്കിയ ‘കേരള കെട്ടിട നികുതി ഭേദഗതി ബിൽ 2023’ ഗവർണർ ഇന്നലെ ഒപ്പിട്ടു.

കെട്ടിടങ്ങളുടെ നികുതിക്കൊപ്പം ഒറ്റത്തവണ നികുതിയും റവന്യു വകുപ്പ് ഈടാക്കുന്നുണ്ട്. ഇതു കണക്കാക്കാൻ തദ്ദേശ വകുപ്പിന്റെ അളവു മാത്രം മതിയെന്നും ബില്ലിൽ നിർദ്ദേശിക്കുന്നു. തദ്ദേശ വകുപ്പ് രേഖപ്പെടുത്തിയ കെട്ടിടത്തിന്റെ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിലാകും റവന്യു വകുപ്പ് ഒറ്റത്തവണ നികുതി ഈടാക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!