തട്ടിപ്പ് നടത്തുക എന്ന ഗ്യാരണ്ടി മാത്രമാണ് മോദി സർക്കാരിന് ; കെ.സി. വേണുഗോപാൽ എം.പി 

Share our post

പേരാവൂർ : തട്ടിപ്പ് നടത്തുകയെന്നുള്ള ഒറ്റ ഗ്യാരണ്ടി മാത്രമാണ് മോദി സർക്കാരിനുള്ളതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ആരോപിച്ചു. ഇന്ത്യ മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ രാജ്യത്തിന്റെ ഭരണം കയ്യാളുമെന്നും കേരളത്തിലെ 20 സീറ്റും യു.ഡി.എഫ്. നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. യു.ഡി.എഫ് പേരാവൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു. ഡി. എഫ്. പഞ്ചായത്ത് ചെയർമാൻ പൂക്കോത്ത് സിറാജ് അധ്യക്ഷത വഹിച്ചു. കെ. സുധാകരൻ എം.പി, സണ്ണി ജോസഫ് എം.എൽ.എ, സജീവ് ജോസഫ് എം.എൽ.എ, യു.ഡി.എഫ്. നേതാക്കളായ അബ്ദുൽ കരീം ചെലേരി, അഡ്വ. കെ.എ. ഫിലിപ്പ്, സുനിൽ കീഴ്പ്പള്ളി, ദാസൻ പാലപ്പള്ളി, ജൂബിലി ചാക്കോ, അഡ്വ.സി. ഷഫീർ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!