അനസ്തേഷ്യ മരുന്നുകൾ ജീവനൊടുക്കാനുള്ള ടൂളാകുന്നു; ആസ്പത്രികളിൽ മരുന്ന് കൈകാര്യം ചെയ്യുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെ

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആസ്പത്രികളിൽ അനസ്തേഷ്യ മരുന്നുകൾ കൈകാര്യം ചെയ്യുന്നത് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ. ഒരു വര്‍ഷത്തിനിടെ തിരുവനന്തപുരം ജില്ലയിൽ മാത്രം അനസ്തേഷ്യ മരുന്ന് കുത്തിവച്ച് മൂന്ന് ഡോക്ടർമാരാണ് ആത്മഹത്യ ചെയ്തത്.

ശസ്ത്രക്രിയകൾ വേദനരഹിതമാക്കുന്ന അനസ്തേഷ്യ മരുന്നുകൾ ജീവനൊടുക്കാനുള്ള ടൂളായി മാറുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 10 ന് ആത്മഹത്യ ചെയ്ത ജനറല്‍ ആസ്പത്രിയിലെ ഡോക്ടര്‍ ബിപിന്‍, ഡിസംബര്‍ അഞ്ചിന് സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഡോ. ഷഹ്ന, ഒടുവില്‍ ഇന്നലെ ആത്മഹത്യ ചെയ്ത സീനിയര്‍ റസിഡന്റ് ഡോ. അഭിരാമി. മൂന്നുപേരും മരിച്ചത് അമിത അളവില്‍ അനസ്‌ത്യേഷ്യ മരുന്ന് കുത്തിവച്ച്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!