Connect with us

India

വിസിറ്റ് വിസയിൽ ദുബായിൽ വന്ന് ഭിക്ഷാടനം; റമദാനിൽ രണ്ടാഴ്ചയ്ക്കിടെ അറസ്‌റ്റിലായത് 202 പേർ

Published

on

Share our post

ഭിക്ഷാടന വിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായി റമദാനിലെ ആദ്യ രണ്ടാഴ്ചയ്ക്കിടെ ദുബായ് പോലീസ് 202 യാചകരെ അറസ്റ്റ് ചെയ്തു. ആളുകളുടെ ഔദാര്യം മുതലെടുത്ത് വേഗത്തിൽ പണം സമ്പാദിക്കുന്നതിനായി ഭൂരിഭാഗം പേരും വിസിറ്റ് വിസയിൽ വന്ന് ഭിക്ഷാടനം ചെയ്യുകയാണെന്ന് ദുബായ് പോലീസിലെ സസ്പെക്ട്സ് ആൻഡ് ക്രിമിനൽ ഫിനോമിന ഡിപ്പാർട്ട്മെന്റ്റ് ഡയറക്ടർ ബ്രിഗ് അലി സലേം അൽ ഷംസി പറഞ്ഞു. അറസ്റ്റിലായവരിൽ 112 പുരുഷന്മാരും 90 സ്ത്രീകളും ആണുള്ളത്.

കുറ്റവാളികൾക്ക് കുറഞ്ഞത് 5,000 ദിർഹം പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ഭിക്ഷാടന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ഭിക്ഷാടനത്തിൽ ഏർപ്പെടാൻ വിദേശത്ത് നിന്ന് വ്യക്തികളെ കൊണ്ടുവരുകയും ചെയ്യുന്നവർക്ക് ആറ് മാസത്തിൽ കുറയാത്ത തടവും 100,000 ദിർഹത്തിൽ കുറയാത്ത പിഴയുമാണ് ശിക്ഷ.

ഭിക്ഷാടകരോട് ദയനീയമായി ഇടപഴകരുതെന്ന് പോലീസ് പൊതുജനങ്ങളോട് കർശനമായി ഉപദേശിച്ചിട്ടുണ്ട്. ഏതെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങളും ഭിക്ഷാടനവും 901 എന്ന നമ്പറിൽ വിളിച്ചോ ദുബായ് പോലീസിൻ്റെ സ്മാർട്ട് ആപ്പിലെ ‘പോലീസ് ഐ’ സേവനം ഉപയോഗിച്ചോ റിപ്പോർട്ട് ചെയ്യാനും പോലീസ് പൊതുജനങ്ങളോട് നിർദ്ദേശിച്ചു. റമദാനിൽ രജിസ്റ്റർ ചെയ്തതും നിയമാനുസൃതവുമായ ചാരിറ്റബിൾ ഓർഗനൈസേഷനുകൾക്ക് മാത്രമേ സംഭാവനകൾ നൽകാവൂ എന്നും പോലീസ് പറഞ്ഞു.


Share our post

India

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മൊബൈൽ നിരക്ക് കുതിക്കും

Published

on

Share our post

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ രാജ്യത്ത് മൊബൈൽ ഫോൺ നിരക്ക് 25 ശതമാനം വരെ വർധിപ്പിക്കുമെന്ന് റിപ്പോർട്ട്‌. തെരഞ്ഞെടുപ്പിനു ശേഷം ടെലികോം കമ്പനികൾ നാലാംഘട്ട താരിഫ്‌ വർധനയ്‌ക്ക്‌ തയ്യാറെടുക്കുന്നതായി ബ്രോക്കറേജ്‌ ആക്‌സിസ്‌ ക്യാപിറ്റലിന്റെ റിപ്പോർട്ടിൽ പറയുന്നു. ടെലികോം ഓപ്പറേറ്റർമാർക്ക്‌ ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്ന വരുമാനം കുത്തനെ വര്‍ധിപ്പിക്കും. ഈ വർഷം അവസാനത്തോടെ ഒരു വരിക്കാരന്‌ നിലവിലുള്ളതിനേക്കാൾ 100 രൂപ അധിക ബാധ്യത വരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ഓരോ ഉപഭോക്താവില്‍ നിന്നും ഭാരതി എയർടെല്ലിന് 29 രൂപയും ജിയോക്ക് 26 രൂപയും കൂടുതലായി ലഭിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. മൊബൈൽ കമ്പനികൾ നൽകുന്ന പല ചെറിയ പ്ലാനുകള്‍ ഉപേക്ഷിച്ചേക്കും. ഫൈവ് ജി സേവനം അടക്കം അതിവേ​ഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനാല്‍ അധികം പണം മുടക്കാന്‍ ഉപയോക്താക്കൾ തയ്യാറാകുമെന്നാണ്‌ ടെലികോം കമ്പനികളുടെ വിലയിരുത്തല്‍.


Share our post
Continue Reading

India

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്; മെയ് 20 വരെ അപേക്ഷിക്കാം

Published

on

Share our post

സംസ്ഥാനത്ത് 2023-2024ലെ അധ്യയന വർഷത്തെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി അപേക്ഷിക്കുന്നതിന് ഒരു തവണ കൂടി അവസരം. പുതിയ അപേക്ഷകൾ മെയ്20 വരെ ഇ-ഗ്രാന്റ്സ് വെബ്‍സൈറ്റ് മുഖേന വിദ്യാർത്ഥികൾക്ക് സമർപ്പിക്കാവുന്നതാണ്. അർഹരായ എല്ലാ വിദ്യാർത്ഥികളും അപേക്ഷ ഓൺലൈനായി സമർപ്പിച്ചിട്ടുണ്ട് എന്ന് സ്ഥാപന മേധാവികൾ ഉറപ്പ് വരുത്തണണെന്നും നിർദേശം നൽകിയിട്ടുണ്ട്. സ്കോളർഷിപ്പിന് അപേക്ഷ നൽകാനായി മറ്റൊരു അവസരം ലഭിക്കുന്നതല്ലെന്ന് ജില്ലാ പട്ടിക ജാതി വികസന ഓഫീസർ അറിയിച്ചു.

കഴിഞ്ഞ വ‍ർഷം പട്ടിജാതി-വർഗ വിഭാഗം വിദ്യാർത്ഥികളുടെ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് മാനദണ്ഡങ്ങൾ പരിഷ്കരിച്ചിരുന്നു. അന്ന് ഇറക്കിയ ഉത്തരവ് പ്രകാരം പുതുതലമുറ കോഴ്സുകൾ ഉൾപ്പെടെയുള്ള എല്ലാ കോഴ്സുകളും സ്കോളർഷിപ്പിനായി ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ, കേന്ദ്ര- സംസ്ഥാന യൂനിവേഴ്സിറ്റി- യു.ജി.സി അംഗീകാരമുള്ള സ്വയംഭരണ കോളജുകൾ, ഡീംഡ് യൂനിവേഴ്സിറ്റികൾ, സംസ്ഥാന കേന്ദ്ര സർക്കാർ അംഗീകരിച്ച സ്വകാര്യ യൂനിവേഴ്സിറ്റികളിലെ കോഴ്സുകളിൽ ചേരാം.

സംസ്ഥാന സർക്കാരിന്റെയോ, കേന്ദ്ര സർക്കാരിന്റെയോ അംഗീകാരമുള്ള യൂനിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സുപ്രീം കോടതി നിർദേശ പ്രകാരമുള്ള ഫീ ഫിക്സേഷൻ കമ്മിറ്റിയുടെ പരിധിയിൽ വരുന്നതുമായ സ്വകാര്യ പ്രഫഷണൽ സ്ഥാപനങ്ങളിലും സ്കോളർഷിപ്പോടെ പഠിക്കാം. 11, 12 ക്ലാസുകൾക്ക് അംഗീകാരമുള്ള സ്കൂളികൾ, കേന്ദ്ര-സംസ്ഥാന സർക്കാർ അംഗീകാരമുള്ള ഡിപ്ലോമ കോഴ്സ് നടത്തുന്നതുമായ സ്ഥാപനങ്ങൾ, എൻ.എം.സി, എ.ഐ.സി.ടി.ഇ തുടങ്ങിയ അംഗീകൃത ഏജൻസികൾ, സംസ്ഥാന – കേന്ദ്ര സർക്കാറുകൾ നിശ്ചയിച്ചിട്ടുള്ള മറ്റ് നിയന്ത്രണ ഏജൻസികൾ അഫിലിയേറ്റ് അംഗീകരിച്ച കോഴ്സുകൾക്കും സ്ഥാപനങ്ങളിലും സ്കോളർഷിപ്പോടെ പഠിക്കാം.


Share our post
Continue Reading

India

സ്പാം കോളുകള്‍ തടയും; മാര്‍ഗനിര്‍ദേശങ്ങളുടെ കരട് തയ്യാറാക്കി കേന്ദ്ര സമിതി

Published

on

Share our post

ന്യൂഡല്‍ഹി: സ്പാം കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും തടയിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ വാണിജ്യ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വരുന്ന ഫോണ്‍ വിളികളും സന്ദേശങ്ങളും പരിശോധിക്കുന്നതിനും തടയുന്നതിനുമുള്ള മാര്‍ഗ നിര്‍ദേശങ്ങളുടെ കരട് തയ്യാറായതായി റിപ്പോര്‍ട്ടുകള്‍.

മേയ് 10 ന് ഉപഭോക്തൃകാര്യ മന്ത്രാലയം രൂപീകരിച്ച കമ്മറ്റി ഇതില്‍ ചര്‍ച്ച നടത്തിയിരുന്നു. മന്ത്രാലയം സെക്രട്ടറി നിധി ഖാരേയുടെ നേതൃത്വത്തിവാണ് ചര്‍ച്ച നടത്തിയത്. ടെലികോം വകുപ്പ്, ട്രായ്, സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, ബി.എസ്എന്‍.എല്‍, വോഡഫോണ്‍, റിലയന്‍സ്, എയര്‍ടെല്‍ എന്നിവരുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.

വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്കെത്തുന്ന കോളുകളുടെ ഉചിതമായ ഉപയോഗം, ഏതെല്ലാം ആവശ്യപ്പെടാത്തതും അനാവശ്യവുമാണെന്ന് വേര്‍തിരിക്കാനും, നിയമ ലംഘനം നടത്താത്തവയാണെന്ന് ഉറപ്പുവരുത്താനുമെല്ലാമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചര്‍ച്ചയുടെ ഭാഗമായി കമ്മറ്റിയില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ‘ഗൈഡ്‌ലൈന്‍സ് ഫോര്‍ അണ്‍ സോളിസിറ്റഡ് ആന്റ് അണ്‍വാറന്റഡ് ബിസിനസ് കമ്മ്യൂണിക്കേഷന്‍, 2024’ ന്റെ അന്തിമ രൂപം അവതരിപ്പിക്കുക. ഫെബ്രുവരിയില്‍ ഉപഭോക്തൃ മന്ത്രാലയം രൂപം നല്‍കിയ സബ് കമ്മിറ്റിയാണ് കരട് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്.

സ്പാം കോളുകള്‍ തടയുന്നതിന് ട്രായിയും ടെലികോം വകുപ്പും ഇതുവരെ സ്വീകരിച്ച നടപടികള്‍ക്ക് കാര്യമായ ഫലം കാണാനായിട്ടില്ലെന്നാണ് നിരീക്ഷണം. ഈ വര്‍ഷം ആദ്യം, ഫോണ്‍ വിളിക്കുന്ന എല്ലാവരുടെയും പേരുകള്‍ ഫോണില്‍ പ്രദര്‍ശിപ്പിക്കണം എന്ന് ട്രായ് ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരുന്നു.

ഇതിന് പുറമെ 2018 ലെ ടെലികോം കൊമേര്‍ഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് കസ്റ്റമര്‍ പ്രിഫറന്‍സ് റെഗുലേഷന്‍സിന് കീഴില്‍ ഒരു ഡിജിറ്റല്‍ കണ്‍സന്റ് അക്വിസിഷന്‍ സംവിധാനം അവതരിപ്പിക്കാനും ട്രായ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.


Share our post
Continue Reading

Kerala2 hours ago

കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു

Kerala2 hours ago

കിടപ്പുരോ​ഗിയായ അച്ഛനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മകൻ അറസ്റ്റിൽ

Kerala3 hours ago

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം; ഡ്രൈവിങ് സ്‌കൂളുകളുടെ സമരം പിൻവലിച്ചു; സർക്കുലറിൽ ഇളവ് വരുത്തി

KETTIYOOR4 hours ago

കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെ, കയ്യാലകളുടെ നിർമാണം പുരോഗമിക്കുന്നു

Kannur5 hours ago

കണ്ണൂരിൽ ബ്രൗൺ ഷുഗറുമായി യുവാക്കൾ പിടിയിൽ

Breaking News6 hours ago

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് മൂന്നു വയസുകാരി മരിച്ചു; പത്ത് പേർക്ക് പരിക്ക്

Kerala6 hours ago

കീം: അപേക്ഷയിലെ വിവരങ്ങൾ പരിശോധിക്കാം

PERAVOOR7 hours ago

പേരാവൂര്‍ ബ്ലോക്കിൽ പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ തുടങ്ങി

Kerala7 hours ago

ജില്ലാ ഷട്ടിൽ ചാമ്പ്യൻഷിപ്പ് ജൂൺ ഒന്ന് മുതൽ

Kerala8 hours ago

കതിരൂർ ബാങ്ക്‌–ഐ.വി ദാസ്‌ പുരസ്‌കാരം മനോഹരൻ മോറായിക്കും ഡോ. അരുൺകുമാറിനും

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!