Connect with us

Kannur

എല്ലാവർക്കും വോട്ട് ;രാജ്യത്തെ ആദ്യ ജില്ലയായി കണ്ണൂർ

Published

on

Share our post

അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികളെയും വോട്ടര്‍മാരാക്കിയ രാജ്യത്തെ ആദ്യ ജില്ലയായി കണ്ണൂര്‍. അസിസ്‌റ്റന്റ്‌ കലക്‌ടര്‍ അനൂപ്‌ ഗാര്‍ഗ്‌ നോഡല്‍ ഓഫീസറായ സ്വീപിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്ബയിനിലാണ്‌ ഈ നേട്ടം കൈവരിച്ചത്‌.

ഇതോടെ 11 നിയമസഭ മണ്ഡലങ്ങളിലെ 115 കോളജുകളില്‍ നിന്നായി 27,450 വിദ്യാര്‍ഥികളെയാണ്‌ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തത്‌. ജില്ലാ നോഡല്‍ ഓഫീസറുടെ കീഴില്‍ ഓരോ മണ്ഡലങ്ങളിലും പ്രത്യേക നോഡല്‍ ഓഫീസര്‍മാര്‍ ടീമായാണ്‌ ക്യാമ്ബയിന്‍ ഏകോപിപ്പിച്ചത്‌. കല്യാശ്ശേരി മണ്ഡലത്തിലെ വിവിധ കോളജുകളില്‍ നിന്നാണ്‌ കൂടുതല്‍ വിദ്യാര്‍ഥികളെ ചേര്‍ത്തത്‌. 8207 യുവതകളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തു.

പയ്യന്നൂര്‍ 2967, തളിപ്പറമ്ബ്‌ 2623, ഇരിക്കൂര്‍ 1767, പേരാവൂര്‍ 2708, മട്ടന്നൂര്‍ 1517, കൂത്തുപറമ്പ് 2266, ധര്‍മ്മടം 1071, തലശ്ശേരി 1847, കണ്ണൂര്‍ 2010, അഴീക്കോട്‌ 467 എന്നിങ്ങനെയാണ്‌ മറ്റു മണ്ഡലങ്ങളില്‍ ചേര്‍ത്ത വിദ്യാര്‍ഥികളുടെ കണക്ക്‌. 20 നീണ്ട ക്യാമ്ബയിന്റെ ഭാഗമായി 50 പ്രത്യേക ക്യാമ്പുകളും വിവിധ കോളജുകളില്‍ നടത്തിയാണ്‌ ഈ നേട്ടം കൈവരിക്കാനായത്‌. ക്യാമ്ബയിന്റെ വിജയത്തിനായി കോളജ്‌ പ്രിന്‍സിപ്പല്‍മാരുടെ സഹായവും എന്‍.എസ്‌.എസ്‌ കേഡറ്റുമാരുടെ പിന്തുണയും സ്വീപ്പിന്‌ ലഭിച്ചിരുന്നു.

കൂടാതെ വോട്ടര്‍ രജിസ്‌ട്രേഷന്‍ സുഗമമാക്കാന്‍ ജില്ലാതലത്തില്‍ ഒരു പ്രത്യേക ഹെല്‍പ്പ്‌ ലൈന്‍ നമ്ബറും ഇമെയില്‍ പിന്തുണയും ഉറപ്പാക്കിയിരുന്നു. തെരഞ്ഞെടുപ്പിന്റെ പ്രധാന്യത്തെ കുറിച്ച്‌ കൃത്യമായ അറിവില്ലാത്ത വിദ്യാര്‍ഥികള്‍ക്കിടിയില്‍ കൂടുതല്‍ അവബോധനം സൃഷ്‌ടിക്കാന്‍ ക്യാമ്ബയിന്‍ കൊണ്ട്‌ സാധിച്ചു.


Share our post

Kannur

കോഫി ഹൗസുകളില്‍ ഇന്ന് മുതല്‍ ഊണ്‍ വില കൂടും

Published

on

Share our post

കണ്ണൂര്‍: ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ഇന്ന് മുതല്‍ ഊണിന് അഞ്ച് രൂപയുടെ വില വർധന. നിലവിലുള്ള 55 എന്നത് 60 ആയി ഉയരും. പാര്‍സല്‍ 65 രൂപയാവും. താങ്ങാനാവാത്ത വിലക്കയറ്റം കാരണം വില വര്‍ദ്ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് കോഫി ഹൗസ് അധികൃതര്‍ പറയുന്നത്. ഒരു വര്‍ഷത്തിലേറെയായി 55 രൂപക്കാണ് കോഫി ഹൗസില്‍ ഊണ് ലഭിക്കുന്നത്.


Share our post
Continue Reading

Kannur

കുടുംബശ്രീ മൈന്‍ഡ് ബ്ലോവഴ്‌സ് നാളെ വരെ രജിസ്റ്റര്‍ ചെയ്യാം

Published

on

Share our post

കണ്ണൂർ : കുടുംബശ്രീ ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍, ഉദ്യം ലേണിങ് ഫൗണ്ടേഷന്റെ സഹകരണത്തോടെ കുടുംബശ്രീ മൈന്‍ഡ് ബ്ലോവഴ്‌സ് എന്ന പദ്ധതി നടപ്പാക്കുന്നു. കേരളത്തിലെ 50,000 കുട്ടികള്‍ക്ക് അറിവിന്റെയും സര്‍ഗാത്മകതയുടെയും സംരംഭകത്വത്തിന്‍െയും നൂതന പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനുള്ള മാനസിക അവസ്ഥ രൂപപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി ഓരോ ഗ്രാമപഞ്ചായത്തിലെയും ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള – കുറഞ്ഞത് 50 കുട്ടികളെ കണ്ടെത്തി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന മെന്ററിങ് സഹായം നല്‍കും.
രണ്ടു ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ സംസ്ഥാന ജില്ലാതല പരിശീലനങ്ങള്‍ ബാലസഭ മെന്റര്‍മാര്‍ക്ക് നല്‍കും. തുടര്‍ന്ന് സി.ഡി.എസ് തലത്തില്‍ ഈ അഭിരുചിയുള്ള 50 കുട്ടികള്‍ക്ക് രണ്ട് ദിവസത്തെ പരിശീലനം നല്‍കും രണ്ടാം ഘട്ടത്തില്‍ കുട്ടികള്‍ കണ്ടെത്തുന്ന വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധയും മെന്ററിങ്ങും നല്‍കി മികച്ച ആശയങ്ങള്‍ പ്രവര്‍ത്തികമാക്കാന്‍ സഹായിക്കും.

പങ്കെടുക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ http://surl.li/tlrje എന്ന ഗൂഗിള്‍ ഷീറ്റ് മുഖേന മെയ് 15 വരെ പേര് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള സി ഡി എസ്സുമായി ബന്ധപ്പെടുക.


Share our post
Continue Reading

Kannur

ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം

Published

on

Share our post

കണ്ണൂർ : വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ കണ്ണൂര്‍ ഒണ്ടേന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുവര്‍ഷത്തെ തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/തത്തുല്യം മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. പ്ലസ് ടു പാസ്സായവര്‍ക്ക് പ്രായപരിധി ഇല്ലാതെ അപേക്ഷിക്കാം.
എസ്. സി/എസ്. ടി/ ഒ. ഇ. സി വിഭാഗത്തില്‍പെടുന്നവര്‍ക്ക് സ്റ്റൈപ്പന്റോടുകൂടി സൗജന്യമായി പഠിക്കാം. ജനറല്‍ /ഒ.ബി.സി വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.
ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഫുഡ് ആന്റ് ബിവറേജ് സര്‍വ്വീസ്, ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്റ് കണ്‍ഫെക്ഷണറി, ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍ എന്നിങ്ങനെ ഹോട്ടല്‍ മാനേജ്‌മെന്റിന്റെ വിവിധ ട്രേഡുകളിലാണ് പരിശീലനം.
www.fcikerala.org വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി മെയ് 31ന് വൈകിട്ട് അഞ്ച് മണി. ഫോണ്‍ : 0497 2706904, 9895880075.


Share our post
Continue Reading

Kerala10 mins ago

നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച സംഭവം;പ്രതി രാഹുലിനെതിരെ വധശ്രമക്കുറ്റം

Kerala14 mins ago

ഇരുചക്ര വാ​ഹന യാത്രയിൽ സാരിയും മുണ്ടും ധരിക്കുന്നവർ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

Kerala56 mins ago

കാസർകോട് എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന് ഉപേക്ഷിച്ചു

THALASSERRY1 hour ago

പേരാവൂർ മണ്ഡലം ഹജ്ജ് വാക്സിനേഷൻ ക്യാമ്പ് 17ന്

India2 hours ago

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മൊബൈൽ നിരക്ക് കുതിക്കും

health2 hours ago

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്: ഐ.സി.എം.ആര്‍ മുന്നറിയിപ്പ്

Kerala2 hours ago

വീട്ടുവളപ്പിൽ കഞ്ചാവ് വളര്‍ത്തിയ അച്ഛനും മകനും ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

Kannur3 hours ago

കോഫി ഹൗസുകളില്‍ ഇന്ന് മുതല്‍ ഊണ്‍ വില കൂടും

Kerala3 hours ago

കരുതിയിരിക്കണം ‘ഡിജിറ്റൽ അറസ്റ്റ്‌ ’

Kerala14 hours ago

വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്‌നതാ പ്രദര്‍ശനം; പൊലീസുകാരന്‍ അറസ്റ്റിൽ 

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!