Connect with us

PERAVOOR

പേരാവൂർ പഞ്ചായത്ത് മുൻ പ്രസിഡൻറ് മുംതാസ് ബീഗം സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നു

Published

on

Share our post

പേരാവൂർ: പേരാവൂർ പഞ്ചായത്ത് മുൻ പ്രസിഡൻറും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന എം. മുംതാസ് ബീഗം സി. പി .എം വിട്ട് കോൺഗ്രസിൽ ചേർന്നു.

പേരാവുരിൽ നിന്ന് സ്ഥലം മാറി പോയ മുംതാസ് ബീഗം നിലവിൽ ആലപ്പുഴ ജില്ലയിലെ പാലമേൽ പഞ്ചായത്തിൽ ആദിക്കാട്ടു കുളങ്ങരയാണ് താമസം. കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല മുംതാസ് ബീഗത്തെ അംഗത്വം നല്കി പാർട്ടിയിലേക്ക് സ്വീകരിച്ചു.ആലപ്പുഴ ഡി.സി.സി പ്രസിഡന്റിന്റെയും നിരവധി നേതാക്കളുടെയും സാന്നിധ്യത്തിലാണ് മുംതാസ് ബീഗം കോൺഗ്രസ്സ് അംഗത്വം സ്വീകരിച്ചത്.

2000-2005 കാലയളിൽ ജില്ലാ പഞ്ചായത്തംഗവും 2005-2010 കാലയളവിൽ പേരാവൂർ പഞ്ചായത്ത് പ്രസിഡൻറുമായിരുന്നു മുംതാസ് ബീഗം.പേരാവൂർ മുള്ളേരിക്കൽ വാർഡംഗം ആയിരുന്ന മുംതാസ് ബീഗം സി.പി.എം പേരാവൂർ ലോക്കൽ കമ്മിറ്റി അംഗം, മുള്ളേരിക്കൽ ബ്രാഞ്ചംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ പേരാവൂർ ഏരിയാ കമിറ്റിയംഗം, വനിതാ സഹകരണ സംഘം പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.


Share our post

PERAVOOR

പാല ജി.എച്ച്.എസ്.എസിൽ ഫോക്കസ് പോയന്റ്

Published

on

Share our post

കാക്കയങ്ങാട്: പാല ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ഫോക്കസ് പോയിന്റ് ക്ലാസ്സിൽ നൂറിലധികം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. പ്രിൻസിപ്പൽ ശ്രീകുമാർ, സി. സജു, ജയദേവൻ, ഷിജു, കുര്യൻ, ഷാന്റി എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു . എസ്.എസ്.എൽ.സിക്ക് ശേഷമുള്ള ഉപരിപഠന സാധ്യതകളെ കുറിച്ചും പ്ലസ് വൺ അപേക്ഷ നടപടിക്ക്രമങ്ങളെക്കുറിച്ചും കരിയർ ഗൈഡ് ഷക്കീൽ അരയാക്കൂൽ ക്ലാസെടുത്തു.


Share our post
Continue Reading

PERAVOOR

പേരാവൂരിൽ കുഴൽക്കിണറുകൾ മൂലം വീട്ടുകിണറുകൾ വറ്റി; കളക്ടർക്ക് പരാതിയുമായി കുടുംബങ്ങൾ

Published

on

Share our post

പേരാവൂർ: അനധികൃത കുഴൽക്കിണറുകൾ കാരണം വീട്ടുകിണറുകൾ വറ്റിവരണ്ടതായും കുടിവെള്ളം പോലുമില്ലാതായതായും പരാതിപ്പെട്ട് പേരാവൂർ പാമ്പാളിയിലെ നിരവധി കുടുംബങ്ങൾ ജില്ലാ കളക്ടർക്കും പേരാവൂർ പഞ്ചായത്തിനും പരാതി നല്കി. പ്രദേശത്ത് വ്യാപകമായി കുഴൽക്കിണറുകൾ കുഴിക്കുന്നതായും ഇതിനെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

കിണർ കുഴിച്ചാൽ വെള്ളം ലഭിക്കുന്ന പ്രദേശത്ത് കുഴൽക്കിണറിന് അനുമതി നല്കരുതെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കുഴൽക്കിണറുകളാണ് പ്രദേശത്ത് കുടിവെള്ള ക്ഷാമം ഉണ്ടാക്കിയതെന്നും ഇനി ഒരു കുഴൽക്കിണർ പോലും കുഴിക്കാൻ അനുമതി നല്കരുതെന്നും 60 ഓളം പേർ ഒപ്പിട്ട പരാതിയിൽ ആവശ്യപ്പെട്ടു.


Share our post
Continue Reading

PERAVOOR

പേരാവൂരിൽ ഹജ്ജ് യാത്രയയപ്പും പ്രാർത്ഥനാ സദസ്സും

Published

on

Share our post

പേരാവൂർ : മുനീറുൽ ഇസ്ലാം സഭ ഹജ്ജ് യാത്രയയപ്പും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. മഹല്ല് പ്രസിഡന്റ് യു.വി.റഹീം അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്വീബ് മൂസ മൗലവി മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് സെക്രട്ടറി കെ.പി.അബ്ദുറഷീദ്, ഉപദേശകസമിതി ചെയർമാൻ പുതിയാണ്ടി അബ്ദുള്ള ഹാജി, അബ്ദുൽ അസീസ് ഫൈസി, അസ്ലം ഫൈസി, ശിഹാബുദ്ദീൻ സഅദി, തറാൽ ഹംസ, സിറാജുദ്ദീൻ മൗലവി ,സി.നാസർ ,അഷറഫ് ചെവിടിക്കുന്ന്, പൊയിൽ മുഹമ്മദ്, മാഹിൻ മാസ്റ്റർ എന്നിവർ സംസാരിച്ചു


Share our post
Continue Reading

Kerala21 mins ago

വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്‌നതാ പ്രദര്‍ശനം; പൊലീസുകാരന്‍ അറസ്റ്റിൽ 

Kerala28 mins ago

നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ജൂണിൽ

PERAVOOR52 mins ago

പാല ജി.എച്ച്.എസ്.എസിൽ ഫോക്കസ് പോയന്റ്

Kannur2 hours ago

കുടുംബശ്രീ മൈന്‍ഡ് ബ്ലോവഴ്‌സ് നാളെ വരെ രജിസ്റ്റര്‍ ചെയ്യാം

Kannur3 hours ago

ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം

Kerala3 hours ago

ഹജ്ജ്: കരിപ്പൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 21-ന്

Kerala3 hours ago

‘മോർഫ്‌ ചെയ്‌ത് നഗ്ന ചിത്രം പ്രചരിപ്പിക്കും’; വനിതാ നേതാവിന്റെ പരാതിയിൽ യൂത്ത്‌ ലീഗ്‌ നേതാവിനെതിരെ കേസ്

Breaking News3 hours ago

ഇരിട്ടി സ്വദേശിയായ 17-കാരനെ കാണ്മാനില്ലെന്ന് പരാതി

India4 hours ago

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്; മെയ് 20 വരെ അപേക്ഷിക്കാം

Kerala5 hours ago

ഗൂഗിള്‍ മാപ്പ് നോക്കി തെറ്റായ വഴിയില്‍ ഓടിച്ച കാറിടിച്ച് ഏഴുപേര്‍ക്ക് പരിക്ക്; യുവതി അറസ്റ്റില്‍

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!