Connect with us

THALASSERRY

മാഹിയിൽ ക്ലാസുകൾ ഏപ്രിൽ ഒന്നിന് തുടങ്ങും; ഒന്ന്, അഞ്ച്, ഒൻപത് ക്ലാസുകളിൽ അഞ്ചിന് ശേഷം മാത്രം

Published

on

Share our post

മാഹി : പുതുച്ചേരി സംസ്ഥാനത്ത് സി.ബി.എസ്ഇ പാഠ്യപദ്ധതി ഏർപ്പെടുത്തിയതോടെ ഏകീകൃത വിദ്യാഭ്യാസ കലണ്ടർ മാഹിയിലെ സ്കൂളുകളിലും പിന്തുടരും. മാഹിയിലെ എല്ലാ സർക്കാർ സ്കൂളുകളിലും പുതിയ അധ്യയന വർഷത്തിലെ ക്ലാസുകൾ ഏപ്രിൽ 1നു ആരംഭിക്കും.

ഈ വർഷത്തെ വാർഷിക പരീക്ഷകളുടെ ഫലപ്രഖ്യാപനവും അടുത്ത ക്ലാസുകളിലേക്കുള്ള പ്രവേശനവുമാണ് ഏപ്രിൽ ഒന്നിന് നടക്കുക.  എന്നാൽ, ഒന്ന്, അഞ്ച്, ഒൻപത് ക്ലാസുകളിൽ അഡ്മിഷൻ നടപടികൾ ഏപ്രിൽ 3 മുതൽ 5 വരെ നടത്തിയതിന് ശേഷമാകും ക്ലാസുകൾ തുടങ്ങുന്നത്‌. വേനലവധി മേയ്‌ 1 മുതൽ ജൂൺ 2 വരെ ആയിരിക്കും.


Share our post

THALASSERRY

ചൂടിന് യാത്രചെയ്യാന്‍ ആളുകള്‍ക്ക് താത്പര്യമില്ല; തലശ്ശേരിയിലെ പുതിയ ഡബിള്‍ഡക്കര്‍ ബസ് ഓട്ടം നിര്‍ത്തി

Published

on

Share our post

തലശ്ശേരി: യാത്രക്കാരില്ലാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സി.യുടെ ഡബിള്‍ഡക്കര്‍ ബസ് ഓട്ടം നിര്‍ത്തി. ഫെബ്രുവരിയിലാണ് തിരുവനന്തപുരത്തു നിന്ന് ബസ് തലശ്ശേരിയിലെത്തിച്ചത്. ഫെബ്രുവരി 22-ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാറും സ്പീക്കര്‍ എ.എന്‍.ഷംസീറും യാത്ര ചെയ്താണ് ഉദ്ഘാടനം ചെയ്തത്.

ഇതിനുശേഷം മാര്‍ച്ച് ആദ്യവാരം തലശ്ശേരി കാര്‍ണിവല്‍ വരെ യാത്രക്കാരുണ്ടായിരുന്നു. ഇതിനുശേഷം യാത്രക്കാര്‍ കുറഞ്ഞു. ഇതോടെയാണ് ഓട്ടം നിര്‍ത്തിയത്. ആളുകള്‍ മുന്‍കൂട്ടി ആവശ്യപ്പെടുന്ന പ്രകാരം വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് യാത്ര. 40 ആളുകള്‍വരെ ഉണ്ടെങ്കില്‍ മാത്രമേ ബസ് ഓടൂ.

ഒരാള്‍ക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങി എട്ടരയ്ക്ക് തിരിച്ചെത്തുന്ന തരത്തിലാണ് യാത്ര. ഉച്ചയ്ക്കുള്ള കഠിനമായ ചൂട് യാത്രയെ ബാധിച്ചു. ചൂടിന് യാത്രചെയ്യാന്‍ ആളുകള്‍ക്ക് താത്പര്യമില്ല. ഇപ്പോള്‍ മൂന്നും നാലും ആളുകള്‍ മാത്രമാണ് യാത്രയ്ക്കുണ്ടാകുന്നത്. മൂന്നുപേര്‍ക്ക് മാത്രം ബസ് ഓടിയാല്‍ നഷ്ടമാകും. ചൂട്മാറി മഴ വന്നാല്‍ മുകള്‍ഭാഗത്ത് മേല്‍ക്കൂരയില്ലാത്തതിനാലും യാത്ര ബുദ്ധിമുട്ടാകും. തിരുവവന്തപുരത്തും കൊച്ചിയിലും മാത്രം കാണുന്ന ഡബിള്‍ഡക്കര്‍ തലശ്ശേരിയിലെത്തിയപ്പോള്‍ ആളുകള്‍ക്ക് കൗതുകമായിരുന്നു. ബസിന്റെ താഴത്തെ നിലയില്‍ 28 ആളുകള്‍ക്ക് ഇരിക്കാനുളള സീറ്റും രണ്ട് മേശയുമുണ്ട്.

മുകളിലത്തെ നിലയില്‍ 21 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. തലശ്ശേരി പൈതൃക ടൂറിസം പദ്ധതി ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മുന്‍കൈയെടുത്താണ് ബസ് തലശ്ശേരിയിലെത്തിച്ചത്. തലശ്ശേരി ഡിപ്പോയില്‍നിന്ന് തുടങ്ങി ഇല്ലിക്കുന്ന് ഗുണ്ടര്‍ട്ട് ബംഗ്ലാവ്, കോടതി, ഓവര്‍ബറീസ് ഫോളി, കോട്ട, ഗോപാലപ്പേട്ട വഴി മാഹിയിലെത്തും.

മാഹി ബസിലിക്ക പള്ളി, മാഹി പുഴയോര നടപ്പാതയില്‍നിന്ന് ബൈപ്പാസിലൂടെ മുഴപ്പിലങ്ങാട് ബീച്ച് സന്ദര്‍ശിച്ച് തലശ്ശേരി വരെയാണ് യാത്ര. 40 പേര്‍ ആവശ്യപ്പെട്ടാല്‍ യാത്ര ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ തയ്യാറാണ്.


Share our post
Continue Reading

THALASSERRY

കാഴ്ച പരിമിതി നേരിടുന്നവർക്ക് കരാട്ടെ, നീന്തൽ പരിശീലനം

Published

on

Share our post

തലശ്ശേരി : കാഴ്ച പരിമിതി നേരിടുന്ന പത്ത് പേർക്ക് ധർമടത്ത് കരാട്ടെ പരിശീലന ക്യാമ്പും പിണറായിയിൽ നീന്തൽ പരിശീലനവും നൽകും. കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡ് ജില്ല യൂണിറ്റ്, സംഘടന യൂത്ത് ഫോറം, ബെംഗളൂരു ഇക്യുബിൻ ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ ഗവ. ബ്രണ്ണൻ കോളേജ് ഹോസ്റ്റലിൽ ക്യാംപ് നടത്തി സെൻസായി സി.എൻ. മുരളി കരാട്ടെ പരിശിലനം നൽകും.

പിണറായി പഞ്ചായത്തിന്റെ അധീനതയിലുള്ള നീന്തൽ കുളത്തിൽ വച്ചാണ് നീന്തൽ പരിശീലനം. പരിശീലന പരിപാടി നാളെ രാവിലെ 8.30-ന് ഗവ. ബ്രണ്ണൻ കോളജ് പ്രിൻസിപ്പൽ ഡോ. ജെ. വാസന്തി ഉദ്ഘാടനം ചെയ്യും.


Share our post
Continue Reading

THALASSERRY

വിഷ്ണുപ്രിയ കൊലക്കേസ്: കോടതി വെള്ളിയാഴ്ച വിധി പറയും

Published

on

Share our post

തലശ്ശേരി (കണ്ണൂർ): പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയ(23)യെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ആണ് കേസ് വിധി പറയാൻ മാറ്റിയത്. വിഷ്ണുപ്രിയയുടെ മുൻസുഹൃത്ത് മാനന്തേരി താഴെക്കളത്തിൽ എ. ശ്യാംജിത്ത് (27) ആണ് കേസിലെ പ്രതി. 2022 ഒക്ടോബർ 22-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.

ശ്യാംജിത്ത് മുൻകൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സംഭവത്തിന്റെ രണ്ടുദിവസം മുൻപ്‌ കൂത്തുപറമ്പിലെ കടയിൽ നിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. വിഷ്ണുപ്രിയയുടെ ശരീരത്തിൽ 29 മുറിവുകളുണ്ടായിരുന്നു. അതിൽ 10 മുറിവ് മരണശേഷമുള്ളതാണ്. സംഭവത്തിന് ദൃക്‌സാക്ഷികളില്ല.

സാഹചര്യതെളിവും ശാസ്ത്രീയതെളിവുകളും പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ കോടതിയിൽ ഹാജരാക്കിയിരുന്നു. വിഷ്ണുപ്രിയയും പ്രതിയും തമ്മിൽ നേരത്തേ സംസാരിച്ചതിന്റെ ഫോൺരേഖകളും തെളിവായി കോടതിയിൽ ഹാജരാക്കി.

കൊലപാതകം നടന്ന് ഒരുവർഷം പൂർത്തിയാകുന്നതിന് മുൻപ് തന്നെ വിചാരണ തുടങ്ങി. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായതിനാലാണ് വിചാരണ വേഗത്തിലായത്. പ്രതിയായ ശ്യാംജിത്തിന് ജാമ്യവും കിട്ടിയിരുന്നില്ല. കേസിൽ 73 സാക്ഷികളാണുണ്ടായിരുന്നത്. പ്രോസിക്യൂഷൻ മൂന്ന് ഫോറൻസിക് വിദഗ്ധരെ സാക്ഷികളായി പുതുതായി ഉൾപ്പെടുത്തി. വിഷ്ണുപ്രിയയുടെ സഹോദരിമാർ, സുഹൃത്ത് വിപിൻരാജ് തുടങ്ങി 49 സാക്ഷികളെ വിസ്തരിച്ചു. ഇരുതലമൂർച്ചയുള്ള കത്തി, ചുറ്റിക, കുത്തുളി എന്നിവ കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.


Share our post
Continue Reading

Kerala18 mins ago

കരുതിയിരിക്കണം ‘ഡിജിറ്റൽ അറസ്റ്റ്‌ ’

Kerala12 hours ago

വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്‌നതാ പ്രദര്‍ശനം; പൊലീസുകാരന്‍ അറസ്റ്റിൽ 

Kerala12 hours ago

നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ജൂണിൽ

PERAVOOR12 hours ago

പാല ജി.എച്ച്.എസ്.എസിൽ ഫോക്കസ് പോയന്റ്

Kannur14 hours ago

കുടുംബശ്രീ മൈന്‍ഡ് ബ്ലോവഴ്‌സ് നാളെ വരെ രജിസ്റ്റര്‍ ചെയ്യാം

Kannur14 hours ago

ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം

Kerala14 hours ago

ഹജ്ജ്: കരിപ്പൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 21-ന്

Kerala14 hours ago

‘മോർഫ്‌ ചെയ്‌ത് നഗ്ന ചിത്രം പ്രചരിപ്പിക്കും’; വനിതാ നേതാവിന്റെ പരാതിയിൽ യൂത്ത്‌ ലീഗ്‌ നേതാവിനെതിരെ കേസ്

Breaking News14 hours ago

ഇരിട്ടി സ്വദേശിയായ 17-കാരനെ കാണ്മാനില്ലെന്ന് പരാതി

India15 hours ago

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്; മെയ് 20 വരെ അപേക്ഷിക്കാം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!