Connect with us

Kerala

കേരള പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു

Published

on

Share our post

പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു. ഏപ്രില്‍ 13, 27 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് പരീക്ഷകളില്‍ മാറ്റം.

2024 ലോക്‌സഭ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 19നും വോട്ടെണ്ണല്‍ ജൂണ്‍ നാലിനും നടക്കും. കേരളത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ടത്തില്‍ തമിഴ്നാട്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ജമ്മുകശ്മീർ, മധ്യപ്രദേശ് എന്നിവടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിലാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഉള്‍പ്പെടുന്നത്.

ആദൃഘട്ടം ഏപ്രില്‍ 19, രണ്ടാം ഘട്ടം ഏപ്രില്‍ 26, മൂന്നാം ഘട്ടം മെയ് 7, നാലാം ഘട്ടം മെയ് 13, അഞ്ചാം ഘട്ടം മെയ് 20, ആറാം ഘട്ടം മെയ് 25, ഏഴാം ഘട്ടം ജൂണ്‍ ഒന്ന് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുക.


Share our post

Kerala

കേരളത്തിലെ 55 മേൽപ്പാലങ്ങളുടെ 100% നിർമാണചെലവ് വഹിക്കും; അസാധാരണ തീരുമാനവുമായി ദക്ഷിണറെയിൽവേ

Published

on

Share our post

കേരളത്തിലെ 55 മേല്‍പ്പാലങ്ങളുടെ മുഴുവന്‍ നിര്‍മാണച്ചെലവും വഹിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. മുന്‍പ് നിശ്ചയിച്ചപ്രകാരം ചെലവിന്റെ പകുതി വഹിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് കഴിയാത്ത സാഹചര്യത്തിലാണ് അസാധാരണമായ ഈ നടപടിയെന്ന് ദക്ഷിണറെയില്‍വേ പറയുന്നു.കേരളത്തിലെ തിരക്കേറിയ 126 റെയില്‍വേ ക്രോസിങ്ങുകളില്‍ മേല്‍പ്പാലനിര്‍മാണത്തിന് നേരത്തേ അനുമതിയായതാണ്. സംസ്ഥാനസര്‍ക്കാരും റെയില്‍വേയും നിര്‍മാണച്ചെലവ് തുല്യമായി പങ്കിടുകയെന്നതാണ് സാധാരണ രീതി. മേല്‍പ്പാലം നിര്‍മിക്കാന്‍വേണ്ട സ്ഥലം എടുത്തു നല്‍കാനുള്ള ഉത്തരവാദിത്വം സംസ്ഥാനത്തിനാണ്. കെ.ആര്‍.ഡി.സി.എല്‍ അഥവാ കെ-റെയിലിനായിരുന്നു ഇവയുടെ നിര്‍മാണച്ചുമതല.

എന്നാല്‍, ചെലവിന്റെ പകുതി വഹിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് പ്രധാനപ്പെട്ട 55 മേല്‍പ്പാലങ്ങളുടെ മുഴുവന്‍ ചെലവും റെയില്‍വേ വഹിക്കുന്നതെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു. ഈ മേല്‍പ്പാലങ്ങളില്‍ 18 എണ്ണത്തിന്റെ പ്രവൃത്തിയേ തുടങ്ങിയിട്ടുള്ളൂ. നിര്‍മാണം 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കെ-റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബാക്കി 37 എണ്ണത്തിന്റെ ഭൂമിയേറ്റെടുക്കല്‍ നടപടി ഇനിയും പൂര്‍ണമായിട്ടില്ലെന്നാണ് റെയില്‍വേ പറയുന്നത്. അനുമതി ലഭിച്ച 65 മേല്‍പ്പാലങ്ങള്‍ ഇതിനു പുറമേയുണ്ട്. ഫണ്ടിന്റെ പരിമിതിയും സ്ഥലം ഏറ്റെടുക്കുന്നത് വൈകുന്നതുമാണ് ഇവയുടെ നിര്‍മാണത്തിന് തടസ്സമാകുന്നത്. സംസ്ഥാനസര്‍ക്കാരും കെ-റെയിലും മുന്‍കൈയെടുത്താലേ ഇവ യാഥാര്‍ഥ്യമാവൂ എന്ന് റെയില്‍വേ പറയുന്നു.

കേരളത്തിന് ആശ്വാസമായി റെയില്‍വേ തീരുമാനം

ചെലവ് പങ്കിടുന്നതിലെ തര്‍ക്കത്തെത്തുടര്‍ന്ന് മുടങ്ങിയ റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണച്ചുമതല പൂര്‍ണമായും റെയില്‍വേ വഹിക്കുമെന്ന തീരുമാനം കേരളത്തിന് ആശ്വാസകരമായി. റെയില്‍വേ പൂര്‍ണമായും നിര്‍മാണച്ചെലവ് ഏറ്റെടുക്കുന്ന മേല്‍പ്പാലങ്ങില്‍ പ്രധാനപ്പെട്ടവ:

# : എറണാകുളം നോര്‍ത്ത്, ഇടപ്പള്ളി സ്റ്റേഷനുകള്‍ക്കിടയില്‍ ചിറ്റൂര്‍ റോഡില്‍

# പുതുക്കാട്, ഇരിങ്ങാലക്കുട സ്റ്റേഷനുകള്‍ക്കിടയില്‍ ഊരകം-പുതുക്കാട് റോഡില്‍

# കാപ്പില്‍, വര്‍ക്കല സ്റ്റേഷനുകള്‍ക്കിടയില്‍ പരവൂര്‍-വര്‍ക്കല റോഡില്‍

# വള്ളത്തോള്‍ നഗര്‍, വടക്കാഞ്ചേരി സ്റ്റേഷനുകള്‍ക്കിടയില്‍ വരവൂര്‍-മുള്ളൂര്‍ക്കര റോഡില്‍

# കടയ്ക്കാവൂര്‍, മുരുക്കുമ്പുഴ സ്റ്റേഷനുകള്‍ക്കിടയില്‍ സര്‍ക്കല ബൈപ്പാസിന് സമീപം

# തലശ്ശേരി, എടക്കാട് സ്റ്റേഷനുകള്‍ക്കിടയില്‍ തലശ്ശേരി-ഇരിക്കൂര്‍ റോഡില്‍

# ലക്കിടി സ്റ്റേഷനടുത്ത് മങ്കര-പാലക്കാട് റോഡില്‍

# പുതുക്കാട്, ഇരിങ്ങാലക്കുട സ്റ്റേഷുകള്‍ക്കിടയില്‍ ആനന്ദപുരം-നെല്ലായി റോഡില്‍.

സ്ഥലമേറ്റെടുക്കലും മറ്റും പൂര്‍ത്തിവാനുള്ള മേല്‍പ്പാലങ്ങള്‍

# അങ്കമാലി, ആലുവ സ്റ്റേഷനുകള്‍ക്കിടയില്‍ കാരിയാട്-എയര്‍പോര്‍ട്ട്-മാട്ടൂര്‍ റോഡില്‍

# തലശ്ശേരി, മാഹി സ്റ്റേഷനുകള്‍ക്കിടയില്‍ തലശ്ശേരി-നാദാപുരം റോഡില്‍# പൂങ്കുന്നം, തൃശ്ശൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ തിരുവമ്പാടി റോഡില്‍

# ഇരിങ്ങാലക്കുട, ചാലക്കുടി സ്റ്റേഷനുകള്‍ക്കിടയില്‍ ചാലക്കുടി റോഡില്‍

# വടക്കാഞ്ചേരി, വള്ളത്തോള്‍ നഗര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ വടക്കാഞ്ചേരി-കറുമാത്ര റോഡില്‍

# തലശ്ശേരി, മാഹി സ്റ്റേഷനുകള്‍ക്കിടയില്‍ ജൂബിലി റോഡില്‍

# അങ്ങാടിപ്പുറം, വാണിയമ്പലം സ്റ്റേഷനുകള്‍ക്കിടയില്‍ മഞ്ചേരി-മേലാറ്റൂര്‍ റോഡില്‍

# തുറവൂര്‍, ചേര്‍ത്തല സ്റ്റേഷനുകള്‍ക്കിടയില്‍ തുറവൂര്‍-കുമ്പളങ്ങി റോഡില്‍

# അമ്പലപ്പുഴ ഹരിപ്പാട് സ്റ്റേഷനുകള്‍ക്കിടിയല്‍ അമ്പലപ്പുഴ-തിരുവല്ല റോഡില്‍


Share our post
Continue Reading

Kerala

അതിഥിത്തൊഴിലാളികളുടെ പണവും ഫോണുകളും കവർന്ന എക്സൈസ് ഉദ്യോഗസ്ഥരടക്കം നാലുപേർ പിടിയിൽ

Published

on

Share our post

കിഴക്കമ്പലം: അതിഥിത്തൊഴിലാളികളുടെ പണവും ഫോണുകളും കവർന്ന കേസിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരടക്കം നാലുപേർ പിടിയിൽ. പെരുമ്പാവൂർ എക്സൈസ് യൂണിറ്റിലെ ഉദ്യോഗസ്ഥനായ പുഴക്കര സലീം യൂസഫ് (52), ആലുവ എക്സൈസ് യൂണിറ്റ് ഉദ്യോഗസ്ഥനായ തായിക്കാട്ടുകര മേക്കില വീട്ടിൽ സിദ്ധാർഥ് (35), ചൂണ്ടി തെങ്ങനാംകുഴി മണികണ്ഠൻ ബിലാൽ (30), ബിബിൻ (32) എന്നിവരാണ് പിടിയിലായത്. ഇവരെ പെരുമ്പാവൂർ കോടതി റിമാൻഡ് ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥരായ സലീം യൂസഫിനെയും സിദ്ധാർഥിനെയും എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം വാഴക്കുളം പോസ്റ്റ് ഓഫീസ് ജങ്‌ഷനിലെ അതിഥിത്തൊഴിലാളി ക്യാമ്പിൽ പരിശോധനയ്ക്കെന്ന പേരിലെത്തിയാണ് കവർച്ച നടത്തിയത്. തൊഴിലാളികൾ താമസിക്കുന്ന മുറികളിൽ നിന്ന്‌ 56,000 രൂപയും നാല് മൊബൈൽ ഫോണുകളുമാണ് കവർന്നത്.

തൊഴിലാളികൾ ഉടൻ തടിയിട്ടപറമ്പ് പോലീസിൽ പരാതി നൽകി. എക്സൈസ് ഉദ്യോഗസ്ഥർ തൊഴിലാളികളെ ഉപദ്രവിച്ചതായും പരാതിയുണ്ട്. തുടർന്നുള്ള അന്വേഷണത്തിൽ നാലുപേരെയും പോലീസ് അറസ്റ്റുചെയ്തു. അറസ്റ്റിലായ ബിലാൽ എടത്തല പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലെ പ്രതിയാണ്. അതിഥിത്തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിൽ കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.


Share our post
Continue Reading

Kerala

സ്‌കൂള്‍ തുറന്നാല്‍ രണ്ടാഴ്ച കുട്ടികള്‍ക്ക് സന്മാര്‍ഗപഠനം

Published

on

Share our post

തിരുവനന്തപുരം: സ്‌കൂള്‍ തുറന്നാല്‍ രണ്ടാഴ്ച കുട്ടികള്‍ക്ക് ക്ലാസില്‍ പുസ്തകപഠനമുണ്ടാവില്ല. ലഹരിമുതല്‍ പൊതുമുതല്‍ നശിപ്പിക്കല്‍വരെയുള്ള സാമൂഹികവിപത്തുകളെ കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഇതിനായി പൊതുമാര്‍ഗരേഖയുണ്ടാക്കി അധ്യാപകര്‍ക്ക് രണ്ടുദിവസത്തെ ശില്‍പ്പശാല സംഘടിപ്പിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ലഹരി ഉപയോഗം, വാഹന ഉപയോഗം, അക്രമവാസന, പരിസരശുചിത്വം, വ്യക്തിശുചിത്വം, വൈകാരികനിയന്ത്രണം, പൊതുമുതല്‍ നശിപ്പിക്കല്‍, ആരോഗ്യപരിപാലനം, നിയമം, മൊബൈലിനോടുള്ള അമിതാസക്തി, ഡിജിറ്റല്‍ അച്ചടക്കം, സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളിലാണ് ബോധവത്കരണം. ജൂണ്‍ രണ്ടുമുതല്‍ രണ്ടാഴ്ച ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകാര്‍ക്കും ജൂലായ് 18 മുതല്‍ ഒരാഴ്ച ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുമാണ് ക്ലാസ്. കൗമാരക്കാരിലെ ആത്മഹത്യാപ്രവണത തടയാന്‍ 1680 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ സൗഹൃദക്ലബ്ബുകള്‍ ഊര്‍ജിതമാക്കും.


Share our post
Continue Reading

Trending

error: Content is protected !!