ചെറുതോണിയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു

Share our post

ഇടുക്കി: ചെറുതോണി തങ്കമണിയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു. തങ്കമണി പറപ്പള്ളിൽ മനോജിന്റെ മകൻ അമൽ (17) ആണ് മരിച്ചത്. തങ്കമണി സെയ്ന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.

ശനിയാഴ്ച രാവിലെ തങ്കമണി ടൗണിൽ വച്ച് അമലും സുഹൃത്തും സഞ്ചരിച്ച ബൈക്ക് എതിരേ വന്ന ജീപ്പിലിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ അമലിനെ കട്ടപ്പനയിലെ സ്വകാര്യ ആസ്പത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച വെളുപ്പിന് നാലിന് മരിച്ചു.

അമ്മ : സോണിയ. സഹോദരങ്ങൾ: മരിയ,അലോണ. സംസ്കാരം തിങ്കളാഴ്ച. പരിക്കേറ്റ സുഹൃത്ത് കട്ടപ്പനയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!