ആതുരശുശ്രൂഷയിൽ 50 വർഷം തികച്ച പേരാവൂരിലെ ഡോ.വി.രാമചന്ദ്രന് പൗര സ്വീകരണം

Share our post

പേരാവൂർ: മലയോര മേഖലയിൽ ആതുരശുശ്രൂഷാ രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട പേരാവൂരിലെ ജനകീയ ഡോക്ടർ വി.രാമചന്ദ്രന് പൗര സ്വീകരണം നല്കും. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റും ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂളും സംഘടിപ്പിക്കുന്ന സ്വീകരണ ചടങ്ങിൽ സിനിമാ നിർമാതാവും നടനുമായ ഡോ.അമർ രാമചന്ദ്രനെയും ആദരിക്കും.

പേരാവൂർ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനാ പ്രതിനിധികൾ പങ്കെടുക്കും. ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് രശ്മി ആസ്പത്രി പരിസരത്ത് നിന്ന് വിശിഷ്ടാതിഥികൾക്ക് പൗര സ്വീകരണം നല്കി പഴയ ബസ് സ്റ്റാൻഡിലേക്ക് ആനയിക്കും. 3.30ന് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

പത്രസമ്മേളനത്തിൽ കെ.കെ.രാമചന്ദ്രൻ,ശശീന്ദ്രൻ താഴെപ്പുര,അരിപ്പയിൽ മുഹമ്മദ് ഹാജി,എം.വി.രമേശ് ബാബു, പി.പുരുഷോത്തമൻ ,എസ്.ബഷീർ എന്നിവർ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!