നാദാപുരത്ത് പ്ല​സ്‌ടു ​വി​ദ്യാ​ര്‍​ഥി​നി കി​ട​പ്പു​മു​റി​യി​ല്‍ മ​രി​ച്ച​നി​ല​യി​ൽ

Share our post

നാ​ദാ​പു​രം: ചേ​ല​ക്കാ​ട് പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ല്ലാ​ച്ചി ഗ​വ.​ഹ​യ​ര്‍ സെക്കന്ററി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി ചേ​ല​ക്കാ​ട് സ്വ​ദേ​ശി​നി ദി​ന​യ ദാ​സി (17) നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ബുധനാഴ്ച രാ​ത്രി പത്തോടെയാ​ണ് സം​ഭ​വം. നാ​ദാ​പു​രം പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. പി​താ​വ്: ദാ​സ​ന്‍. മാ​താ​വ്: ജോ​തി​ഷ.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ: 1056, 0471- 2552056)‌


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!