Connect with us

Kerala

ടി.പി. കേസിലെ പ്രതികൾക്ക് തിരിച്ചടി; വിചാരണക്കോടതിയുടെ ശിക്ഷ ശരിവെച്ചു

Published

on

Share our post

കൊച്ചി: ആർ.എംപി നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി. വിചാരണക്കോടതിയുടെ ശിക്ഷ വിധി ഹൈക്കോടതി ശരിവെച്ചു. കുഞ്ഞനന്തൻ അടക്കമുള്ള പത്ത് പ്രതികളെ ശിക്ഷിച്ച വിധിയാണ് ഹൈക്കോടതി ശരിവെച്ചത്. അതേസമയം, കെ.കെ. കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ടത് വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. എന്നാല്‍, മോഹനന്‍ മാസ്റ്ററെ വെറുതെ വിട്ട വിധി കോടതി ശരിവെച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും പി. മോഹനനൻ അടക്കം പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത് കെ.കെ. രമ എം.എൽ.എ.യും പ്രതികളുടെ ശിക്ഷ കൂട്ടണമെന്ന സർക്കാരും സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.

വടകരയ്ക്കടുത്ത് വള്ളിക്കാട് വെച്ച് 2012 മേയ് നാലിന് ആർ.എം.പി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുതിയത്. വിചാരണയ്ക്ക് ശേഷം 2014ൽ എം. സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ അടക്കം 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ മൂന്ന് വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി.മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പി.കെ.കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചിരുന്നു.

കൊലപാതകത്തിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് കെ.കെ. രമ വാദിക്കുന്നത്. പ്രതികൾ ചെയ്ത കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പരമാവധി ശിക്ഷ വിധിക്കണം എന്നാണ് സർക്കാരിന്റെ അപ്പീലായി കോടതിക്ക് മുന്നിലുള്ളത്.


Share our post

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Kerala

പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം കൊണ്ടുപോകണോ? ഇ-വേ ബില്‍ തിങ്കളാഴ്ച മുതല്‍ നിര്‍ബന്ധം

Published

on

Share our post

തിങ്കളാഴ്ച മുതല്‍ സ്വര്‍ണത്തിനും വിലപിടിപ്പുള്ള മറ്റു രത്നങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ ഇ- വേ ബില്‍ പുനഃസ്ഥാപിക്കും. സംസ്ഥാനത്തിനകത്ത് 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം കൊണ്ടുപോകുന്നതിനാണ് തിങ്കളാഴ്ച മുതല്‍ സംസ്ഥാന ജിഎസ്ടി വകുപ്പ് ഇ-വേ ബില്‍ നിര്‍ബന്ധമാക്കിയത്. സംസ്ഥാന ജിഎസ്ടി പോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ മൂലമാണ് ജനുവരി ഒന്നു മുതല്‍ ഇത് നടപ്പാക്കാതിരുന്നത്. ജനുവരി ഒമ്പതിന് ജിഎസ്ടി കമ്മീഷ്ണര്‍ അജിത് പാട്ടീല്‍ നടപടി മരവിപ്പിച്ചതായി ഉത്തരവിട്ടിരുന്നു. പോര്‍ട്ടലിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതോടെയാണ് 20 മുതല്‍ ഇ-വേ ബില്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്.

നാളെ മുതല്‍ 10 ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യം വരുന്ന സ്വര്‍ണം, വെള്ളി, പ്ലാറ്റിനം, പോലെ വിലപിടിപ്പുള്ള ലോഹ നിര്‍മിത ആഭരണങ്ങള്‍ വില്‍പ്പന, ജോബ് വര്‍ക്ക്, സ്റ്റോക്ക് മാറ്റം, പ്രദര്‍ശനം തുടങ്ങിയവയ്ക്കായി വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ ഇ- വേ ബില്‍ എടുക്കണം. കഴിഞ്ഞ ഡിസംബര്‍ 27നാണ് ഇ-വേ ബില്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ് ജിഎസ്ടി വകുപ്പ് ആദ്യം പുറത്തിറക്കിയത്.


Share our post
Continue Reading

Kerala

പതിനാറുകാരി പ്രസവിച്ചു, ഉത്തരവാദി സഹോദരനായ പതിനാലുകാരനെന്ന് പെണ്‍കുട്ടി

Published

on

Share our post

കൊല്ലം: പതിനാറുകാരി പ്രസവിച്ചതായി റിപ്പോർട്ടുകള്‍. പതിനാലുകാരനായ സഹോദരനാണ് ഉത്തരവാദിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.തമാശയ്ക്ക് തുടങ്ങിയ ബന്ധമാണെന്നും അതുവഴി ഗർഭിണിയായെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.ഈ മാസം പതിമൂന്നിന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വച്ചാണ് പെണ്‍കുട്ടി പ്രസവിച്ചത്. തുടർന്ന് പൊലീസും ചൈല്‍ഡ് ലൈൻ പ്രവർത്തകരും മൊഴിയെടുത്തപ്പോള്‍ സഹോദരനാണ് ഇതിനുപിന്നിലെന്ന് പെണ്‍കുട്ടി പറഞ്ഞതായാണ് വിവരം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.കുഞ്ഞിനെ ആലപ്പുഴ ചൈല്‍ഡ് ലൈൻ ഏറ്റെടുത്തിട്ടുണ്ടെന്നാണ് വിവരം. പെണ്‍കുട്ടിയുടെ വീടും സഹോദരന്റെ ദൃശ്യങ്ങളും പകർത്താൻ ശ്രമിച്ച അഞ്ച് കോണ്‍ഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് ചെയ്യുന്നു.


Share our post
Continue Reading

Trending

error: Content is protected !!