Connect with us

Social

ആപ്പിളിന്റെ ഫോൾഡബിൾ ഫോൺ, അണിയറയിൽ ഒരുങ്ങുന്ന അത്ഭുതം എന്ത് ?

Published

on

Share our post

മുന്‍നിര സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളില്‍ നിന്നുള്ള ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണുകള്‍ ഇതിനകം വിപണിയില്‍ ഇറങ്ങിക്കഴിഞ്ഞു. സാധാരണ പല മുന്‍നിര സാങ്കേതിക വിദ്യകളും ആദ്യം അവതരിപ്പിക്കാനുള്ള ശ്രമം നടത്തുന്ന ആപ്പിള്‍ ഇക്കാര്യത്തില്‍ പക്ഷെ യാതൊരു വിധ ധൃതിയും കാണിക്കുന്നില്ലെന്ന് മാത്രമല്ല അത്തരം ഒരു പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗികമായി യാതൊരു സൂചനയും തരുന്നില്ല. എന്നാല്‍ ഫോള്‍ഡബിള്‍ ഐഫോണിന് വേണ്ടിയുള്ള പദ്ധതികള്‍ ആപ്പിളിനുള്ളില്‍ നടക്കുന്നുണ്ടെന്നാണ് ചോര്‍ന്നുകിട്ടിയ വിവരങ്ങളെ ഉദ്ധരിച്ച് പല മാധ്യമ റിപ്പോര്‍ട്ടുകളും പറയുന്നത്.

സാംസങ്, മൊട്ടോറോള, ഗൂഗിള്‍, ഓപ്പോ, വിവോ, വണ്‍ പ്ലസ് തുടങ്ങി ഒട്ടേറെ കമ്പനികള്‍ ഇതിനകം ഫോള്‍ഡബിള്‍ രംഗത്തേക്ക് കടന്നു വന്നിട്ടുണ്ട്. എന്താണ് ഈ രംഗത്ത് ആപ്പിളിന്റെ പദ്ധതി ? ആപ്പിള്‍ ഫോള്‍ഡബിള്‍ ഡിവൈസ് അവതരിപ്പിക്കുമോ? അങ്ങനെയെങ്കില്‍ എങ്ങനെയായിരിക്കും അത്?

അത് ഒരു ഫോള്‍ഡബിള്‍ ഐപാഡ് ആയിരിക്കുമെന്നും അതല്ല ക്ലാംഷെല്‍ മാതൃകയിലുള്ള ഫോള്‍ഡബിള്‍ ഐഫോണ്‍ ആയിരിക്കുമെന്നുമുള്ള പ്രവചനങ്ങളുണ്ട്.

ആപ്പിളുമായി ബന്ധപ്പെട്ട് പല സുപ്രധാന വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തുവിടുകയും ആപ്പിളിന്റെ പദ്ധതികള്‍ മുന്‍കൂട്ടി പ്രവചിക്കാറുമുള്ള മിങ് ചി കുവോ, മാര്‍ക്ക് ഗുര്‍മന്‍ എന്നിവര്‍ ഈ വിഷയത്തിലും തങ്ങളുടെ നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്നുണ്ട്.

2022 മിങ് ചി കുവോ പറഞ്ഞത് ആപ്പിള്‍ പുറത്തിറക്കുക, ഒന്നുകില്‍ ഒരു ഫോള്‍ഡബിള്‍ ഐപാഡോ അല്ലെങ്കില്‍, ഐപാഡും ഐഫോണും സംയോജിപ്പിച്ചുകൊണ്ടുള്ള ഹൈബ്രിഡ് മോഡലോ ആയിരിക്കും എന്നാണ്. 2021 ല്‍ മാര്‍ക്ക് ഗുര്‍മന്‍ പറഞ്ഞത് രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിക്കപ്പെടും എന്നാണ്.

എന്നാല്‍ പുറത്തുവരുന്ന പുതിയ വിവരങ്ങള്‍ അനുസരിച്ച്, ഐപാഡ് മിനിയ്ക്ക് പകരമാവുന്ന ഒരു ഡിവൈസ് ആയിരിക്കും ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഡിവൈസ്. എന്നാല്‍ ഫോള്‍ഡബിള്‍ ഐപാഡ് പുറത്തിറക്കാനുള്ള പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിലാണ് ആപ്പിള്‍ ഇപ്പോഴെന്നാണ് കൊറിയന്‍ ഇലക്ട്രോണിക്‌സ് ഇന്‍ഡസ്ട്രി മാധ്യമമായ ദി ഇലക് ( The Elec) പറയുന്നത്. 2026 ലോ 2027 ലോ ആയിരിക്കും അത് പുറത്തിറങ്ങാന്‍ സാധ്യതയെന്നും ദി ഇലക് പറയുന്നു. നിലവിലെ 8.3 ഇഞ്ച് ഐപാഡ് മിനിയ്ക്ക് പകരമാവുന്ന 7 ഇഞ്ച് അല്ലെങ്കില്‍ 8 ഇഞ്ച് വലിപ്പമുള്ള ഫോള്‍ഡബിള്‍ സ്‌ക്രീന്‍ ആയിരിക്കും ഇതിനെന്നും വെബ്‌സൈറ്റ് പറയുന്നു.

ആപ്പിളിന് വേണ്ടി ഫോള്‍ഡബിള്‍ ഫോണ്‍ രൂപകല്‍പന ചെയ്യുന്നതിന് മുന്‍നിര ഡിസ്‌പ്ലേ സ്‌ക്രീന്‍ നിര്‍മാതാക്കളായ എല്‍ജിയും സാംസങും ആപ്പിളുമായി സഹകരിക്കുന്നുണ്ട്.

അതേസമയം ദി ഇന്‍ഫര്‍മേഷന്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് ആപ്പിള്‍ രണ്ട് വലിപ്പത്തിലുള്ള ഫോള്‍ഡബിള്‍ ഐഫോണുകള്‍ അവതരിപ്പിക്കുമെന്നാണ്. അവ ഹൊറിസോണ്ടലായി മടക്കുന്ന ക്ലാംഷെല്‍ രീതിയിലുള്ളവയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാലക്‌സി സെഡ് ഫ്‌ളിപ്പ്, മോട്ടോ റേസര്‍ പ്ലസ് എന്നിവയ്ക്ക് സമാനമായിരിക്കും ഇത്. എന്നാല്‍ ഈ വര്‍ഷമോ 2025 ലോ ആപ്പിള്‍ ഫോള്‍ഡബിള്‍ ഐഫോണുകള്‍ ഉല്പാദിപ്പിക്കാനിടയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്തായാലും പ്രീമിയം സ്മാര്‍ട്‌ഫോണുകളില്‍ ശ്രദ്ധേയരായ ആപ്പിള്‍ പുറത്തിറക്കുന്ന ഫോള്‍ഡബിള്‍ ഫോണും പ്രീമിയം പ്രൈസ് ടാഗില്‍ ആയിരിക്കും എന്നതില്‍ സംശയം വേണ്ട. റിപ്പോര്‍ട്ടുകളനുസരിച്ച് ഗാലക്‌സി സെഡ് ഫോള്‍ഡ് 5, പിക്‌സല്‍ ഫോള്‍ഡ് എന്നിവയുമായി മത്സരിക്കും വിധം 2000 ഡോളറില്‍ താഴെ വിലയിലായിരിക്കും ആപ്പിളിന്റെ ഫോള്‍ഡബിള്‍ പുറത്തിറക്കാന്‍ സാധ്യത.


Share our post

Social

സ്റ്റാറ്റസ് ഇട്ടത് ഗ്രൂപ്പ് മൊത്തം അറിയിക്കാം; പുതിയ കിടിലൻ അപ്‌ഡേറ്റുമായി വാട്‌സാപ്പ്

Published

on

Share our post

വാട്‌സാപ്പിൽ സ്റ്റാറ്റസുകൾ ഇടുന്നതും അത് എത്രയാളുകൾ കണ്ടുവെന്ന് ഇടയ്ക്ക് ഇടയ്ക്ക് പരിശോധിക്കുന്നവരുമാണോ നിങ്ങൾ? എങ്കിൽ വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേഷൻ നിങ്ങൾക്കുകൂടിയുള്ളതാണ്. വാട്‌സാപ്പിലെ സ്റ്റാറ്റസുകളിൽ ഇന്ന് വാട്‌സാപ്പ് ഗ്രൂപ്പുകളെയും മെൻഷൻ ചെയ്ത് ടാഗ് ചെയ്യാൻ സാധിക്കും. ഇതിലൂടെ നിങ്ങളുടെ സ്റ്റാറ്റസിനെ കുറിച്ച് ഗ്രൂപ്പിലെ മുഴുവൻ ആളുകൾക്ക് അറിയിപ്പ് ലഭിക്കുകയും അവർക്ക് സ്റ്റാറ്റസ് ഇട്ടത് അറിയാൻ സാധിക്കുകയും ചെയ്യും.

പ്ലേസ്റ്റാറിൽ ലോഞ്ച് ചെയ്ത വാട്‌സാപ്പിന്റെ പുതിയ ബീറ്റ പതിപ്പിൽ സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ ഗ്രൂപ്പ് ചാറ്റുകളെ മെൻഷൻ ചെയ്യാൻ സാധിക്കും. നേരത്തെ വ്യക്തികളെ പ്രത്യേകം സ്റ്റാറ്റസുകളിൽ മെൻഷൻ ചെയ്യാൻ സാധിക്കുന്ന അപ്‌ഡേഷൻ വാട്‌സാപ്പ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രൂപ്പുകളെയും ടാഗ് ചെയ്യാൻ സാധിക്കുന്ന സംവിധാനം വാട്‌സാപ്പ് കൊണ്ടുവരുന്നത്.


Share our post
Continue Reading

Social

വാട്ട്സാപ്പിൽ കിടിലൻ അപ്ഡേറ്റ്, ഇനി ടൈപ്പ് ചെയ്ത് പാതിവഴിയിലായ മെസേജുകൾ നഷ്ടപ്പെടില്ല

Published

on

Share our post

സമീപ വർഷങ്ങളിൽ, ആളുകൾ ആശയവിനിമയം നടത്തുന്ന രീതി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് വാട്ട്‌സ്ആപ്പ് നിരവധി അപ്‌ഡേറ്റുകൾ കൊണ്ടുവന്നിട്ടുണ്ട്. ഡിസപ്പിയറിങ് മെസേജ്, മൾട്ടി-ഡിവൈസ് സപ്പോർട്ട് എന്നിവ അതിൽ ചിലതുമാത്രം. അതിലേക്കിതാ ഒന്നുകൂടി. മെസേജ് ഡ്രാഫ്റ്റ്സ്. ടൈപ്പ് ചെയ്ത് പാതിവഴിയിലായ സന്ദേശങ്ങൾ നഷ്ടപ്പെടില്ല എന്നതാണ് ഈ പുത്തൻ അപ്ഡേറ്റിന്റെ പ്രത്യേകത. യൂസർ എക്സ്പീരിയൻസും ആശയവിനിമയത്തിലെ കാര്യക്ഷമതയും ഉറപ്പുവരുത്തുക എന്നതാണ് പുത്തൻ അപ്ഡേറ്റിലൂടെ വാട്ട്സാപ്പ് ഉദ്ദേശിച്ചിരിക്കുന്നത്.

പകുതി ടൈപ്പ് ചെയ്ത സന്ദേശങ്ങൾ സംരക്ഷിക്കുന്നതിനും പിന്നീടവ കണ്ടെത്തുന്നതിനുമുള്ള സൗകര്യമാണ് വാട്ട്സാപ്പ് ഉപയോക്താക്കൾക്കുമുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ചാറ്റിൽ ഒരിക്കൽ ടൈപ്പ് ചെയ്ത് പകുതിയാക്കിയ സന്ദേശം പിന്നീട് ഒരവസരത്തിൽ പൂർത്തിയാക്കാൻ പുതിയ അപ്ഡേറ്റ് വഴി ഉപയോക്താവിന് സാധിക്കും. അതും വളരെ എളുപ്പത്തിൽ. അപൂർണമായ സന്ദേശം ഡ്രാഫ്റ്റ് എന്ന ലേബലിൽ ചാറ്റ് ലിസ്റ്റിന്റെ മുകൾ ഭാ​ഗത്ത് ഓട്ടോമാറ്റിക്കായി കാണാനാവും. അപൂർണമായസന്ദേശമാണെന്ന് പെട്ടന്ന് തിരിച്ചറിയാൻ ഇതുവഴി സാധിക്കും.

മെസേജ് ഡ്രാഫ്റ്റ് സംവിധാനം ഇപ്പോൾ ആഗോളതലത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ആൻഡ്രോയ്ഡ് ഐ.ഒ.എസ് ഉപയോക്താക്കൾക്കും ഒരുപോലെ ഈ അപ്ഡേറ്റ് ഇപ്പോൾ ഉപയോ​ഗിച്ചുതുടങ്ങാം. ഇതിനായി സ്വന്തം വാട്ട്‌സ്ആപ്പ് ആപ്പ് അപ്‌ഡേറ്റ് ചെയ്താൽ മാത്രം മതി.

പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഉപയോക്താക്കളുടെ സമയം ലാഭിക്കുന്നതിനും അവരുടെ അനുഭവം കാര്യക്ഷമമാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ അപ്ഡേറ്റ് എന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കി. പൂർത്തിയാകാത്ത സന്ദേശങ്ങൾ എളുപ്പത്തിൽ കണ്ടെത്താവുന്ന രീതിയിൽ ക്രോഡീകരിക്കുന്നതിലൂടെ, ദൈനംദിന ആശയവിനിമയത്തിനുള്ള കൂടുതൽ സൗകര്യപ്രദമായ ഉപകരണമായി വാട്ട്സാപ്പിനെ മാറ്റാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.


Share our post
Continue Reading

Social

വാട്സ്ആപ്പ് വീഡിയോ കോളിന്റെ ക്ലാരിറ്റി പോകുന്നതിന് പരിഹാരവുമായി വാട്സ്ആപ്പ്

Published

on

Share our post

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് വീഡിയോ കോളിംഗിനായി ആളുകള്‍ ഏറെ ആശ്രയിക്കുന്ന ആപ്പുകളിലൊന്നാണ്. രാത്രി പോലുള്ള ലോ-ലൈറ്റ് സാഹചര്യങ്ങളില്‍ വാട്സ്ആപ്പിലെ വീഡിയോ കോളിംഗിന്റെ ക്ലാരിറ്റി കുറയുന്നതായി പലര്‍ക്കും പരാതിയുണ്ട്. എന്നാല്‍ ഇതിനൊരു പരിഹാരമായി ‘ലോ-ലൈറ്റ് മോഡ്’ വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. ഈ ഫീച്ചര്‍ എങ്ങനെയാണ് വാട്സ്ആപ്പില്‍ സെറ്റ് ചെയ്യുകയെന്ന് നോക്കാം.

വാട്സ്ആപ്പ് ഈയടുത്താണ് ലോ-ലൈറ്റ് മോഡ് അവതരിപ്പിച്ചത്. വെളിച്ചം കുറവുള്ള സാഹചര്യങ്ങളില്‍ വീഡിയോ കോളിംഗിന്റെ ക്ലാരിറ്റി കൂട്ടുവാനായുള്ള ഫീച്ചറാണിത്. വീഡിയോ കോളിംഗില്‍ ഫില്‍ട്ടറുകളും ബാക്ക്ഗ്രൗണ്ട് ഓപ്ഷനുകളും അവതരിപ്പിച്ചതിന്റെ തുടര്‍ച്ചയായാണ് ഈ ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചത്.

എങ്ങനെ ലോ-ലൈറ്റ് മോഡ് സെറ്റ് ചെയ്യാം

വാട്സ്ആപ്പ് തുറന്ന് വീഡിയോ കോള്‍ ആരംഭിക്കുക. ഇതിന് ശേഷം വീഡിയോ ഫീഡ് ഫുള്‍സ്‌ക്രീനാക്കി മാറ്റുക. സ്‌ക്രീനിന്റെ വലതുമൂലയില്‍ കാണുന്ന ‘ബള്‍ബ്’ ഐക്കണില്‍ ക്ലിക്ക് ചെയ്യുകയാണ് അടുത്തതായി ചെയ്യേണ്ടത്. ഈ ബള്‍ബ് ഐക്കണില്‍ ടാപ്പ് ചെയ്താല്‍ ലോ-ലൈറ്റ് മോഡ് ഓണാക്കാം. വീണ്ടും ബള്‍ബ് ഐക്കണില്‍ ടാപ്പ് ചെയ്താല്‍ ഈ ഫീച്ചര്‍ ഓഫ് ചെയ്യാനും സാധിക്കും. എന്നാല്‍ സ്ഥിരമായി ലോ-ലൈറ്റ് മോഡ് എനാബിള്‍ ചെയ്ത് വയ്ക്കാനാവില്ല. നിങ്ങള്‍ വിളിക്കുന്ന ഓരോ കോളിനും പ്രത്യേകമായി ഈ ഫീച്ചര്‍ എനാബിള്‍ ചെയ്യേണ്ടതുണ്ട്.

വാട്സ്ആപ്പിന്റെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് വേര്‍ഷനുകളില്‍ ലോ-ലൈറ്റ് മോഡ് ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ വിന്‍ഡോസ് ഡെസ്‌ക്ടോപ്പ് ആപ്പില്‍ ഈ ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. വീഡിയോ കോളുകളില്‍ ബ്രൈറ്റ്നസ് കൂട്ടുക മാത്രമാണ് കുറഞ്ഞ ലൈറ്റുള്ള സാഹചര്യങ്ങളില്‍ ഏക പോംവഴി. എന്തായാലും ലോ-ലൈറ്റ് മോഡിലൂടെ വീഡിയോ കോളിംഗ് കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ്.


Share our post
Continue Reading

Kannur3 hours ago

മാ​ലി​ന്യം ചൂ​ണ്ടി​ക്കാ​ട്ടി​യ അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​യെ സ​സ്‌​പെ​ൻഡ് ചെ​യ്തു

Kannur3 hours ago

പോക്സോ; വയോധികന് ആറു വർഷം തടവും 50,000 രൂപ പിഴയും

MATTANNOOR3 hours ago

കണ്ണൂർ-ഡൽഹി ഇൻഡിഗോ വിമാന സർവീസ് ഡിസംബർ 12 മുതൽ

THALASSERRY3 hours ago

തലശ്ശേരി നഗരസഭക്ക് പുതിയ കെട്ടിടമൊരുങ്ങി

Kerala3 hours ago

ശബരിമലയിൽ തീർഥാടകരുടെ ഒഴുക്ക്‌ തുടരുന്നു

IRITTY3 hours ago

അഭിഭാഷകന്റെ ഒപ്പും സീലും വ്യാജമായി ഉണ്ടാക്കി സ്ഥലം തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Kerala3 hours ago

ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ഓപ്ഷൻ നൽകാം

Kerala3 hours ago

ബി.എസ്‌.സി. നഴ്‌സിങ്, പാരാമെഡിക്കൽ ഓപ്ഷൻ നൽകാം

Kerala3 hours ago

രാജി ഇനി സ്റ്റിയറിങ് പിടിക്കും;കെ.എസ്.ആർ.ടി.സിയുടെ ആദ്യ വനിതാ ​ഡ്രൈവർ

KOLAYAD5 hours ago

സി.പി.എം പേരാവൂർ ഏരിയ സമ്മേളനം ; കെ.സുധാകരൻ സെക്രട്ടറിയാവാൻ സാധ്യത

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!