യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് ജനറൽ ബോഡി യോഗം

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് ജനറൽ ബോഡി യോഗം ചേംബർ ഹാളിൽ നടന്നു. ജില്ലാ പ്രസിഡന്റ് ടി.എഫ്. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ബേബി പാറക്കൽ റിപ്പോർട്ടവതരിപ്പിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ, ജില്ലാ വൈസ്.പ്രസിഡന്റ് ഷാജി തോമസ്, യൂണിറ്റ് വൈസ്.പ്രസിഡന്റ് ഒ.ജെ. ബെന്നി, യൂണിറ്റ് ട്രഷറർ വി.കെ. രാധാകൃഷ്ണൻ, വനിതാവിങ്ങ് പ്രസിഡന്റ് ദിവ്യ സ്വരൂപ്, യൂത്ത് വിങ്ങ് പ്രസിഡന്റ് ജോയ് ജോൺ എന്നിവർ സംസാരിച്ചു.