പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പനയുത്സവം ഫെബ്രുവരി രണ്ട് മുതൽ ഏഴ് വരെ

പേരാവൂർ: പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പനയുത്സവം ഫെബ്രുവരി രണ്ട് മുതൽ ഏഴ് വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഫെബ്രുവരി രണ്ട് വെള്ളിയാഴ്ച വൈകിട്ട് നാലിന് മടപ്പുര സംരക്ഷണ സമിതി പ്രസിഡന്റ് കെ.കെ. മോഹൻദാസ് ഉത്സവത്തിന് കൊടിയേറ്റും. 6.30ന് കലവറ നിറക്കൽ ഘോഷയാത്ര പേരാവൂരിൽ നിന്നും പുറപ്പെടും. ഏഴിന് സാംസ്‌കാരിക സമ്മേളനവും വിവിധ കലാ-കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള ആദരവും. എട്ടിന് വി.കെ. സുരേഷ് ബാബുവിന്റെ പ്രഭാഷണം, ഒൻപതിന് കരോക്കെ ഗാനമേള.
ശനിയാഴ്ച രാത്രി എട്ടിന് സ്റ്റേജ് മെഗാഷോ, ഞായറാഴ്ച രാത്രി 7.30ന് നൃത്ത നൃത്ത്യങ്ങൾ, തിങ്കളാഴ്ച രാത്രി 7.30ന് കളർഫുൾ മെഗാഷോ ആൻഡ് അക്രോബാറ്റിക് ഡാൻസ്. ചൊവ്വാഴ്ച രാത്രി ഒൻപതിന് വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഘോഷയാത്രകൾ പേരാവൂരിൽ സംഗമിച്ച് മടപ്പുരയിലേക്ക് പുറപ്പെടും. രാത്രി 11ന് പുണ്യപുരാണ നൃത്ത സംഗീത നാടകം കാളിക. ബുധനാഴ്ച പുലർച്ചെ നാലിന് തമ്പുരാട്ടി. ഉത്സവ ദിവസങ്ങളിൽ രാവിലെ ആറിന് തിരുവപ്പന വെള്ളാട്ടമുണ്ടാവും.
പത്രസമ്മേളനത്തിൽ മടപ്പുര സംരക്ഷണ സമിതി പ്രസിഡന്റ് കെ.കെ. മോഹൻദാസ്, സെക്രട്ടറി എൻ.വി. ജനാർദ്ദനൻ, ട്രഷറർ എം. ഭാസ്‌കരൻ, ആഘോഷക്കമ്മിറ്റി കൺവീനർ വി. അശോകൻ എന്നിവർ സംബന്ധിച്ചു.