വാരപ്പീടികയിൽ വൈ.എം.സി.എ അക്കാദമി പ്രവർത്തനം തുടങ്ങി

നിടുംപൊയിൽ : വൈ.എം.സി.എ അക്കാദമിയുടെയും സ്റ്റെർലിംഗ് സ്റ്റഡി എബ്രോഡിൻ്റെ ബ്രാഞ്ച് ഓഫീസിന്റെയും നാർബോൺ വെഞ്ചേഴ്സിന്റെ കോർപ്പറേറ്റ് ഓഫീസിന്റെയും ഉദ്ഘാടനം വാരപ്പീടികയിൽ നടന്നു. അക്കാദമി ഉദ്ഘാടനം കെ.കെ. ശൈലജ എം.എൽ.എയും സ്റ്റെർലിംഗ് സ്റ്റഡി എബ്രോഡ് ബ്രാഞ്ച് ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ.യും നിർവഹിച്ചു. വൈ.എം.സി.എ ദേശീയ പ്രസിഡന്റ് ഡോ. വിൻസെന്റ് ജോർജ് ഉദ്ഘാടന പ്രസംഗവും നിർവഹിച്ചു. നാർബോൺ വെഞ്ചേഴ്‌സ് എം.ഡിയും വൈ.എം.സി.എ നെടുപുറംചാൽ പ്രസിഡന്റുമായ ദേവസ്യ നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു.
പി.സി.ജോൺ, ഫാ. ബെന്നി നിരപ്പേൽ, മത്തായി വീട്ടിയാങ്കൽ, ജസ്റ്റിൻ കൊട്ടുകപിള്ളി, എൻ.എം. ഹസനു സവാദ്, ഫാ.ജോസ് മുണ്ടക്കൽ, കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആൻറണി സെബാസ്റ്റ്യൻ, പി. സജീവൻ, ജിഷ്‌ണ സജി, ബിജു പോൾ, ജോസ് അവണംകോട്, സജി മാലത്ത് തുടങ്ങിയവർ സംസാരിച്ചു.