കൊട്ടംചുരം മഖാം ഉറൂസിന് വെള്ളിയാഴ്ച തുടക്കമാവും

പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസ് വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച (ജനുവരി 26 മുതൽ 30 വരെ) വരെ നടക്കും. വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് മഖാം സിയാറത്തിന് പേരാവൂർ മഹല്ല് ഖത്തീബ് മൂസ മൗലവി നേതൃത്വം നൽകും. മഹല്ല് പ്രസിഡന്റ് യു.വി. റഹീം പതാകയുയർത്തും. ചെവിടിക്കുന്ന് മഹല്ല് ഖത്തീബ് അബ്ദുൾ അസീസ് ഫൈസി ഉദ്ഘാടനം ചെയ്യും. രാത്രി സിദ്ധിഖ് മഹ്മൂദി വിളയിലിന്റെ മതപ്രഭാഷണം.
ശനിയാഴ്ച രാത്രി സലീം വാഫിയുടെ പ്രഭാഷണം, ഞായറാഴ്ച രാത്രി സുബൈർ തൊട്ടീക്കലിന്റെ കഥാപ്രസംഗം, തിങ്കളാഴ്ച രാത്രി ഖലീൽ ഹുദവിയുടെ പ്രഭാഷണം. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ദിഖർ ദുആ മജ്‌ലിസിന് സ്വഫ്‌വാൻ തങ്ങൾ ഏഴിമല നേതൃത്വം നൽകും. വൈകിട്ട് നാലിന് അന്നദാനം.
പത്രസമ്മേളനത്തിൽ സ്വാഗതസംഘം കൺവീനർ വി.കെ. സാദിഖ്, മഹല്ല് പ്രസിഡന്റ് യു.വി. റഹീം, മഹല്ല് ഖത്തീബ് മൂസ മൗലവി, മഹല്ല് കമ്മിറ്റിയംഗം വി.കെ. റഫീഖ്, മായിൻ കൊട്ടാരത്തിൽ എന്നിവർ സംബന്ധിച്ചു.