മണത്തണ ചുണ്ടക്കാട് തിറയുത്സവം

പേരാവൂര്‍:മണത്തണ ചുണ്ടക്കാട് ശാസ്തപ്പന്‍കാവ് തിറയുത്സവം ജനുവരി 27,28 തീയതികളില്‍ നടക്കും.26 ന് വെള്ളിയാഴ്ച വൈകുന്നേരം നാലിന് മണത്തണ കുളങ്ങരയത്ത് ഭഗവതി ക്ഷേത്രത്തില്‍ നിന്നും കലവറ നിറക്കല്‍ ഘോഷയാത്ര,27 ന് ശനിയാഴ്ച അഞ്ചിന് മുത്തപ്പന്‍ വെള്ളാട്ടം, ശാസ്തപ്പന്‍ വെള്ളാട്ടം,വസൂരിമാല കുളിച്ചെഴുന്നള്ളത്ത്,മണത്തണ ഭഗവതി വെള്ളാട്ടം,28 ന് ഗുളികന്‍,ശാസ്തപ്പന്‍,മണത്തണ ഭഗവതി,വിഷ്ണുമൂര്‍ത്തി,വസൂരിമാല തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടും.