അബൂ ഖാലിദ് മസ്ജിദിൽ നിന്ന് മുത്തപ്പൻ മടപ്പുരയിലേക്ക് താലപ്പൊലി ഘോഷയാത്ര

പേരാവൂർ: പുതുശേരി കാളിക്കുണ്ട് മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവത്തോടനുബന്ധിച്ച് കൊളവംചാൽ അബൂ ഖാലിദ് മസ്ദിജിൽ നിന്ന് മടപ്പുരയിലേക്ക് താലപ്പൊലി ഘോഷയാത്ര നടത്തി. മസ്ജിദിന്റെ മുറ്റത്ത് നടന്ന ചടങ്ങിൽ താലപ്പൊലി ഘോഷയാത്രക്കുള്ള നിലവിളക്കിൽ മടപ്പുര രക്ഷാധികാരി മണക്കടവൻ രാഘവൻ തിരി തെളിച്ചു. അബൂ ഖാലിദ് മസ്ജിദ് ഖത്തീബ് മുഹമ്മദ് അഷറഫ് മൗലവി അധ്യക്ഷത വഹിച്ചു.
പേരാവൂർ മഹല്ല് വൈസ്.പ്രസിഡന്റ് എ.കെ. ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി. മടപ്പുര പ്രസിഡന്റ് ഷിജു വയലമ്പ്രോൻ, സെക്രട്ടറി ടി. രാജൻ, ഖജാഞ്ചി എം. രജീഷ്, മഹല്ല് ഖജാഞ്ചി പൂക്കോത്ത് അബൂബക്കർ, എസ്.എം.കെ. മുഹമ്മദലി, വി.കെ. റഫീഖ്, കോട്ടായി കരുണൻ, ജിനേഷ് പാലോറാൻ, കെ.എ. രജീഷ്, സന്തോഷ് കോട്ടായി എന്നിവർ സംസാരിച്ചു. തുടർന്ന് താലപ്പൊലി ഘോഷയാത്ര നടന്നു.