Connect with us

Kerala

സുരക്ഷിത ഭക്ഷണം: സംസ്ഥാന വ്യാപകമായി ഹോസ്റ്റലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന

Published

on

Share our post

തിരുവനന്തപുരം : ഹോസ്റ്റലുകളിൽ സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സർക്കാർ ഉടമസ്ഥതയിലും സ്വകാര്യ മേഖലയിലുമായി പ്രവർത്തിക്കുന്ന 602 സ്ഥാപനങ്ങളാണ് പരിശോധിച്ചത്. പരിശോധനകളിൽ 76 സ്‌ക്വാഡുകൾ പ്രവർത്തിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച നാല് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തിവയ്പ്പിച്ചു.

ഡിസംബർ, ജനുവരി മാസങ്ങളിലായി രണ്ട് ഘട്ടങ്ങളിലായി ആകെ 1597 പരിശോധനകളാണ് നടത്തിയത്. വീഴ്ചകൾ കണ്ടെത്തിയ 11 സ്ഥാപനങ്ങളിലെ കാന്റീനുകളുടേയും മെസ്സുകളുടേയും പ്രവർത്തനങ്ങളാണ് നിർത്തിവയ്പ്പിച്ചത്. ഹോസ്റ്റലുകളിലെ ഭക്ഷണത്തെപ്പറ്റിയുള്ള പരാതി ഉയർന്നതിനെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. ഹോസ്റ്റലുകളിൽ സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി തുടർന്നും കൂടുതൽ പരിശോധനകൾ നടത്തുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ സ്‌കൂൾ, കോളേജ്, വിവിധ പരിശീലന കേന്ദ്രങ്ങൾ എന്നിവയോട് ചേർന്ന് പ്രവർത്തിക്കുന്ന കാന്റീൻ, ഹോസ്റ്റൽ, മെസ്സ് എന്നിവിടങ്ങിലാണ് പരിശോധന നടത്തിയത്. കൃത്യമായ ലൈസൻസ്/ രജിസ്‌ട്രേഷൻ ഇല്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ വീഴ്ചകൾ കണ്ടെത്തിയ 159 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് നൽകി. ഗുരുതര വീഴ്ചകൾ കണ്ടെത്തിയ 75 സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കുന്നതിനായി കോമ്പൗണ്ടിംഗ് നോട്ടീസും ഏഴ് സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും നൽകി. പരിശോധനകൾക്ക് ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമീഷണർ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷണർമാരായ എസ്. അജി, ജി. രഘുനാഥ കുറുപ്പ്, കെ.വി. പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി.


Share our post

Kerala

ഹജ്ജ്: പാസ്‌പോര്‍ട്ടുകള്‍ സ്വീകരിക്കാന്‍ സംസ്ഥാനത്ത് നാല് പ്രത്യേക കൗണ്ടറുകള്‍

Published

on

Share our post

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പാസ്‌പോര്‍ട്ടുകള്‍ സ്വീകരിക്കാന്‍ നാല് പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, കാസർകോട് എന്നിവിടങ്ങളിലാണ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുകയെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. കരിപ്പൂര്‍ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജനല്‍ ഓഫിസിലും തീര്‍ഥാടകരുടെ പാസ്‌പോര്‍ട്ടുകള്‍ സ്വീകരിക്കുന്നതിന് പുറമെയാണ് പ്രത്യേക കൗണ്ടറുകള്‍.തിങ്കളാഴ്ച രാവിലെ പത്തു മുതല്‍ രണ്ടു വരെ തിരുവനന്തപുരം പാളയം നന്ദാവനം എ.ആര്‍ പൊലീസ് ക്യാമ്പിന് എതിര്‍വശത്തുള്ള മുസ്‍ലിം അസോസിയേഷന്‍ ഹാളിൽ കൗണ്ടര്‍ പ്രവര്‍ത്തിക്കും. കൊച്ചിയില്‍ 12ന് രാവിലെ 10 മുതല്‍ മൂന്നുവരെ കലൂര്‍ വഖഫ് ബോര്‍ഡ് ഓഫിസിലെ കൗണ്ടറില്‍ പാസ്‌പോര്‍ട്ടുകള്‍ നൽകാം. 16ന് രാവിലെ പത്തു മുതല്‍ മൂന്ന് വരെ കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും 17ന് രാവിലെ പത്തു മുതല്‍ രണ്ട് വരെ കാസർകോട് കലക്ടറേറ്റിലും പാസ്‌പോര്‍ട്ട് സ്വീകരണ കൗണ്ടറുകളുണ്ടാകും.18 വരെയാണ് തീര്‍ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാന്‍ അവസരമുള്ളത്. കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജനല്‍ ഓഫിസിലും എല്ലാ പ്രവൃത്തി ദിവസവും രാവിലെ പത്തു മുതല്‍ വൈകീട്ട് അഞ്ചുവരെ പാസ്പോര്‍ട്ടുകള്‍ സ്വീകരിക്കും. അസ്സല്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കും മുമ്പ് തീര്‍ഥാടകര്‍ വേണ്ട പകര്‍പ്പുകള്‍ എടുത്തുവെക്കണമെന്നും ഹജ്ജ് കമ്മിറ്റി അധികൃതര്‍ നിര്‍ദേശിച്ചു.


Share our post
Continue Reading

Kerala

പഠിപ്പിലും തൊഴിലിലും മുന്നില്‍ സ്ത്രീകള്‍ ;ഐ.ടി ജോലിയിൽ 62,650 സ്ത്രീകള്‍

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാനത്ത് പഠനത്തിലും തൊഴിലിലും മുന്നേറ്റം സൃഷ്ട്രിച്ച് സ്ത്രീകൾ. ഒന്നാംക്ലാസ് മുതൽ ബിരുദാനന്തരതലംവരെ ഈ വർഷം പ്രവേശനം നേടിയ ആകെ വിദ്യാർഥികളുടെ എണ്ണത്തിന്റെ 50 ശതമാനത്തിനുമുകളിൽ പെൺകുട്ടികളാണ്.ആറുവർഷത്തിനിടയ്ക്ക് പൊതുമേഖലയിലും സ്വകാര്യമേഖലയിലും സ്ത്രീതൊഴിലാളികളുടെ എണ്ണത്തിലും വർധനവുണ്ടായി. പൊലീസ്, എക്സൈസ് വകുപ്പുകളിലും സ്ത്രീകളുടെ തൊഴിലവസരങ്ങൾ വർധിപ്പിച്ചു. 2024ൽ പൊലീസിൽ 239, എക്സൈസിൽ 593, ബീറ്റ് ഓഫീസർമാരിൽ 756 എന്നിങ്ങനെയാണ്‌ നിയമനംലഭിച്ച വനിതകളുടെ എണ്ണമെന്ന്‌ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു.

ഒന്നുമുതൽ ഹയർസെക്കൻഡറി വരെ ക്ലാസുകളിൽ ഈ അധ്യയന വർഷം പ്രവേശനംനേടിയ 40,63,618 വിദ്യാർഥികളിൽ 19,96,130 പേർ പെൺകുട്ടികളാണ്‌. ബിരുദ, ബിരുദാനന്തര കോഴ്സുകളിലെ വാർഷിക പ്രവേശനത്തിലും പെൺകുട്ടികളാണ്‌ മുന്നിൽ. 2,54,118 പെൺ‌കുട്ടികളാണ് ഈ അധ്യയന വർഷം ചേർന്നത്. ആർട്ട്‌സ്‌ ആൻഡ് സയൻസ് കോഴ്സുകളിൽ 2,30,929‍ പെൺകുട്ടികളുണ്ട്.പോളിടെക്നിക് കോഴ്സുകളിൽ ആൺ‌കുട്ടികൾക്കാണ്‌ ഭൂരിപക്ഷം. 12,461 വിദ്യാർഥികളിൽ 3,042പേരാണ്‌ പെൺകുട്ടികൾ. ആരോ​ഗ്യശാസ്ത്ര, അനുബന്ധ കോഴ്സുകളിൽ ഭൂരിഭാ​ഗവും പെൺകുട്ടികളാണ്. 9, 644 വിദ്യാർഥികളിൽ 7,037പേരാണ്‌ പെൺകുട്ടികൾ.

2022–-23, 2023–-24 വർഷം സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന സ്‌ത്രീകളുടെ എണ്ണം കൂടുതലാണ്. സംഘടിത മേഖലയിൽ പൊതുമേഖലയിൽ 1,94,473 സ്ത്രീകളും സ്വകാര്യ മേഖലയിൽ 3,56,415 സ്ത്രീകളുമുണ്ട്. മുൻവർഷത്തേക്കാൾ 150, 2317 എന്നിങ്ങനെയാണ് വർധനവ്.സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽമാത്രം 1,058,02 സ്ത്രീകളുണ്ടെന്നാണ് കണക്ക്. പൊതുമേഖലയിൽ മുന്നിൽ കൊല്ലമാണ്. 51.74 ആണ് ശതമാനം. സർക്കാർ സ്ഥാപനങ്ങളിൽ ഏറ്റവുമധികം വനിതാ ജീവനക്കാരുള്ളത് തിരുവനന്തപുരത്താണ്, 19,975 പേർ. തദ്ദേശഭരണ സ്ഥാപനങ്ങളിലേതിന്‌ പുറമേയാണിത്‌.ഐടി മേഖലയിൽ 62,650 സ്ത്രീകൾ ജോലിചെയ്യുന്നുണ്ട്. സൈബർ പാർക്ക്, ടെക്നോപാർക്ക്, ഇൻഫോപാർക്ക് എന്നിവിടങ്ങളിലെമാത്രം കണക്കാണിത്. സ്റ്റാർട്ടപ്പ് മിഷൻ‌ വഴി തൊഴിൽ ലഭിച്ച 60,000പേരിൽ സ്‌ത്രീകൾ 22,400 പേരാണ്‌.


Share our post
Continue Reading

Kerala

അനന്തുവിന്റെ 21 അക്കൗണ്ടുകൾ മരവിപ്പിച്ചു, ഇന്ന് തെളിവെടുപ്പ്

Published

on

Share our post

സ്ത്രീകൾക്ക് പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് പറഞ്ഞ് കോടികൾ തട്ടിയ കേസിൽ മുഖ്യപ്രതി തൊടുപുഴ കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണന്റെ 21 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് പോലീസ്.ഈ അക്കൗണ്ടുകളിലൂടെ 400 കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നു എന്നാണ് കണ്ടെത്തൽ.കസ്റ്റഡിയിലുള്ള അനന്തുവിനെ ഇന്ന് എറണാകുളം ഹൈക്കോടതി ജങ്ഷനിൽ ഇയാൾ താമസിച്ചിരുന്ന രണ്ട് ഫ്ളാറ്റുകളിലും കടവന്ത്രയിൽ അനന്തു കൃഷ്ണന്റെ ഓഫീസായി പ്രവർത്തിച്ച സോഷ്യൽ ബീ വെഞ്ച്വേഴ്സിലും എത്തിച്ച് തെളിവെടുക്കും.

അനന്തുവിന്റെ വാട്‌സാപ്പ് ചാറ്റുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കൾക്ക് ഉൾപ്പെടെ പണം നൽകിയെന്ന് അനന്തു മൊഴി നൽകിയിരുന്നു.2023 അവസാനം ആരംഭിച്ച സ്കൂട്ടർ വിതരണ പദ്ധതി പ്രകാരം ഇനിയും നിരവധി ആളുകൾക്ക് സ്കൂട്ടർ ലഭിക്കാനുണ്ടെന്നും വ്യക്തമായി.എൻ.ജി.ഒ. കോൺഫെഡറേഷനിൽ നിന്ന് പണം വകമാറ്റിയാണ് അനന്തു വിവിധയിടങ്ങളിൽ ഭൂമി വാങ്ങിയത് എന്നും വ്യക്തമായി.തൊടുപുഴ മുട്ടത്തും കുടയത്തൂരിലും സ്ഥലം വാങ്ങി. ഇവിടെത്തന്നെ മറ്റൊരു സ്ഥലത്തിന് അഡ്വാൻസ് കൊടുത്തതും ഒന്നരക്കോടി രൂപ വിനിയോഗിച്ചതും കണ്ടെത്തിയിട്ടുണ്ട്.അതിനിടെ തട്ടിപ്പ് കേസിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതികൾ ഇപ്പോഴും എത്തുന്നുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!