പേരാവൂർ കൊട്ടംചുരം മഖാം ഉറൂസ് ജനുവരി 26 മുതൽ 30 വരെ

പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസ് ജനുവരി 26 മുതൽ 30 വരെ നടക്കും. 26 വെള്ളിയാഴ്ച ഉച്ചക്ക് പതാകയുയർത്തൽ, വൈകിട്ട് 6.30ന് ഉദ്ഘാടന സമ്മേളനം, സിദ്ദിഖ് മഹ്മൂദി വിളയിലിന്റെ മതപ്രഭാഷണം. ശനിയാഴ്ച വൈകിട്ട് എഴിന് സലീം വാഫിയുടെ പ്രഭാഷണം. ഞായറാഴ്ച വൈകിട്ട് ഏഴിന് സുബൈർ തൊട്ടീക്കലിന്റെ കഥാപ്രസംഗം.
തിങ്കളാഴ്ച വൈകിട്ട് ഏഴിന് ഖലീൽ ഹുദവിയുടെ മതപ്രഭാഷണം. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് സമാപന സമ്മേളനം, ദിഖർ ദുആ മജ്‌ലിസ്, വൈകിട്ട് നാലിന് അന്നദാനം.