പേരാവൂർ പുതുശേരി കാളിക്കുണ്ട് മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന ഉത്സവം

പേരാവൂർ: പുതുശേരി കാളിക്കുണ്ട് മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന ഉത്സവം 19 (വെള്ളി) മുതൽ 21 (ഞായർ) വരെ നടക്കും. വെള്ളിയാഴ്ച വൈകിട്ട് 6.30ന് കലാപരിപാടികൾ, എട്ടിന് ഗാനമേള. ശനിയാഴ്ച വൈകിട്ട് വെള്ളാട്ടം, 7.30ന് താലപ്പൊലി ഘോഷയാത്ര. ഞായറാഴ്ച രാവിലെ അഞ്ചിന് ഗുളികൻ തിറ, 5.30ന് തിരുവപ്പന, പത്തിന് വസൂരിമാല. ശനിയാഴ്ച രാത്രിയും ഞായറാഴ്ച ഉച്ചക്കും അന്നദാനം.