Connect with us

Kerala

വയനാട്ടിൽ ഹൈ​സ്‌​കൂ​ൾ മ​ല​യാ​ളം അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്ക് നി​യ​മ​ന​മി​ല്ല; ഒ​ഴി​വു​ണ്ടാ​യി​ട്ടും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നി​ല്ലെ​ന്ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ

Published

on

Share our post

മാ​ന​ന്ത​വാ​ടി: മ​റ്റെ​ല്ലാ ജി​ല്ല​ക​ളി​ലും റെ​ക്കോ​ഡ് നി​യ​മ​ന​ങ്ങ​ൾ ന​ട​ന്ന് കാ​ലാ​വ​ധി​ക്കു മു​മ്പ് ത​ന്നെ റാ​ങ്ക് പ​ട്ടി​ക അ​വ​സാ​നി​ക്കു​മ്പോ​ൾ ആ​ദ്യ റാ​ങ്കു​ക​ൾ നേ​ടി​യ​വ​ർ​ക്കു​പോ​ലും വ​യ​നാ​ട്ടി​ൽ നി​യ​മ​നം ല​ഭി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യിലാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ.ജി​ല്ല​യി​ലെ ഹൈ​സ്‌​കൂ​ൾ മ​ല​യാ​ളം അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്ക് പി.​എ​സ്.​സി റാ​ങ്ക് പ​ട്ടി​ക​യി​ൽ​നി​ന്ന് നി​യ​മ​നം നടക്കാത്തതാണ് കാരണം . ഒ​ഴി​വു​ക​ൾ നി​ല​വി​ലു​ണ്ടെ​ങ്കി​ലും കൃ​ത്യ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യാ​തി​രി​ക്കു​ന്ന​താ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​കു​ന്ന​ത്. 2021 ജൂ​ണി​ൽ ന​ട​ന്ന പ​രീ​ക്ഷ​യു​ടെ റാ​ങ്ക് പ​ട്ടി​ക 2023 ആ​ഗ​സ്റ്റി​ലാ​ണ് നി​ല​വി​ൽ വ​ന്ന​ത്. മു​ഖ്യ​പ​ട്ടി​ക​യി​ലും ഉ​പ​പ​ട്ടി​ക​യി​ലു​മാ​യി 104 പേ​രെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

റാ​ങ്ക് പ​ട്ടി​ക​യി​ൽ​നി​ന്ന് നി​ല​വി​ൽ ആ​കെ അ​ഞ്ചു പേ​രെ മാ​ത്ര​മേ നി​യ​മി​ച്ചി​ട്ടു​ള്ളൂ. അ​തി​ൽ മൂ​ന്നെ​ണ്ണം എ​ൻ.​സി.​എ നി​യ​മ​ന​വും ആ​യി​രു​ന്നു.ഒ​ഴി​വു​ക​ളെ സം​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന മ​റു​പ​ടി​യി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ളു​ണ്ടെ​ന്ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​റ​യു​ന്നു. മു​മ്പ് ന​ൽ​കി​യ വി​വ​രാ​വ​കാ​ശം വ​ഴി ഹൈ​സ്കൂ​ൾ മ​ല​യാ​ളം ത​സ്തി​ക​യി​ൽ ജി​ല്ല​യി​ൽ 22 ഒ​ഴി​വു​ക​ളു​ണ്ടെ​ന്ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് മ​റു​പ​ടി ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, 2023ൽ ​ന​ൽ​കി​യ വി​വ​രാ​വ​കാ​ശ​ത്തി​ലെ മ​റു​പ​ടി​യി​ൽ ഒ​ഴി​വു​ക​ൾ ഒ​മ്പ​താ​യി ചു​രു​ങ്ങി.

2020ൽ ​അ​വ​സാ​നി​ച്ച ക​ഴി​ഞ്ഞ ഹൈ​സ്‌​കൂ​ൾ മ​ല​യാ​ളം റാ​ങ്ക്പ​ട്ടി​ക സം​ബ​ന്ധി​ച്ച കേ​സും നി​ല​വി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​വു​ക​യാ​ണ്. ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സി​ൽ​നി​ന്ന് പ്രൊ​വി​ഷ​ന​ൽ ഒ​ഴി​വു​ണ്ടെ​ന്ന് തെ​റ്റാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് കേ​സി​ന് പോ​യ​വ​ർ​ക്ക് അ​നു​കൂ​ല വി​ധി സ​മ്പാ​ദി​ക്കാ​നാ​യ​തെ​ന്ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​രോ​പി​ക്കു​ന്നു. പ്രാ​യ​പ​രി​ധി ക​ഴി​ഞ്ഞ​തി​നാ​ൽ ഇ​നി​യൊ​രു പി.​എ​സ്.​സി പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​യാ​ത്ത​വ​രാ​ണ് റാ​ങ്ക് പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട മി​ക്ക ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും.


Share our post

Kerala

അപ്പോളോ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; വടകരയിൽ പരാതികളുടെ എണ്ണം 100 കവിഞ്ഞു

Published

on

Share our post

വടകര: അപ്പോളോ ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ വടകരയില്‍ പരാതികളുടെ എണ്ണം 100 കവിഞ്ഞു. 102 കേസുകളിലായി 9 കോടിയില്‍ പരം രൂപ നഷ്ടമായതായാണ് ലഭിക്കുന്ന വിവരം.ഇതില്‍ 55 കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.അന്വേഷണം പുരോഗമിക്കുകയാണ്. അപ്പോളോ ജ്വല്ലറിയില്‍ അപ്പോളോ ഗോള്‍ഡ്, ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീമുകളില്‍ നിക്ഷേപിച്ചവര്‍ക്കാണ് പണം നഷ്ടമായത്. വടകര പൊലീസ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനകം102 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. വടകര പൊലീസ് ഇതിനകം 55 കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

നിക്ഷേപകര്‍ക്ക് ഒരു ലക്ഷം മുതല്‍ 50 ലക്ഷം വരെ നഷ്ടമായതായാണ് വിവരം. ജ്വല്ലറിയില്‍ നിക്ഷേപിക്കുന്ന പണത്തിന് ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം നല്‍കിയിരുന്നു. ആദ്യഘട്ടത്തില്‍ നിക്ഷേപകര്‍ക്ക് ലാഭ വിഹിതം ലഭിച്ചിരുന്നു. ഇതോടെ പലരും കൂടുതല്‍ പണം നിക്ഷേപിച്ചു.ജ്വല്ലറി ഉടമകളുടെ മറ്റ് സ്ഥാപനങ്ങളില്‍ നിക്ഷേപ നടത്തിയവരുമുണ്ട്. പ്രതികളില്‍ ചിലര്‍ പ്രമുഖര്‍ വിദേശകടന്നതായും സൂചനയുണ്ട്. ഭൂമി വിറ്റും മക്കളെ വിവാഹം ചെയ്ത് അയക്കാനുമായി സ്വരൂപിച്ച പണം നഷ്ടപെട്ടവരാണ് കൂടുതല്‍. നിക്ഷേപിച്ച പണം തിരികെ ലഭിക്കുമെന്ന ഉറപ്പില്‍ പരാതിയുമായി  മുന്നോട്ട് പോകാതെ നില്‍ക്കുന്നവരും നിരവധിയുണ്ട്.


Share our post
Continue Reading

Breaking News

നാളെ വയനാട് ജില്ലയിൽ ഹർത്താൽ

Published

on

Share our post

വയനാട്: നൂൽപ്പുഴയിൽ യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഫാർമേഴ്സ് റിലീഫ് ഫോറവും (എഫ് ആർ എഫ്), തൃണമൂൽ കോൺഗ്രസും നാളെ വയനാട് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ മനുഷ്യ ജീവനുകൾ നഷ്ടപ്പെടുന്നത് നിത്യസംഭവമായി മാറിയിട്ടും വനംവകുപ്പിന്റെ അനാസ്ഥ തുടരുന്നതിലും സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ചുമാണ് ഹർത്താലെന്നും, കടകൾ അടപ്പിക്കാനോ, വാഹനങ്ങൾ തടയാനോ തങ്ങൾ മുതിരില്ലെന്നും പൊതുജനം മന:സാ ക്ഷിക്കനുസരിച്ച് ഹർത്താലിനോട് സഹകരിക്കണമെന്നും എഫ്.ആർ. എഫ്. ജില്ലാ ചെയർമാനും, തൃണമൂൽ കോൺഗ്രസ് ജില്ലാ കൺവീനറുമായ പി.എം. ജോർജ് അറിയിച്ചു.രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ഹർത്താൽ.


Share our post
Continue Reading

Kerala

ശനിയാഴ്ച്ച ഉച്ചക്ക് 12ന് മുമ്പ് ജൂതത്തടവുകാരെ വിട്ടയച്ചില്ലെങ്കില്‍ നരകം പൊട്ടിപ്പുറപ്പെടുമെന്ന് ട്രംപ്

Published

on

Share our post

ശനിയാഴ്ച്ച ഉച്ചക്ക് 12നു മുമ്പ് ജൂതത്തടവുകാരെ ഹമാസ് വിട്ടയിച്ചില്ലെങ്കില്‍ ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും നരകം പൊട്ടിപ്പുറപ്പെടുമെന്നും ഭീഷണിമുഴക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ ലംഘിക്കുന്നതിനാല്‍ തടവുകാരെ വിട്ടയക്കുന്നത് മരവിപ്പിച്ചെന്ന ഹമാസിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. വിഷയത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ മറികടക്കാന്‍ ശ്രമിച്ചേക്കാമെന്നും ട്രംപ് പറഞ്ഞു. ഗസയിലെ തടവുകാരെ ഘട്ടങ്ങളായി വിട്ടയക്കുന്നതിന് പകരം മൊത്തമായി വിട്ടയക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

ഗസയില്‍ നിന്ന് കുടിയൊഴിപ്പിക്കുന്ന ഫലസ്തീനികളെ സ്വീകരിച്ചില്ലെങ്കില്‍ ജോര്‍ദാനും ഈജിപ്തിനുമുള്ള സൈനിക-സാമ്പത്തിക സഹായം തടഞ്ഞേക്കാമെന്നും ട്രംപ് പറഞ്ഞു. ഗസ മുനമ്പ് യുഎസ് ഏറ്റെടുത്താല്‍ പിന്നെ ഫലസ്തീനികള്‍ക്ക് അവകാശമുണ്ടാവില്ല. കുടിയിറക്കപ്പെട്ട ഫലസ്തീനികളെ കൊണ്ടുപോകാന്‍ ജോര്‍ദാനുമായും ഈജിപ്തുമായും കരാറില്‍ ഏര്‍പ്പെടാന്‍ കഴിയും. ഈ രണ്ടു രാജ്യങ്ങള്‍ക്കും പ്രതിവര്‍ഷം കോടിക്കണക്കിന് ഡോളര്‍ നല്‍കുമെന്നും ട്രംപ് പറഞ്ഞു. ഇന്ന് ജോര്‍ദാനിലെ അബ്ദുല്ല രാജാവ് വാഷിങ്ടണില്‍ ട്രംപിനെ കാണുന്നുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!