കറ്റ്യാട് മുത്തപ്പന്‍ മടപ്പുര വേലേരി ഭഗവതിക്കാവ് തിറ മഹോത്സവം 20,21,22 തീയതികളില്‍

പേരാവൂര്‍:കറ്റ്യാട് മുത്തപ്പന്‍ മടപ്പുര വേലേരി ഭഗവതിക്കാവ് തിറ മഹോത്സവം ജനുവരി 20,21,22 തീയതികളില്‍ നടക്കും.20 ന് ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് കലവറ നിറക്കല്‍ ഘോഷയാത്ര,അഞ്ച് മണിക്ക് ഗണപതിഹോമം,6.10 ന് കൊടിയേറ്റം,കുട്ടികളുടെ വിവിധ കലാപരിപാടികള്‍,21 ന് 5.30 ന് ശാസ്തപ്പന്‍ വെള്ളാട്ടം,6.30 ന് മുത്തപ്പന്‍ വെള്ളാട്ടം,ഏഴു മണിക്ക് ഘോഷയാത്ര,11 മണിക്ക് കളികപ്പാട്ട് ,11.30ന് മടയന്റെ നൃത്തം,12 ന് പോതിയുടെ വെള്ളാട്ടം,കലശം കാവില്‍ കയറല്‍,12.30 ന് കുളിച്ചെഴുന്നള്ളത്ത് ,2.30 ന് ഗുളികന്‍ തിറ,22 ന് ഏഴു മണിക്ക് ശാസ്തപ്പന്‍ തിറ,9.30 ന് തിരുവപ്പന ,1.30 ന് ഭഗവതി തിറ,രണ്ട് മണിക്ക് പോതി തിറ.