വയോജനങ്ങൾക്കായി കണിച്ചാർ പഞ്ചായത്തിന്റെ സ്നേഹയാത്ര

കണിച്ചാർ : പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി വയോജനങ്ങൾക്കായി സ്നേഹയാത്ര സംഘടിപ്പിച്ചു. ഗ്രാമസഭയിലൂടെയുള്ള അപേക്ഷകളിൽ നിന്നും ഏറ്റവും അർഹരായ 34 ആളുകളെ തിരഞ്ഞെടുത്താണ് കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ വാട്ടർ മെട്രോ, കൊച്ചിൻ മെട്രോ, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, ഹിൽ പാലസ്, മറെൻ ഡ്രൈവ് തുടങ്ങി കൊച്ചിയിലെ എല്ലാ കാഴ്ചകളും കാണിക്കാൻ വയോജനങ്ങൾക്ക് അവസരമൊരുക്കിയത്. വ്യത്യസ്തമായ പദ്ധതി ബുധനാഴ്ച വൈകിട്ട് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുധാകരൻ ഫ്ലാഗ് ഓഫ് ചെയ്തു.
ഇതൊരു തുടക്കമാണെന്നും കണിച്ചാറിലെ വയോജനങ്ങളെ ചേർത്ത് നിർത്തി ഇനിയും പുതിയ പദ്ധതികൾ നടപ്പാക്കുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റിൻ പറഞ്ഞു. യാത്ര വെള്ളിയാഴ്ച സമാപിക്കും.