വയനാട്ടില്‍ ബസിടിച്ച് ഗുരുതര പരിക്കേറ്റ കാട്ടാന ചരിഞ്ഞു

കല്ലൂര്‍: വയനാട് കല്ലൂരില്‍ ബസിടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു. മുത്തങ്ങയിലെ ഉള്‍വനത്തിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഡിസംബര്‍ നാലിന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
മുത്തങ്ങ വനത്തിലേക്ക് എത്തുന്നതിന് തൊട്ടുമുന്‍പ് കല്ലൂരിലെ വനമേഖലയില്‍ വെച്ച് ആന റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു ശബരിമല തീര്‍ഥാടകരുടെ ബസിടിച്ചത്. അപകടത്തില്‍ ആനയ്ക്ക് ഗുരുതര പരിക്കേറ്റു.
തുടര്‍ന്ന് വനപാലകര്‍ ആനയ്ക്ക് മയക്കുവെടി വെച്ച് ചികിത്സയും നല്‍കിയിരുന്നു. ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതോടെ ആനയുടെ ആരോഗ്യം മെച്ചപ്പെടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം വനത്തില്‍ തന്നെ ആനയുടെ ജഡം സംസ്‌കരിക്കും.