നിടുംപുറംചാലിലെ സ്‌നേഹവീടിന്റെ താക്കോൽ കൈമാറി

പേരാവൂർ: നവജീവൻ ചാരിറ്റബിൾ ട്രസ്റ്റ് നിടുംപുറംചാലിൽ നിർമിച്ച സ്‌നേഹവീടിന്റെ താക്കോൽ ദാനം നടന്നു . ട്രസ്റ്റ് പ്രസിഡന്റ് ഷാജി കൈതക്കൽ വീട്ടുടമ ചിറമ്മേൽ അന്നമ്മക്ക് താക്കോൽ കൈമാറി.ഇടവക വികാരി ഫാദർ ജോസ് മുണ്ടക്കൽ വീട് വെഞ്ചരിച്ചു. സണ്ണി ജോസഫ് എം. എൽ. എ മുഖ്യാതിഥിയായി.
വാർഡംഗം ജിഷ സജി,കോളയാട് പഞ്ചായത്തംഗം പി. സജീവൻ, ട്രസ്റ്റ് ഭാരവാഹികളായ സിബി കായിത്തറ,സിബി കണ്ണിറ്റുകണ്ടം, തങ്കച്ചൻ ചെറുവള്ളിയിൽ, ചെറിയാൻ തൃക്കേക്കുന്നേൽ, ജോസൂട്ടി ഇലഞ്ഞിമണ്ണിൽ,വി. കെ. വിനേശൻ എന്നിവർ സംസാരിച്ചു.
കഴിഞ്ഞ വർഷം പൂളക്കുറ്റിയിലുണ്ടായ ഉരുൾപൊട്ടലിലും പ്രളയത്തിലുമാണ് അമ്മമ്മയുടെ വീട് തകർന്നത്. പത്തര ലക്ഷം രൂപ ചിലവിട്ടാണ് പുതിയ വീടും പ്രളയത്തിൽ തകർന്ന വീട്ടിലേക്കുള്ള റോഡും നിർമിച്ചത്.