പേരാവൂർ ക്ഷീര സംഘം തിരഞ്ഞെടുപ്പ്; യു.ഡി.എഫ് സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പിച്ചു

പേരാവൂർ: പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥികൾ നാമനിർദേശ പത്രികകൾ സമർപ്പിച്ചു.വരനാധികാരി സുഭാഷ് മുൻപാകെ യു.ഡി.എഫ് നേതാക്കളുടെ സാന്നിധ്യത്തിലാണ് നാമനിർദേശ പത്രികകൾ സമർപ്പിച്ചത്.
സാബു ജോൺ കുനിത്തല, കെ.എ.ബാലചന്ദ്രൻ മുരിങ്ങോടി, എം.ടി.ജോസഫ് വെള്ളർവള്ളി, ജെയ്‌സൺ അലക്‌സ് നിടുംപൊയിൽ, സരോജിനി ഒതയോത്ത് കുനിത്തല, മറിയം മഞ്ചേരി പെരുമ്പുന്ന, കെ.എ.ത്രേസ്യാമ്മ തൊണ്ടിയിൽ, സുരേഷ് ബാബു ആക്കൽ മണത്തണ എന്നിവരാണ് യു.ഡി.എഫ് സ്ഥാനാർഥികൾ.
യു.ഡി.എഫ് നേതാക്കളായ ജൂബിലി ചാക്കോ, സിറാജ് പൂക്കോത്ത്, സി.ഹരിദാസൻ, ജോൺസൺ ജോസഫ്, അരിപ്പയിൽ മജീദ്, ഷഫീർ ചെക്യാട്ട് എന്നിവർ സംബന്ധിച്ചു.
പത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ചയും പിൻവലിക്കാനുള്ള ദിവസം ശനിയാഴ്ചയുമാണ്.ഡിസംബർ 30-നാണ് വോട്ടെടുപ്പ്.