Connect with us

Kerala

കേരളത്തില്‍ കോവിഡ് തരംഗം വീണ്ടുമുണ്ടായേക്കം; ഒപ്പം മറ്റു രോഗങ്ങളും ശക്തം

Published

on

Share our post

തി​രു​വ​ന​ന്ത​പു​രം: ഒരിടവളേയക്ക് ശേഷം കോവിഡ് കേരളത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ). കൊച്ചിയില്‍ നടന്ന പൊരുജനാരോഗ്യ വിഷയം സംബന്ധിച്ചുള്ള യോഗത്തിലാണ് ഇക്കാര്യം പറയുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ അനേകം വിദഗ്ദ്ധര്‍ യോഗത്തില്‍ പങ്കെടുത്തു. സര്‍ക്കാര്‍ – സ്വകാര്യ മേഖലയിലെ അനേകം വിദഗ്ദ്ധര്‍ പങ്കെടുത്തു.

അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ ശക്തമായ കോവിഡ് അടുത്ത തരംഗമായി കേരളത്തിലേക്ക് എത്തിയേക്കാം എന്നാണ് യോഗത്തിലെ വിലയിരുത്തല്‍. നവംബര്‍ മാസം രാജഗിരി ആശുപത്രിയില്‍ നടത്തിയ 141 കോവിഡ് ടെസ്റ്റുകളില്‍ പത്തെണ്ണം പോസിറ്റീവായി, അതായത് 7.1 %. കഴിഞ്ഞ മാസം ഇത് വെറും രണ്ടു ശതമാനവും ഓഗസ്റ്റില്‍ ഒരു ശതമാനവും ആയിരുന്നു എന്ന് ഡോ. സണ്ണി പി. ഓരത്തേല്‍ പറഞ്ഞു. തുടക്കത്തില്‍ ക്രമേണ മാത്രം കൂടുകയും പിന്നീട് അതിവേഗം വ്യാപിക്കുകയും ചെയ്യുകയാണ് കോവിഡ് തരംഗങ്ങളുടെ രീതി. നിരന്തര ജനിതക വ്യതിയാനം മൂലം ആവര്‍ത്തിച്ചു വരാന്‍ ഇതിനു കഴിവുണ്ട്. ഇപ്പോള്‍ BA.2.86 ഉപശാഖയായ JN.1 ആണ് വിദേശ രാജ്യങ്ങളില്‍ അതിവേഗം വര്‍ദ്ധിക്കുന്നത്. ഇന്ത്യയില്‍ അടുത്തകാലത്ത് നിന്നുള്ള ജീനോമിക് സീക്വെന്‌സിങ് ലഭ്യമല്ല.

മുതിര്‍ന്നവരില്‍ കോവിഡ് ചിലപ്പോള്‍ ഗുരുതരമായേക്കാം. ചെറുപ്പക്കാരില്‍ പതിവു ചുമ, തൊണ്ടയില്‍ അസ്വസ്ഥത, ഇതോടൊപ്പം എഴുന്നേല്‍ക്കാന്‍ കഴിയാത്തവിധം കടുത്ത ക്ഷീണം തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതുവരെയുള്ള കേസുകള്‍ കുറവായതിനാലാകാം മരണങ്ങള്‍ ഇക്കുറി കേരളത്തില്‍ നടന്നതായി അറിവില്ല. കോവിഡ് ടെസ്റ്റുകള്‍ ഇന്ത്യയില്‍ ചുരുക്കമായി മാത്രം ചെയ്തുവരുന്നതിനാല്‍ മുമ്പുുള്ളതു പോലെയുള്ള കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.

ഫ്‌ളൂ അഥവാ ഇന്‍ഫ്‌ളുന്‍സ കേരളത്തില്‍ ധാരാളമുണ്ട.് കുട്ടികളിലും ഇത് വ്യാപകമാണ്. ചിലരില്‍ കഠിനമായ ലക്ഷണങ്ങള്‍ ഉണ്ടാകുന്നു. അപൂര്‍വമായി മരണങ്ങളും സംഭവിക്കാം. ചൈനയില്‍ ഉള്‍പ്പെടെ ഇപ്പോള്‍ ഫ്‌ളൂ ആണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എല്ലാ വര്‍ഷവും വാക്‌സിന്‍ എടുക്കുന്നത് കാഠിന്യം കുറയ്ക്കാന്‍ ഉപകാരപ്പെടും. കോവിഡിനെ അപേക്ഷിച്ച് ഇതിന് ഫലപ്രദമായ ആന്റിവൈറല്‍ ചികിത്സ ലഭ്യമാണ്.

ഡെങ്കിപ്പനി കേരളത്തില്‍ ശക്തമായി തുടരുന്നു, ശ്രീലങ്കയില്‍ റെക്കോര്‍ഡ് ഡെങ്കിപ്പനിയാണ് ഈ സീസണില്‍ ഉണ്ടായത്. കൊതുകുനിവാരണമാണ് പ്രധാന പ്രതിരോധം. ആശുപത്രികളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ച് കെട്ടിടനിര്‍മാണം നടക്കുന്ന ഇടങ്ങളില്‍ സ്റ്റാഫിന് ഡെങ്കിപ്പനി കൂടുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. എല്ലാവരും ആഴ്ചയില്‍ ഒരിക്കലെങ്കിലും കൊതുകു നിവാരണ പ്രവര്‍ത്തികളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണം എന്ന് ഡി.എം.ഒ ഡോ.സക്കീന വ്യക്തമാക്കുന്നു.

കഠിനമായ പനിയും മറ്റും വന്നാല്‍ സ്വയം ചികിത്സ ഒഴിവാക്കണം എന്നും അവര്‍ പറഞ്ഞു, കാരണം പനിയുടെ കാരണം കണ്ടെത്തി അതനുസരിച്ചാണ് ചികിത്സിക്കേണ്ടത്. പനിയുണ്ടാക്കുന്ന മിക്ക അണുബാധകളുടെയും തുടക്കത്തിലെ ലക്ഷണങ്ങള്‍ ഏകദേശം സമാനമാണ്. ഉദാഹരണത്തിന് എലിപ്പനിയും മറ്റും ആദ്യദിവസങ്ങളില്‍ ചികിത്സിച്ചില്ലെങ്കില്‍ ചിലപ്പോള്‍ മരണം വരെ ഉണ്ടാകാനിടയുണ്ട്.

ക്ഷയരോഗം കൂടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ലക്ഷണങ്ങള്‍ ഉള്ളവരില്‍ എക്‌സ് റേ പരിശോധന കണിശമായി ചെയ്യണം എന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പറഞ്ഞു. കോവിഡ് വന്നതിനു ശേഷം പലര്‍ക്കും ഏറെക്കാലം ചുമ ഉള്ളതിനാല്‍ കോവിഡ് മൂലമാണ് എന്ന് ചിന്തിക്കാനിടയുണ്ട്. മരുന്നുകള്‍ ഫലിക്കാത്തയിനം ബാക്ടീരിയ നിലവിലുണ്ട് എന്നുള്ളതാണ് ടിബിയെ കടുപ്പമുള്ളതാക്കുന്നത്. അതിനാല്‍ എത്രയും നേരത്തെ രോഗം കണ്ടെത്തുകയും വ്യാപനം തടയാന്‍ നടപടികള്‍ കൈക്കൊള്ളുകയും വേണം. എലിപ്പനി, മലേറിയ, ഭക്ഷ്യ വിഷബാധ, ടൈഫോയ്ഡ് എന്നിവയും യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

നിര്‍ദേശങ്ങള്‍

പനി, ചുമ എന്നിവയുള്ളവര്‍ രോഗം മാറിയ ശേഷം മാത്രം മാത്രം ക്ലാസിലോ ഓഫീസിലോ ഒത്തുകൂടലിനോ പോകുക.
തിരക്കുള്ള, അടഞ്ഞ, വായുസഞ്ചാരം കുറഞ്ഞ ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് പലവിധ അണുബാധകള്‍ തടയും.
പുറത്തുപോയി വന്നു കഴിഞ്ഞാലും ഭക്ഷണത്തിന് മുമ്പുും, ഭക്ഷണം പാകം ചെയ്യാന്‍ തുടങ്ങുമ്പോഴും കൈകള്‍ വൃത്തിയായി സോപ്പുപയോഗിച്ചു കഴുകണം. ഫ്‌ളൂ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ അണുക്കള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കുന്നത് ഇത് മൂലം തടയാന്‍ സാധിക്കും.

ശുദ്ധജലം ഏറെ പ്രധാനം. വെള്ളത്തിന്റെ നിലവാരത്തില്‍ സംശയം തോന്നിയാല്‍ തിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ കുടിക്കുന്ന ജലത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. പാര്‍സല്‍ ഡെലിവറി എടുത്താല്‍ ഒട്ടും വൈകാതെ ഭക്ഷണം കഴിച്ചു തീര്‍ക്കണം.

തുടക്കത്തില്‍ അല്‍പം അണുബാധയുള്ള ഭക്ഷണമാണെങ്കില്‍ വൈകിപ്പിച്ചാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതില്‍ അനവധി അണുക്കള്‍ ഉണ്ടായിവരു. വിഷബാധയ്ക്കുള്ള സാധ്യത ഇക്കാര്യം കൊണ്ടുതന്നെ വര്‍ധിക്കാനിടയുണ്ട്. ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ വൈദ്യസഹായം തേടുക. ചികിത്സ വൈകിയാല്‍ ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്.


Share our post

Kerala

ആന്‍ഡ്രോയിഡ് 16 ബീറ്റ അപ്‌ഡേറ്റ് ഏതെല്ലാം ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം ?

Published

on

Share our post

ഏപ്രില്‍ 17-നാണ് ആന്‍ഡ്രോയിഡ് 16 ഒഎസിന്റെ നാലാം പതിപ്പ് ഗൂഗിള്‍ പുറത്തിറക്കിയത്. ആന്‍ഡ്രോയിഡിന്റെ സ്‌റ്റേബിള്‍ പതിപ്പ് പുറത്തിറക്കുന്നതിന് മുമ്പുള്ള അവസാനത്തെ ബീറ്റാ പതിപ്പാണിത്. മുന്‍ ബീറ്റാ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഏറ്റവും പുതിയ പതിപ്പ് മുന്‍നിര ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കാളുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്യാം. സാംസങ് ഒഴികെ എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളും ആന്‍ഡ്രോയിഡ് 16 ബീറ്റാ 4 പുറത്തിറക്കിയിട്ടുണ്ട്. ഈ കമ്പനികളുടെ എതെങ്കിലും ഒരു ഫോണിലെങ്കിലും ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്യാനാവും. ഓണര്‍ മാജിക് 7 പ്രോ, ഐഖൂ 13, വിവോ എക്‌സ് 200 പ്രോ, ലെനോവോ യോഗ ടാബ് പ്ലസ്, വണ്‍പ്ലസ് 13, ഓപ്പോ ഫൈന്റ് എക്‌സ് 8, റിയല്‍മി ജിടി7 പ്രോ, ഷാവോമി 14ടി പ്രോ, ഷാവോമി 15 തുടങ്ങിയ ഫോണുകള്‍ അതില്‍ ചിലതാണ്. പിക്‌സല്‍ 6, പിക്‌സല്‍ 7, പിക്‌സല്‍ 7, പിക്‌സല്‍ 9 സീരീസ് ഫോണുകളിലും ഇപ്പോള്‍ ആന്‍ഡ്രോയിഡ് 16 ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്യാം. ആന്‍ഡ്രോയിഡ് 16 സ്‌റ്റേബിള്‍ വേര്‍ഷന്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡ് 16 ഒഎസ് ഉപയോഗിച്ച് നോക്കാന്‍ പുതിയ ബീറ്റാ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വഴി സാധിക്കും. നിലവില്‍ പരീക്ഷണ ഘട്ടത്തിലായതിനാല്‍ ആന്‍ഡ്രോയിഡ് 16 ബീറ്റയില്‍ ബഗ്ഗുകള്‍ അഥവാ സാങ്കേതിക പ്രശ്‌നങ്ങള്‍ നിരവധിയുണ്ടാവാം. ഈ മാസം അവസാനത്തോടെ ആന്‍ഡ്രോയിഡ് 16 സ്‌റ്റേബിള്‍ വേര്‍ഷന്‍ പുറത്തിറക്കിയേക്കും.


Share our post
Continue Reading

Kerala

കേന്ദ്രം സബ്‌സിഡി വെട്ടി; രാസവളംവില കുതിച്ചു , കര്‍ഷകര്‍ക്കു തിരിച്ചടി, മൂന്നു വര്‍ഷത്തിനിടെ മിക്ക രാസവളങ്ങളുടെയും വില ഇരട്ടിയായി

Published

on

Share our post

കൊച്ചി: സംസ്‌ഥാനത്തു കര്‍ഷകര്‍ക്കു തിരിച്ചടിയായി രാസവളം വിലയില്‍ വന്‍ വര്‍ധന. കേന്ദ്രം സബ്‌സിഡി വെട്ടിക്കുറച്ചതോടെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മിക്ക രാസവളങ്ങളുടെയും വില ഇരട്ടിയായി. വേനല്‍ മഴ കിട്ടിയതോടെ കര്‍ഷകര്‍ വളപ്രയോഗത്തിലേക്കു കടക്കുന്ന വേളയിലാണ്‌ ഇപ്പോള്‍ വില കൂടിയിരിക്കുന്നത്‌. പ്രധാന വളമായ പൊട്ടാഷ്‌ 50 കിലോ ചാക്കിന്‌ 600 രൂപ വര്‍ധിച്ചു. ഒട്ടുമിക്ക മിശ്രിത വളങ്ങളുടെയും പ്രധാനഘടകം പൊട്ടാഷ്‌ ആയതിനാല്‍ മിശ്രിത വളങ്ങളുടെയും വില കൂടി. നെല്‍ കര്‍ഷകരുടെ പ്രധാന ആശ്രയമായ ഡൈ അമോണിയം ഫോസ്‌ഫേറ്റിന്റെ വിലയും വര്‍ധിച്ചു. മ്യൂറേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌, എന്‍.പി.കെ. മിശ്രിത വളം, രാജ്‌ഫോസ്‌, ഫാക്‌ടംഫോസ്‌, 16:16:16 എന്നിവയുടെ വിലയും കൂടി. 2021 ലെ വിലയേക്കാള്‍ ഇരട്ടി വിലയാണു നിലവില്‍ പൊട്ടാഷിന്‌. യൂറിയയ്‌ക്കു മാത്രമാണു നിലവില്‍ വില നിയന്ത്രണമുള്ളൂ. മറ്റു വളങ്ങളുടെ സബ്‌സിഡി വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തു. 2023-24 ല്‍ ഫോസ്‌ഫറസ്‌, പൊട്ടാഷ്‌ വളങ്ങള്‍ക്ക്‌ 65,199.58 കോടി രൂപ സബ്‌സിഡി നല്‍കിയിരുന്നു. 2024-25 ല്‍ 52,310 കോടിയായി കുറഞ്ഞു. ഇക്കുറി 49,000 കോടിയായി വീണ്ടും കുറഞ്ഞു. സബ്‌സിഡി താഴ്‌ത്തിയതോടെയാണു വിലയും കൂടിയത്‌. ഇതിനൊപ്പം കയറ്റിറക്ക്‌ കൂലി, ചരക്കുകൂലി എന്നിവയിലും വര്‍ധനയുണ്ടായതോടെ കമ്പനികള്‍ വില കൂട്ടി. റഷ്യ-യുൈക്രന്‍ യുദ്ധം അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യതയില്‍ ഇടിവുണ്ടാക്കിയതും തിരിച്ചടിയായി.


Share our post
Continue Reading

Kerala

ലഹരിവേട്ട: പോലീസിൽ പ്രത്യേക വിഭാഗം രൂപവത്കരിക്കാൻ ശുപാർശ

Published

on

Share our post

തിരുവനന്തപുരം: ലഹരിവേട്ടയ്ക്കായി പോലീസിൽ പ്രത്യേക വിഭാഗം രൂപവത്കരിക്കാൻ ശുപാർശ. എല്ലാ സബ് ഡിവിഷനുകളിലും മൂന്നു വീതം പ്രത്യേക സംഘങ്ങളെ നിയോഗിക്കണമെന്ന ശുപാർശയാണ് പോലീസ് ആസ്ഥാനത്തുനിന്ന് സർക്കാരിനു നൽകിയത്. ഈ വിഭാഗത്തിന്റെ മേൽനോട്ടത്തിനായി ഒരു എൻഫോഴ്‌സ്‌മെന്റ് ഡിഐജിയുടെ തസ്തിക സൃഷ്ടിക്കാനും ശുപാർശയുണ്ട്.കേരളത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ലഹരി മാഫിയയ്ക്കു തടയിടുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണിത്.

ജില്ലകളിൽ നിലവിലുള്ള ഡാൻസാഫിനു പുറമേയാണ് പ്രത്യേക സംഘം. ഡിവൈഎസ്‌പി അല്ലെങ്കിൽ അസിസ്റ്റന്റ് കമ്മിഷണർക്കു കീഴിൽ വരുന്നതാണ് ഒരോ സബ് ഡിവിഷനും.ഒരോ സബ് ഡിവിഷനിലും ലഹരിയിടപാടുകാരെ നിരീക്ഷിക്കുന്നതും അത്തരക്കാരുടെ പട്ടിക തയ്യാറാക്കുന്നതും ലഹരിവസ്തുക്കൾ പിടികൂടുന്നതിനായി പരിശോധനകൾ നടത്തുന്നതും ഈ പ്രത്യേക വിഭാഗത്തിന്റെ ചുമതലയിൽ വരും. സബ് ഡിവിഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക സംഘം വരുന്നതോടെ ലഹരിക്കെതിരേയുള്ള നടപടികൾ കൂടുതൽ ശക്തമാകുമെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ലഹരിയിടപാടുകാരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നടപടികൾ പോലീസ് സ്വീകരിക്കുന്നുണ്ട്. കേരളത്തിലെ ലഹരികടത്തും ഉപഭോഗവും തടയുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലും യോഗങ്ങൾ ചേർന്നിരുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ലഹരിയെത്തുന്നതു തടയാൻ അതത് സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായോ എഡിജിപിമാരുമായോ സംസ്ഥാന പോലീസ് ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളാണ് ലഹരിവേട്ട നടത്തുന്നത്. ഇതു ഫലപ്രദമാണെന്നു കണ്ടതോടെയാണ് സംസ്ഥാനത്തും ഈ രീതി സ്വീകരിക്കാൻ ശ്രമിക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!