Connect with us

Kerala

ഡ്യൂട്ടിക്കിടെ അപകടം; പോലീസുകാർക്ക് ആറുമാസംവരെ തുടർച്ചയായി ശമ്പളത്തോടെ അവധി

Published

on

Share our post

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിക്കിടെ അപകടം പറ്റിയാൽ അത് ഭേദമാകുന്നതുവരെ പൂർണശമ്പളത്തോടെ അവധി അനുവദിക്കും. ഇക്കാര്യം വ്യക്തമാക്കി സർക്കാർ കേരള സർവീസ് ചട്ടത്തിൽ ഭേദഗതി വരുത്തി. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാകും ലീവ് അനുവദിക്കുക. ഒറ്റത്തവണയായി ആറുമാസത്തിലധികം അവധി അനുവദിക്കേണ്ടിവന്നാൽ അക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും.

ചികിത്സയ്ക്കായി അവധി അനുവദിക്കുന്നതിന് ഡോക്ടർ സർട്ടിഫിക്കറ്റിനു പുറമേ ഓഫീസ് മേധാവിയുടെ ശുപാർശയുമുണ്ടാകണം. ശമ്പളവും എല്ലാ ആനുകൂല്യങ്ങളും ഈ കാലയളവിൽ ലഭിക്കും. ഇതിന്‌ നിയമപ്രാബല്യം കൊണ്ടുവരുന്നതിനായാണ് സർവീസ് ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തി വിജ്ഞാപനമിറക്കിയത്.


Share our post

Kerala

നാല് പേരുടെ ഭർത്താവ്; അഞ്ചാം വിവാഹത്തിനൊരുങ്ങിയ 31കാരൻ പിടിയിൽ

Published

on

Share our post

വർക്കല: നാലു ഭാര്യമാ‍‍ർ, വീണ്ടുമൊരു യുവതിയുമായി ബന്ധം തുടങ്ങുന്നത് അറിഞ്ഞതോടെ വിവാഹത്തട്ടിപ്പുകാരൻ പിടിയിലായി. ചെറുന്നിയൂർ താന്നിമൂട് ഗുരുമന്ദിരത്തിന് സമീപം ലക്ഷം വീട്ടിൽ നിതീഷ് ബാബു (31) വിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ഒരേസമയം നാല് യുവതികളുടെ ഭർത്താവായി നടിക്കവേ അഞ്ചാമതൊരു യുവതിയോടുള്ള ബന്ധം തുടങ്ങുന്നത് നഗരൂർ സ്വദേശിനിയായ നാലാം ഭാര്യ അറിഞ്ഞത് മുതലാണ് പ്രശ്നങ്ങൾക്ക് തുടക്കമായതും സംഭവം പുറംലോകം അറിയുന്നതും.

സംഭവത്തെ കുറിച്ച് വർക്കല പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വിവാഹ തട്ടിപ്പിൽ നിരവധി യുവതികൾ സമാനമായി ഇരയായിട്ടുണ്ടെന്നും ഒരു വിവാഹവും നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ല എന്നുള്ള വസ്തുതയും പൊലീസ് മനസ്സിലാക്കിയത്. തുടർന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതോടെ തട്ടിപ്പിനിരയായ യുവതികൾ പൊലീസ് സ്റ്റേഷനിലെത്തി പണവും സ്വർണവും നഷ്ടപ്പെട്ട വിവരം പൊലീസിനെ അറിയിച്ചു.

20 പവനോളം സ്വർണ്ണാഭരണങ്ങളും എട്ടു ലക്ഷം രൂപയും പ്രതി കബളിപ്പിച്ചു കൈക്കലാക്കിയെന്ന് യുവതികൾ നൽകിയ പരാതിയിൽ പറയുന്നു. രണ്ട് യുവതികളുടെ പരാതിയിലാണ് ഇപ്പോൾ വർക്കല പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയ്ക്കെതിരെ വിശ്വാസവഞ്ചന, ബലാൽസംഗം, ഗാർഹിക പീഡനം തുടങ്ങി നിരവധി ക്രിമിനൽ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.


Share our post
Continue Reading

Kerala

വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചനും കെ.കെ ഗോപിനാഥനും അറസ്റ്റിൽ

Published

on

Share our post

കൽപ്പറ്റ: കോൺഗ്രസ്‌ നേതാക്കളുടെ കോഴ ഇടപാടിൽ കുരുങ്ങി ഡിസിസി വയനാട് ട്രഷറർ എൻ എം .വിജയനും മകൻ ജിജേഷും ജീവനൊടുക്കിയസംഭവവുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണക്കേസിൽ വയനാട് ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചനും മുൻ കോൺഗ്രസ്‌ നേതാവ്‌ കെ കെ ഗോപിനാഥനും അറസ്റ്റിൽ. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇരുവരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയതിനാൽ ജാമ്യത്തിൽ വിട്ടു.ചോദ്യം ചെയ്യൽ നടക്കുന്നതിനിടെ ഇവരുടെ വീടുകളിലും ഓഫീസുകളിലുമടക്കം പരിശോധന നടത്തുകയും അനുബന്ധ രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എൻഎം വിജയൻറെ ആത്മഹത്യ കുറിപ്പിൽ ഇരുവരുടെയും പേരുണ്ടായിരുന്നു. കൽപ്പറ്റയിലെ ഡിസിസി ഓഫീസും കഴിഞ്ഞദിവസം പൊലീസ് റെയ്ഡ് ചെയ്തിരുന്നു. ഓഫീസ് രേഖകളും കണക്കും മിനുട്സും ഉൾപ്പെടെയുള്ളവ പരിശോധിച്ചു. ബത്തേരിയിൽ നിന്ന് എൻഡി അപ്പച്ചനെയും കൊണ്ട് എത്തിയായിരുന്നു പരിശോധന. ചോദ്യം ചെയ്യലിൽ എൻഎം വിജയൻറെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ സംബന്ധിച്ച വിശദാംശങ്ങളാണ് അപ്പച്ചനോട് പൊലീസ് ചോദിച്ചത്.

കേസുമായി ബന്ധപ്പെട്ട് ഐ സി ബാലകൃഷ്‌ണൻ എംഎൽഎയും വ്യാഴം മുതൽ മൂന്നുദിനം കസ്‌റ്റഡിയിൽ പോകണം. രാവിലെ 10 മുതൽ അഞ്ചുവരെ സമയബന്ധിത കസ്‌റ്റഡിയിൽ പൊലീസ്‌ എംഎൽഎയെ ചോദ്യം ചെയ്യും. മൂന്ന്‌ ദിവസം ചോദ്യം ചെയ്യലിന്‌ അന്വേഷകസംഘത്തിന്‌ മുമ്പിൽ ഹാജരാകണമെന്ന കർശന ഉപാധിയോടെയാണ്‌ കേസിൽ എംഎൽഎക്ക്‌ കോടതി മുൻകൂർ ജാമ്യം നൽകിയത്‌. ആത്മഹത്യാപ്രേരണാക്കേസിൽ പ്രതിയായ എംഎൽഎ ദിവസങ്ങളോളം ഒളിവിലായിരുന്നു.പദവി രാജിവയ്‌ക്കാതെയും കോൺഗ്രസ്‌ നടപടിയെടുക്കാതെയുമാണ്‌ എൻ ഡി അപ്പച്ചൻ ചോദ്യംചെയ്യലിന്‌ വിധേയമാകുന്നത്‌. രാഷ്‌ട്രീയ ധാർമികത തരിമ്പില്ലെന്ന്‌ ഡിസിസി പ്രസിഡന്റും പാർടിയും അടിവരയിടുകയാണ്‌. ആത്മഹത്യാ പ്രേരണാക്കേസിൽ എംഎൽഎ ഒന്നും ഡിസിസി പ്രസിഡന്റ്‌ രണ്ടും പ്രതികളായതോടെ ജില്ലയിൽ കോൺഗ്രസിന്റെ മുഖച്ഛായ പൂർണമായും നഷ്ടപ്പെട്ടു.

പാർടിയിൽ പ്രവർത്തകർക്കും ജനങ്ങൾക്കുമുള്ള വിശ്വാസം തകർന്നു. പ്രതിരോധമൊന്നുമില്ലാതെ നേതൃത്വം പ്രതിസന്ധിയുടെ പടുകുഴിയിലായി. ഒരു രാഷ്‌ട്രീയ പാർടിയുടെ ജില്ലാ പ്രസിഡന്റും എംഎൽഎയും ആത്മഹത്യാ പ്രേരണാക്കേസിൽ പ്രതികളാകുന്നത്‌ ജില്ലയിൽ ആദ്യമാണ്‌. ഇരുവരും രാജിവച്ചൊഴിയണമെന്ന കോൺഗ്രസ്‌ പ്രവർത്തകരുടെ വികാരം മാനിക്കാതെ പദവികളിൽ കടിച്ചുതൂങ്ങുകയാണ്‌. വർഷങ്ങളായി കോൺഗ്രസ്‌ ജില്ലയിൽ നടത്തുന്ന നിയമനക്കോഴയുടെ ഇരകളായാണ്‌ മുതിർന്ന നേതാവ്‌ എൻ എം വിജയനും മകനും ജീവനൊടുക്കേണ്ടിവന്നത്‌. വളർത്തി വലുതാക്കിയ മകന്റെ വായിലേക്ക്‌ വിഷം ഒഴിച്ചുകൊടുത്ത്‌ എൻ എം വിജയന്‌ ജീവനൊടുക്കേണ്ടിവന്ന ദുരവസ്ഥയ്‌ക്ക്‌ കാരണക്കാരായവർക്ക്‌ കടുത്തശിക്ഷ നൽകണമെന്നതാണ്‌ കോൺഗ്രസ്‌ പ്രവർത്തകരുടെ വികാരം.


Share our post
Continue Reading

Kerala

കുട്ടികളിൽ ‘വോക്കിങ് ന്യുമോണിയ’ ബാധ കൂടുന്നു; കരുതൽ വേണം

Published

on

Share our post

തണുപ്പുള്ള കാലാവസ്ഥയും പൊടിനിറഞ്ഞ അന്തരീക്ഷവും കാരണം കുട്ടികളിൽ ‘വോക്കിങ് ന്യുമോണിയ’ ബാധ കൂടുന്നു. ന്യൂമോണിയയുടെ അത്ര തീവ്രമല്ലെങ്കിലും സമാന ലക്ഷണങ്ങളോടുകൂടിയ ശ്വാസകോശ അണുബാധയാണിത്. തീവ്രമല്ലെങ്കിലും ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.ബാക്ടീരിയയും വൈറസുമാണ് അണുബാധയ്ക്ക് കാരണം. പൊതുവിൽ പ്രകടവും കഠിനവുമായ രോഗലക്ഷണങ്ങൾ ഈ രോഗത്തിനില്ല. ചെറിയ പനി, ചുമ, ശ്വാസംമുട്ട്, ശരീരവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. കൂടുതൽ അപകടകരമല്ലാത്ത രോഗമായതിനാലാണ് അസുഖത്തിന് ഈ പേരുവന്നത്.

പുതിയ രോഗമല്ല

കാലങ്ങളായി കണ്ടുവരുന്ന ‘എടിപ്പിക്കൽ ന്യൂമോണിയ’ എന്ന അസുഖത്തെയാണ് സാധാരണയായി ‘വോക്കിങ് ന്യൂമോണിയ’ എന്ന് പറയാറ്. മൈകോപ്ലാസ്മ, ക്ലാമിഡോഫില തുടങ്ങിയ ബാക്ടീരിയകളാണ് ഇത്തരം ന്യൂമോണിയ ഉണ്ടാക്കുന്നത്. ചില വൈറസുകൾ ഉണ്ടാക്കുന്ന ന്യൂമോണിയയും സമാന ലക്ഷണങ്ങൾ കാണിക്കാറുണ്ട്.

ചെറിയ പനി, തലവേദന, ശരീരവേദന, ചുമ, ക്ഷീണം തുടങ്ങി ശ്വാസം മുട്ടൽവരെ ലക്ഷണങ്ങളായി കണ്ടേക്കാം. നേരിട്ടുള്ള പരിശോധനയിലൂടെയാണ് സാധാരണയായി രോഗം സ്ഥിരീകരിച്ച് ചികിത്സ നൽകുന്നത്. രോഗലക്ഷണങ്ങൾ തുടരുകയാണെങ്കിൽ രക്തപരിശോധന, എക്സ്‌റേ എന്നിവയും നിർദേശിക്കാറുണ്ട്.ഡോ. ബിപിൻ കെ.നായർ (ശിശുരോഗ വിദഗ്ധൻ, കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ഗവ. ആസ്പത്രി)


Share our post
Continue Reading

Trending

error: Content is protected !!