Connect with us

Kannur

ഫിഫ്റ്റിയടിച്ച് വാഗമൺ ട്രിപ്പ്

Published

on

Share our post

കെ. എസ്. ആർ. ടി. സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നടത്തുന്ന വാഗമൺ പാക്കേജ് 50 ട്രിപ്പ് പൂർത്തിയാക്കി. അമ്പതാമത്തെ ട്രിപ്പ് നവംബർ 24ന് പുറപ്പെട്ടു. ഒന്നാമത്തെ ദിവസം വാഗമണിലെ ഗ്ലാസ് ബ്രിഡ്ജ് ഉൾപ്പെടുന്ന അഡ്വഞ്ചർ പാർക്ക്, പൈൻവാലി ഫോറസ്റ്റ്, വാഗമൺ മെഡോസ് എന്നിവ സന്ദർശിച്ച് ക്യാമ്പ് ഫയറോടെയുള്ള സ്റ്റേ.

രണ്ടാമത്തെ ദിവസം മൂന്നാറിലെ ചതുരംഗപ്പാറ വ്യൂ പോയിന്റ്, ഗ്യാപ് റോഡ് വ്യൂ പോയിന്റ്, ആനയിറങ്ങൽ ഡാം, ഓറഞ്ച് ഗാർഡൻ, മാലൈ കള്ളൻ ഗുഹ, പെരിയകനാൽ വെള്ളച്ചാട്ടം, സിഗ്‌നൽ പോയിന്റ്, ഷൂട്ടിങ് പോയിന്റ് എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് മൂന്നാം ദിവസം രാവിലെ ആറ് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര. അടുത്ത ട്രിപ്പ് ഡിസംബർ എട്ട്, 15 തീയതികളൽ നടക്കും.

പൈതൽമല:

രാവിലെ 6.30ന് പുറപ്പെടുന്ന ട്രിപ്പ് പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട് എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് രാത്രി ഒമ്പത് മണിയോടുകൂടി കണ്ണൂരിൽ തിരിച്ചെത്തുന്നു. ഭക്ഷണവും എൻട്രിഫീയും ഉൾപ്പെടെയാണ് പാക്കേജ്. ഡിസംബർ മൂന്ന്, 24 തീയതികളിലാണ് യാത്ര.

റാണിപുരം:

കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം ഹിൽ സ്റ്റേഷനിലേക്കുള്ള ടൂർ പാക്കേജ് സാധാരണക്കാർക്ക് വലിയൊരു അനുഗ്രഹമാണ്. ചുരുങ്ങിയ ചെലവിൽ റാണിപുരം, ബേക്കൽ ഫോർട്ട്, ബേക്കൽ ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ കാണാം എന്നുള്ളതാണ് ബജറ്റ് ടൂർ ഇത്രയും ജനകീയമാക്കിയത്.

ജംഗിൾ സഫാരി:

കെ. എസ്. ആർ. ടി. സിയുടെ എക്സ്‌ക്ലുസീവ് ടൂർ പ്രോഗ്രാമുകളിൽ ഒന്നാണ് വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെയുള്ള ജംഗിൾ സവാരി. ഡിസംബർ 31ന് രാവിലെ 5.45ന് പുറപ്പെടുന്ന യാത്ര സൂചിപ്പാറ വെള്ളച്ചാട്ടം, 900 കണ്ടി എക്കോപാർക്ക് (ഗ്ലാസ് ബ്രിഡ്ജ്) എന്നിവ സന്ദർശിച്ച് രാത്രി ജംഗിൾ സഫാരി കഴിഞ്ഞ് പുലർച്ചെ 2.30ന് കണ്ണൂരിൽ തിരിച്ചെത്തുന്നു. ഭക്ഷണവും എൻട്രി ഫീയും ഉൾപ്പെടെയാണ് പാക്കേജ്. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും ഫോൺ: 9496131288, 8089463675.


Share our post

Kannur

കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ്;നവജാത ശിശുവിന്റെ തുടയിൽ നിന്ന് സൂചി കണ്ടെത്തി

Published

on

Share our post

കണ്ണൂർ: വാക്സിനെടുത്ത നവജാത ശിശുവിന്റെ തുടയിൽ നിന്ന് ഇഞ്ചക്ഷൻ ചെയ്യാൻ ഉപയോഗിച്ച സൂചി കണ്ടെത്തി. മറ്റൊരു ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് സൂചി കണ്ടെത്തുന്നത്. കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സ പിഴവെന്ന് പരാതി. സംഭവത്തിൽ കുഞ്ഞിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.കണ്ണൂർ പെരിങ്ങോത്തെ ശ്രീജു – രേവതി ദമ്പതികളുടെ മകളുടെ തുടയിൽ നിന്നാണ് സൂചി പുറത്തെടുത്തത്. വിഷയത്തിൽ അന്വേഷണം ആരംഭിച്ച ആരോഗ്യവകുപ്പ് ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം 24 നായിരുന്നു രേവതിയുടെ പ്രസവം പരിയാരം മെഡിക്കൽ കോളജിൽ നടന്നത്. പിന്നീട് 22 മണിക്കൂറിനുള്ളിൽ എടുക്കേണ്ട രണ്ട് വാക്‌സിൻ എടുത്തതിന് ശേഷം അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നു. കുഞ്ഞിന് വാക്സിനേഷൻ എടുത്ത ഭാഗത്ത് കുരുപോലെ വന്ന് പഴക്കാൻ തുടങ്ങി. തുടർന്ന് ഇതേ ആശുപത്രിയിൽ കാണിച്ചപ്പോൾ മരുന്ന് തന്ന് വിടുകയായിരുന്നു.പിന്നെ വീണ്ടും കുരുപോലെ വലുതായി വരാൻ തുടങ്ങി. പിന്നീട് സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ പോയി കാണിച്ച് പഴുപ്പ് കുത്തിയെടുക്കുമ്പോഴാണ് സൂചി പുറത്തുവന്നത്. വാക്സിനേഷൻ സമയത്ത് അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി കൊണ്ടുപോയി എടുത്തശേഷം തിരിച്ചുകൊണ്ടുവരുകയായിരുന്നു. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കുടുബത്തിന്റെ തീരുമാനം.

 


Share our post
Continue Reading

Kannur

ഒരു രൂപയ്ക്ക് ഷൂ, ഓഫര്‍ കണ്ട് വന്നവരെ കൊണ്ട് റോഡ് നിറഞ്ഞു, കടപൂട്ടി പോലീസ്

Published

on

Share our post

കണ്ണൂർ: ഒരു രൂപ നോട്ടുമായി ആദ്യം ഷോപ്പില്‍ എത്തുന്ന 75 പേർക്ക് കിടിലൻ ഷൂ. കണ്ണൂർ നഗരത്തിലെ ഒരു കടയുടെ ഓഫർ ആയിരുന്നു ഇത്.സാമൂഹികമാധ്യമങ്ങളിലെ റീല്‍സ് കണ്ട് ഷൂ വാങ്ങാൻ ഞായറാഴ്ച എത്തിയത് ആയിരത്തിലധികം പേർ. ആദ്യ 75-ല്‍ ഉള്‍പ്പെടാൻ പുലർച്ചെ സ്ത്രീകള്‍ അടക്കം എത്തിയപ്പോള്‍ പരിസരത്താകെ ജനസമുദ്രം. ടൗണ്‍ പോലീസ് ഇടപെട്ടതിനെ തുടർന്ന് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. കട തത്കാലം അടപ്പിച്ചു. തുടർന്ന് ആളുകള്‍ പിരിഞ്ഞുപോയി.

സാമൂഹികമാധ്യമങ്ങളിലെ പരസ്യം പോലീസിനെ ഉള്‍പ്പെടെ ഞായറാഴ്ച മണിക്കൂറുകളോളം അങ്കലാപ്പിലാക്കി. ഒരു രൂപ നോട്ടുമായി ആദ്യം എത്തുന്ന 75 പേർക്കുള്ള കിടിലൻ ഓഫറിന്റെ സമയം ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്നുവരെയായിരുന്നു. മറ്റു ഓഫറുകളും കടയില്‍ കിട്ടുമെന്നും പരസ്യത്തിലുണ്ട്. ഒരു രൂപ നോട്ട് തപ്പിയെടുത്ത് ജില്ലയില്‍നിന്നും പുറത്തും ഉള്ളവർ അതിരാവിലെ എത്തി. 11 മണിയോടെ ആ പ്രദേശമാകെ ആളുകളെ കൊണ്ട് നിറഞ്ഞു. ഓഫറിന് വേണ്ടി എത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നപ്പോള്‍ പോലീസ് ഇടപെട്ടു. കടപൂട്ടാൻ ഉടമകളോട് പറഞ്ഞു. ഓഫർ ലഭിക്കാത്ത നിരാശയില്‍ ആളുകള്‍ പിരിഞ്ഞുപോയി.

 

 


Share our post
Continue Reading

Kannur

കണ്ണൂർ സെൻട്രൽ ജയിൽ നെറ്റ് സീറൊ കാർബൺ പദവിയിലേക്ക്

Published

on

Share our post

കണ്ണൂർ: സെൻട്രൽ ജയിലിനെ ഹരിത – നെറ്റ് . സീറോ കാർബൺ ജയിലായി മാറ്റുന്നതിൻ്റെ ഭാഗമായുള്ള കാർബൺ അളവ് കണക്കാക്കുന്ന പരിപാടിക്ക് ജനുവരി 20 തിങ്കളാഴ്ച തുടക്കമാവും. നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. ടി.എൻ സീമ ഉദ്ഘാടനം ചെയ്യും. ഹരിത ജയിലായി മാറ്റുന്നതിൻ്റെ ഭാഗമായി ജയിലിനകത്ത് മുല്ല നട്ടു വളർത്തുന്നതിനായ് കതിരൂർ സഹകരണ ബാങ്ക് ജയിലിന് കൈമാറുന്ന കുറ്റി മുല്ല തൈകളുടെയും മൺ ചട്ടികളുടെയും ഏറ്റുവാങ്ങലും ഡോ. ടി.എൻ സീമ നിർവ്വഹിക്കും. നെറ്റ് സീറൊ കാർബൺ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ ജയിലാണ് കണ്ണൂർ സെൻട്രൽ ജയിൽ.

 


Share our post
Continue Reading

Trending

error: Content is protected !!