Connect with us

KELAKAM

റോഡ് ഗതാഗതയോഗ്യമല്ല; രാമച്ചി കോളനിയിൽ ദുരിത ജീവിതം

Published

on

Share our post

അടയ്ക്കാത്തോട്: റോഡ് ഗതാഗതയോഗ്യമല്ലാത്തതുമൂലം വര്‍ഷങ്ങളായി ദുരതത്തില്‍ കഴിയുകയാണ് കേളകം പഞ്ചായത്തിലെ രാമച്ചി പണിയ കോളനിയിലെ പത്തോളം കുടുംബങ്ങള്‍.നിലവിലുളള രാമച്ചി – കരിയംകാപ്പ് റോഡ് ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ ഗതാഗതയോഗ്യമാക്കിയാല്‍ തങ്ങളുടെ ദുരിതത്തിന് അറുതിയാകുമെന്നാണ് ഇവര്‍ പറയുന്നത്.

രാമച്ചിയിലെ പണിയ കോളനിയിലേക്ക് എത്താന്‍ അടയ്ക്കാത്തോട് – ശാന്തിഗിരി വഴി രാമച്ചിയിലുളള അംഗന്‍വാടിക്ക് സമീപത്തൂ കൂടി മറ്റൊരു വഴിയുണ്ട്. എന്നാല്‍ ഇത് കുത്തനെയുളള വലിയ ഇറക്കമുളള റോഡാണ്.കുറച്ചു ഭാഗം കല്ലും മണ്ണും മാത്രമുളള ഓഫ് റോഡാണ്. ദുരക്കൂടുതലുമാണ് ഈ വഴി. കോളനിയിലേക്ക് കുത്തനെയുളള ഇറക്കവും റോഡ് ഗതാഗതയോഗ്യമല്ലാത്തതും കാരണം ഒരു വണ്ടി വിളിച്ചാല്‍ പോലും വരില്ലെന്നാണ് കോളനിയില്‍ ഉളളവര്‍ പറയുന്നത്.

കുത്തനെയുളള ഇറക്കത്തിന് സമീപം വരെയെ വണ്ടികള്‍ വരുകയുളളൂവെന്നും ഇവര്‍ പറയുന്നു. വണ്ടികള്‍ കോളനി വരെ വരാത്തതുമൂലം കോളനിക്കാര്‍ നാളുകളായി അനുഭവിക്കുന്നത് വലിയ ദുരിതമാണ്.രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിന് വിളിച്ചാല്‍ പോലും വാഹനങ്ങള്‍ കോളനിയിലേക്ക് വരില്ല. വണ്ടികള്‍ വരുന്ന സ്ഥലം വരെ ഏകദേശം ഒരു കിലോമീറ്ററോളം ദൂരം ചുമന്നാണ് ഏതാനും ദിവസം മുമ്പ് ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് കോളനിയില്‍ ഉളളവര്‍ പറഞ്ഞു. സ്ഥിരമായി രോഗികളെ ചുമന്നാണ് വാഹനങ്ങള്‍ എത്തുന്നിടം വരെ കൊണ്ടുപോകുന്നത്.

രാമച്ചി – കരിയംകാപ്പ് റോഡാണ് തങ്ങള്‍ക്ക് എളുപ്പവും ആ റോഡാണ് തങ്ങള്‍ക്ക് വേണ്ടതെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. വര്‍ഷങ്ങളായി ഈ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് കോളനിക്കാര്‍ ആവശ്യപ്പെടുന്നതാണ്. നിലവില്‍ ഒരു മണ്‍ റോഡ് മാത്രമാണ് ഇതുവഴിയുളളത്.ഇത് ഗതാഗതയോഗ്യമാക്കിയാല്‍ അടയ്ക്കാത്തോട് ടൗണിലേക്ക് ഇവര്‍ക്ക് എളുപ്പം എത്താം.

രാമച്ചിലെ അംഗന്‍വാടിക്ക് സമീപം വരെ വരാന്‍ തന്നെ വന്‍ തുക ഓട്ടോയ്ക്ക് നല്‍കേണ്ടി വരുന്നതിനാല്‍ ആനയും പുലിയും ഇറങ്ങുന്ന രാമച്ചി – കരിയംകാപ്പ് വഴിയിലൂടെ കിലോമീറ്ററുകളോളം കാല്‍നടയായിയാണ് കോളനിയില്‍ ഉളളവര്‍ പോകുന്നത്.നിരന്തരം മാവോവാദികള്‍ എത്തുന്ന പ്രദേശം കൂടിയാണ് രാമച്ചി. അതിന് പുറമേ വന്യജീവി ശല്യവും. രാമച്ചിയില്‍ നിന്ന് കരിയംകാപ്പിലേക്കുളള വഴി ഗതാഗതയോഗ്യമാക്കിയാല്‍ ഓട്ടോ അടക്കമുളള വാഹനങ്ങള്‍ കോളനിയില്‍ എത്തും.വര്‍ഷങ്ങളായിയുളള കോളനി നിവാസികളുടെ ദുരിതത്തിനും പരിഹാരമാകും.


Share our post

KANICHAR

സി.പി. എം പേരാവൂർ ഏരിയാ സമ്മേളനത്തിന് കോളയാട്ട് ചെങ്കൊടി ഉയർന്നു

Published

on

Share our post

എം.വിശ്വനാഥൻ

കോളയാട്: സി.പി.എം പേരാവൂർ ഏരിയാ സമ്മേളനത്തിന് പൊതുസമ്മേളന വേദിയായ കോളയാട്ടെ സീതാറാം യെച്ചൂരി നഗറിൽ
സംഘാടകസമിതി ചെയർമാൻ കെ. ടി. ജോസഫ് പതാകയുയർത്തി. വിവിധ സ്മൃതികുടീരങ്ങളിൽനിന്ന് പുറപ്പെട്ട കൊടിമര, പതാക, ദീപശിഖാ ജാഥകൾ താഴെ കോളയാടിൽ സംഗമിച്ച് അത്‌ലറ്റുകൾ, റെഡ് വളണ്ടിയർമാർ എന്നിവരുടെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയിലെത്തിച്ചു. 22 അനുബന്ധ ദീപശിഖകളും താഴെ കോളയാട് സംഗമിച്ചു. ഏരിയ സെക്രട്ടറി എം.രാജൻ അധ്യക്ഷനായി.

കൊടിമര ജാഥ ജില്ലാ സെക്രട്ടറിയേറ്റംഗം പി .ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ പി .വി. പ്രഭാകരൻ ഏറ്റുവാങ്ങി. പതാകജാഥ സംസ്ഥാന കമ്മറ്റിയംഗം ഡോ. വി ശിവദാസൻ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ കെ.സുധാകരൻ ഏറ്റുവാങ്ങി. ദീപശിഖാ ജാഥകൾ ജില്ലാ കമ്മറ്റിയംഗം വി. ജി .പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. ജിജി ജോയ് ഏറ്റുവാങ്ങി. ശനിയാഴ്ച പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എൻ.ചന്ദ്രനും ഞായറാഴ്ച പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.കെ.ബിജുവും ഉദ്ഘാടനം ചെയ്യും.

 


Share our post
Continue Reading

KELAKAM

ആറളം മേഖലയിലെ കാട്ടാനക്കൂട്ടം; ഓടിത്തളർന്ന് റാപ്പിഡ് റെസ്പോൺസ് ടീം

Published

on

Share our post

കേ​ള​കം: ആ​ന​യെ തു​ര​ത്താ​നെ​ത്തി തി​രി​ച്ചു​പോ​കാ​ൻ ക​ഴി​യാ​തെ ഫാ​മി​നു​ള്ളി​ൽ ആ​സ്ഥാ​ന മ​ന്ദി​രം നി​ർ​മി​ച്ച് സ്ഥി​ര​താ​മ​സം ആ​ക്കേ​ണ്ടി​വ​ന്ന ക​ഥ​യാ​ണ് ആ​റ​ളം ഫാ​മി​ലെ റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മി​ന് (ആ​ർ.​ആ​ർ.​ടി) പ​റ​യാ​നു​ള്ള​ത്. പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ താ​മ​സ​ക്കാ​രു​ടെ ക​ാവ​ലാ​ൾ എ​ന്നു​വേ​ണം ഇ​വ​രെ വി​ളി​ക്കാ​ൻ. നൂറോളം വ​രു​ന്ന ആ​ന​ക​ളെ മെ​രു​ക്കാ​ൻ ദ്രു​ത ക​ർ​മ​സേ​ന​ക്ക് 12 സ്ഥി​രം സ്റ്റാ​ഫു​ക​ളും ഒ​മ്പ​ത് വാ​ച്ച​ർ​മാ​രു​മാ​ണു​ള്ള​ത്. ജി​ല്ല​യി​ൽ മു​ഴു​വ​ൻ ജോ​ലി​ചെ​യ്യേ​ണ്ട ആ​ർ.​ആ​ർ.​ടി അം​ഗ​ങ്ങ​ളാ​ണ് ആ​റ​ളം ഫാ​മി​ൽ മാ​ത്രം ഒ​തു​ങ്ങി​പ്പോ​യ​ത്.

ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ എം. ​ഷൈ​നി കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​നം. യ​ന്ത്ര​വാ​ളും തെ​ങ്കാ​ശി പ​ട​ക്ക​ങ്ങ​ളു​മാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ആ​യു​ധം. കൂ​ടാ​തെ പോ​യ​ന്റ് 315 റൈ​ഫി​ൾ അ​ഞ്ചെ​ണ്ണ​വും, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടു​പി​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാ​വു​ന്ന തെ​ർ​മ​ൽ ഇ​മേ​ജ് ഡ്രോ​ൺ, പ​മ്പ് ആ​ക്ഷ​ൻ ഗ​ൺ ര​ണ്ടെ​ണ്ണ​വും ഒ​രു വാ​ഹ​ന​വു​ം ആ​ർ.​ആ​ർ.​ടി​ക്ക് സ്വ​ന്ത​മാ​യു​ണ്ട്. ക​ടു​വ​ക​ളെ അ​ട​ക്കം പി​ടി​കൂ​ടാ​ൻ ക​ഴി​യു​ന്ന ര​ണ്ട് കൂ​ടു​ക​ൾകൂ​ടി ആ​ർ.​ആ​ർ.​ടി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

ആ​ർ.​ആ​ർ.​ടി അം​ഗ​ങ്ങ​ൾ വ​ന്യ​മൃ​ഗ​ങ്ങ​ളെ തു​ര​ത്തു​ന്ന​തി​ൽ മാ​ത്ര​മ​ല്ല ഫാ​മി​ലെ താ​മ​സ​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​ടി​യ​ന്ത​ര​മാ​യി ഓ​ടി​യെ​ത്തു​ന്ന​തും പ​തി​വാ​ണ്. രാ​ത്രി വൈ​കി എ​ത്തു​ന്ന​വ​രെ സു​ര​ക്ഷി​ത​മാ​യി വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ക, ഗ​ർ​ഭി​ണി​ക​ളെ​യും രോ​ഗി​ക​ളെ​യും രാ​ത്രി​യി​ൽ സു​ര​ക്ഷി​ത​മാ​യി ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും ഇ​വ​ർ ചെ​യ്യു​ന്നു​ണ്ട്. ഏ​ഴു​പേ​ർ അ​ട​ങ്ങു​ന്ന മൂ​ന്ന് ബാ​ച്ചു​ക​ളാ​യാ​ണ് ഡ്യൂ​ട്ടി. മ​രം വീ​ണ് ത​ട​സ്സപ്പെ​ട്ട വ​ഴി ശ​രി​യാ​ക്ക​ൽ, ആ​ന ത​ക​ർ​ക്കു​ന്ന ഫെ​ൻ​സി​ങ് ശ​ര​ിയാ​ക്ക​ൽ എ​ന്നി​വ ചെ​യ്യു​ന്ന​ത് ആ​ർ.​ആ​ർ. ടി ​അം​ഗ​ങ്ങ​ളാ​ണ്. ജീ​വ​ൻ പ​ണ​യം വെ​ച്ച​ും ആ​ന​ക​ളെ തു​ര​ത്തു​മ്പോ​ൾ ഇ​വ​ർ​ക്ക് മു​ന്നി​ൽ ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന​ത് പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ കാ​ടു​ക​ളാ​ണ്. കാ​ടു​ക​ൾ വെ​ട്ടി​മാ​റ്റി​യാ​ൽ ആ​ന​ക​ൾ വ​ന​ത്തി​ലേ​ക്ക് പി​ൻ​വ​ലി​യു​മെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.


Share our post
Continue Reading

KELAKAM

ആ​ഫ്രി​ക്ക​ൻ​ പ​ന്നി​പ്പ​നി; കൊ​ട്ടി​യൂ​രി​ൽ 193 പ​ന്നി​ക​ളെ കൊ​ന്നൊ​ടു​ക്കി

Published

on

Share our post

കേ​ള​കം: കൊ​ട്ടി​യൂ​രി​ലെ നെ​ല്ലി​യോ​ടി​യി​ലെ പ​ന്നി​ഫാ​മി​ലെ പ​ന്നി​ക​ളി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി ബാ​ധി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നെ​ല്ലി​യോ​ടി​യി​ലെ എം.​ടി. കി​ഷോ​റി​ന്റെ റോ​യ​ൽ പി​ഗ് ഫാം ​എ​ന്ന പ​ന്നി​ഫാ​മി​ലേ​തു​ൾ​പ്പെ​ടെ 193 പ​ന്നി​ക​ളെ പ്ര​ത്യേ​ക ദൗ​ത്യ​സം​ഘം മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​രം കൊ​ന്നൊ​ടു​ക്കി.കൂ​ടാ​തെ, മ​റ്റു ര​ണ്ട് ഫാ​മു​ക​ളി​ലെ പ​ന്നി​ക​ളെ​യും കൊ​ന്നൊ​ടു​ക്കി. ക​ള്ളി​ങ്ങി​നു വേ​ണ്ട കു​ഴി​ക​ൾ ചൊ​വ്വാ​ഴ്ച ത​യാ​റാ​ക്കി​യി​രു​ന്നു. വെ​റ്റ​റി​ന​റി ഡോ​ക്ട‌​ർ​മാ​ർ, അ​സി. ഫീ​ൽ​ഡ് ഓ​ഫി​സ​ർ​മാ​ർ, ലൈ​വ്‌​സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, മ​റ്റു ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ 48 അം​ഗ​ങ്ങ​ളു​ള്ള റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മാ​ണ് ക​ള്ളി​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഡോ. ​വി. പ്ര​ശാ​ന്തി​ന്റെ​യും ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫി​സ​ർ ഡോ. ​പി. ബി​ജു​വി​ന്റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​ത്യേ​ക ദൗ​ത്യ​സം​ഘം. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​ത്,10 വാ​ർ​ഡു​ക​ളി​ലാ​യു​ള്ള ഫാ​മു​ക​ളി​ലും കൂ​ടി 193പ​ന്നി​ക​ളെ​യാ​ണ് ഉ​ന്മൂ​ല​നം ചെ​യ്ത​ത്.

മൂ​ന്ന് സം​ഘ​ങ്ങ​ളാ​യാ​ണ് റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീം ​പ്ര​വ​ർ​ത്തി​ച്ച​ത്. ദ​യാ​വ​ധം, സം​സ്കാ​രം എ​ന്നി​വ​ക്കാ​യി ഒ​രു സം​ഘ​വും,പ​രി​സ​ര ശു​ചീ​ക​ര​ണം, അ​ണു​ന ശീ​ക​ര​ണം എ​ന്നി​ങ്ങ​നെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണു ര​ണ്ടാ​മ​ത്തെ​യും, രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​നാ​യി മൂ​ന്നാ​മ​ത്തെ​യും സം​ഘ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ന്നി​ഫാ​മി​ന് ചു​റ്റു​മു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​മാ​യും 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വ് രോ​ഗ​നി​രീ​ക്ഷ​ണ മേ​ഖ​ല​യാ​യും പ്ര​ഖ്യാ​പി​ച്ചു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ന്നി​മാം​സം വി​ത​ര​ണം ചെ​യ്യു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും പ​ന്നി​ക​ളെ ജി​ല്ല​യി​ലെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് നി​രീ​ക്ഷ​ണ മേ​ഖ​ല​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തും മൂ​ന്നു മാ​സ​ത്തേ​ക്ക് നി​രോ​ധി​ച്ചു.

കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ന്നി​ഫാ​മു​ക​ളി​ൽ​നി​ന്ന് മ​റ്റു ഫാ​മു​ക​ളി​ലേ​ക്ക് ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​ന്നി​ക​ളെ കൊ​ണ്ടു​പോ​യി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കും.മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും ജി​ല്ല​ക​ളി​ൽ​നി​ന്നും പ​ന്നി മാം​സ​വും പ​ന്നി​ക​ളെ​യും അ​ന​ധി​കൃ​ത​മാ​യി ജി​ല്ല​യി​ലേ​ക്ക് ക​ട​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും ജി​ല്ല​യി​ലേ​ക്കു​ള്ള മ​റ്റു പ്ര​വേ​ശ​ന മാ​ർ​ഗ​ങ്ങ​ളി​ലും പൊ​ലീ​സു​മാ​യും ആ​ർ.​ടി.​ഒ​യു​മാ​യും ചേ​ർ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തും.ഡോ. ​കി​ര​ൺ വി​ശ്വ​നാ​ഥ്, വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​പി.​എ​ൻ. ഷി​ബു, ഡോ. ​ജോ​ൺ​സ​ൺ പി. ​ജോ​ൺ, ഡോ. ​റി​ജി​ൻ ശ​ങ്ക​ർ, ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ ഡോ. ​കെ.​എ​സ്. ജ​യ​ശ്രീ, ഡോ. ​ആ​ര​മ്യ തോ​മ​സ് എ​ന്നി​വ​രാ​ണ് വി​വി​ധ ദൗ​ത്യ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.


Share our post
Continue Reading

Kerala5 mins ago

കോഴിക്കോട് നഗരത്തിലെ ലോഡ്ജ്മുറിയില്‍ യുവതി മരിച്ചനിലയില്‍

India21 mins ago

ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala25 mins ago

സ്റ്റാറ്റസ് മെൻഷൻ വന്‍ ഹിറ്റ്; ഇനി വാട്‌സ്ആപ്പില്‍ ഗ്രൂപ്പുകളെയും മെന്‍ഷന്‍ ചെയ്യാം

Kerala53 mins ago

മാലിന്യം കത്തിക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റു; വീട്ടമ്മ മരിച്ചു

Kerala1 hour ago

വിദ്യാധനം’ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

THALASSERRY2 hours ago

ശ്വാസകോശാർബുദം കൂടുതൽ പുരുഷന്മാരിൽ, സ്ത്രീകളിൽ സ്തനാർബുദം

Kannur2 hours ago

കെയർഹോം ഭവന സമുച്ചയം നാടിന്‌ സമർപ്പിച്ചു

Kannur2 hours ago

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്;രണ്ട് പേർ പിടിയില്‍

Kerala3 hours ago

എൻ.ഐ.ടി.കളിൽ ഗവേഷണം:ടൈംടേബിൾ പ്രസിദ്ധീകരിച്ചു

Kerala4 hours ago

കുടുംബപ്രശ്നം; ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് മക്കളുമായി കടന്നു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!