പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം തിരഞ്ഞെടുപ്പ്; വിജ്ഞാപനമിറങ്ങി

പേരാവൂർ : ക്ഷീര വ്യവസായ സഹകരണ സംഘത്തിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി. ഡിസംബർ 30ന് രാവിലെ പത്ത് മുതൽ ഒരു മണി വരെയാണ് തിരഞ്ഞെടുപ്പ്. ഇലക്ട്രറൽ ഓഫീസറായി എടക്കാട് ക്ഷീര വികസന ഓഫീസറെയും വരണാധികാരിയായി തലശേരി ഡയറി ഫാം ഇൻസ്ട്രക്ടറെയും പ്രിസൈഡിംഗ് ഓഫീസറായി തലശേരി ഡയറി ഫാം ഇൻസ്ട്രക്ടറെയും നിയമിച്ച് സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഉത്തരവിറങ്ങി.
പ്രാഥമിക വോട്ടർ പട്ടിക നവമ്പർ 27 തിങ്കളാഴ്ച രാവിലെ 11ന് സംഘം ഓഫീസിൽ പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർ പട്ടിക ഡിസംബർ എഴിന് പ്രസിദ്ധീകരിക്കും. നാമനിർദേശ പത്രിക സമർപ്പണം ഡിസംബർ 14നും സൂക്ഷ്മ പരിശോധന 15നും പത്രിക പിൻവലിക്കാനുള്ള ദിവസം ഡിസംബർ 16-നുമാണ്.
ജനറൽ സീറ്റിൽ അഞ്ചും വനിതാ വിഭാഗത്തിൽ മൂന്നും പട്ടികജാതി / പട്ടിക വർഗ സംവരണ സീറ്റിൽ ഒന്നുമടക്കം ഒൻപത് അംഗങ്ങളെയാണ് തിരഞ്ഞെടുക്കുക.