മലയോര പഞ്ചായത്തുകളിൽ നവകേരളത്തിന്റെ വിളംബരം

Share our post

പേരാവൂർ: ബുധനാഴ്ച ഇരിട്ടിയിൽ നടക്കുന്നഅസംബ്ലി മണ്ഡലം നവകേരള സദസിനു മുന്നോടിയായി വിവിധ ഗ്രാമ പഞ്ചായത്തുകളിലെ സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിളംബര ജാഥകൾ നടത്തി.പേരാവൂരിൽ പഞ്ചായത്ത് പ്രസിഡന്റ് പി .പി .വേണുഗോപാലൻ, വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, എം .ശൈലജ,റീന മനോഹരൻ, പ്രീതിലത, ബാബു തോമസ്, ടി .ഡി. തോമസ് നേതൃത്വം നൽകി.

കോളയാടിൽ പഞ്ചായത്ത് പ്രസിഡന്റ് എം.റിജി, വൈസ് .പ്രസിഡന്റ് കെ.ഇ. സുധീഷ് കുമാർ,ശ്രീജ പ്രദീപൻ, കെ. ജയരാജൻ നേതൃത്വം നൽകി.കണിച്ചാറിൽപ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, വെസ് പ്രസിഡന്റ് ഷാന്റി തോമസ്, തോമസ് വടശേരി, പഞ്ചായത്ത് സെക്രട്ടറി വിനോദ് നേതൃത്വം നൽകി.

കൊട്ടിയൂരിൽ ഷാജി പൊട്ടയിൽ, ഉഷ അശോക് കുമാർ, കെ. കെ .ബാബു,ബാലൻ പുതുശേരി, ലൈസ ജോസ് പഞ്ചായത്ത് സെക്രട്ടറി കെ.കെ .സത്യൻ, രമേശ് ബാബു നേതൃത്വം നൽകി.മുഴക്കുന്നിൽപഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു,വൈസ് പ്രസിഡന്റ് വി .വി .വിനോദ് , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീതാ ദിനേശൻ , സി .കെ .ചന്ദ്രൻ,പഞ്ചായത്ത് സെക്രട്ടറി പി. രാമചന്ദ്രൻ നേതൃത്വം നൽകി.

കേളകത്ത് ഭരണ സമിതിയംഗങ്ങൾ, വികസന സമിതിയംഗങ്ങൾ, എസ്.പി.സി, എൻ.എസ്.എസ് ,സ്‌കൗട്ട്, ഗൈഡ്, കുടുംബശ്രീ പ്രവർത്തകരും ബഹുജനങ്ങളും അണിനിരന്നു. സമാപന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ടി .അനീഷ് അധ്യക്ഷനായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!