സീനിയർ ചേംബർ മുരിങ്ങോടി ലീജിയൻ രൂപീകരിച്ചു

പേരാവൂർ: സീനിയർ ചേമ്പർ ഇന്റർനാഷണൽ മുരിങ്ങോടി സെൻടൽ ലീജിയൻ രൂപവത്കരിച്ചു.ദേശീയ അധ്യക്ഷൻവർഗീസ് വൈദ്യൻ ഉദ്ഘാടനം ചെയ്തു.പേരാവൂർ ലീജിയൻ പ്രസിഡന്റ് മനോജ് താഴെപുര അധ്യക്ഷത വഹിച്ചു.സണ്ണി ജോസഫ് എം.എൽ.എ മുഖ്യാതിഥിയായി.സി.കെ പ്രദീപൻ മുഖ്യപ്രഭാഷണം നടത്തി.
എം.ജെ.ബെന്നി, ഷീല വർഗീസ്, എം.സജീവൻ, വി.യു.സെബാസ്റ്റ്യൻ, കെ.ടി.തോമസ്, സി.സി.കുരുവിള, എം.പ്രശാന്ത് , സി.രാമചന്ദ്രൻ, കെ.ടി.രാജീവ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ:ബാബു ജോസ്(പ്രസി.),കെ.ജെ. വർഗീസ്(വൈസ്: പ്രസി,), സുഭാഷ് ബാബു(ജന.സെക്ര.), പി.വി.അരവിന്ദൻ (ജോ.സെക്ര.),എം.കെ. മോഹൻദാസ് (ഖജാ.).