പുതുശേരി പുഴക്കലിൽ പാലം; പൊതുമരാമത്ത് മന്ത്രി ഇടപെടുന്നു

പേരാവൂർ : പുതുശേരി പുഴക്കൽ കാഞ്ഞിരപ്പുഴക്ക് കുറുകെ പാലം എന്ന പ്രദേശവാസികളുടെ ആവശ്യത്തിന് സാധ്യതയൊരുങ്ങുന്നു. തകർന്ന നടപ്പാലത്തിന് പകരമായി ഗതാഗത യോഗ്യമായ പാലം നിർമിക്കണമെന്ന ആവശ്യമുന്നയിച്ച് നാട്ടുകാർ സണ്ണി ജോസഫ് എം.എൽ.എക്ക് അപേക്ഷ നൽകിയിരുന്നു. എം. എൽ.എ അപേക്ഷ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽ പെടുത്തിയതിനെത്തുടർന്നാണ് വിഷയത്തിൽ ഇടപെടലുകൾ ഉണ്ടായത് .
സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി പൊതുമരാമത്ത് പാലങ്ങൾ വിഭാഗം ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് . 25 വർഷം മുമ്പ് കൊട്ടിയൂർ ദേവസ്വവും സർക്കാരും സംയുക്തമായി നിർമിച്ച നടപ്പാലം കാല വർഷക്കെടുതികൾ മൂലം അപകടാവസ്ഥയിലാണ്. ഇതിന് പകരം ഗതാഗതയോഗ്യമായ പാലം നിർമിക്കണമെന്നാണ് പ്രദേശവാസികൾ കാലങ്ങളായി ആവശ്യപ്പെടുന്നത്.